Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ T20: ഹര്‍ദിക് സൂപ്പര്‍, പക്ഷെ ക്യാപ്റ്റനാക്കണോ? ലക്ഷ്മണിന്റെ അഭിപ്രായം ഇതാണ്

1

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ ടി20യില്‍ നയിക്കുന്നത്. ഏകദിനത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ നായകന്‍. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിലാണ് തോറ്റ് പുറത്തായത്. ഇതിന്റെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് കിവീസില്‍ ടി20 പരമ്പര നേടേണ്ടതായുണ്ട്.

ഇന്ത്യയുടെ ടി20 ടീമില്‍ വലിയ പൊളിച്ചെഴുത്താണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കി ഇന്ത്യ മുന്നോട്ട് പോകുമെന്നാണ് ലഭിക്കുന്ന സൂചന. ജനുവരിയില്‍ നിര്‍ണ്ണായകമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ ഹര്‍ദിക്കിനെ ഭാവി നായകനാക്കണമോയെന്ന കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണ്‍.

മികച്ച നായകനാണ് ഹര്‍ദിക്

മികച്ച നായകനാണ് ഹര്‍ദിക്

രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ ന്യൂസീലന്‍ഡിനെ പരിശീലിപ്പിക്കുന്നത് വിവിഎസ് ലക്ഷ്മണാണ്. ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്കും ലക്ഷ്മണെത്തി. ഹര്‍ദിക് മികച്ച നേതൃത്വ ഗുണമുള്ളയാളാണെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. താരത്തിന് മികച്ച ഭാവിയുണ്ടെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്നു.

'പ്രതിഭയുള്ള ബുദ്ധിമാനായ നായകനാണ് ഹര്‍ദിക്. ഐപിഎല്ലില്‍ നായകനായപ്പോള്‍ അവന്‍ എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. അയര്‍ലന്‍ഡില്‍ ഹര്‍ദിക്കിനോടൊപ്പം നേരത്തെ സമയം ചിലവിടാന്‍ സാധിച്ചിരുന്നു. അവന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും വളരെ പ്രധാനപ്പെട്ടതാണ്. താരങ്ങളുടെ നായകനാണവന്‍. ഏത് സമയത്തും ഏത് താരത്തിനും സമീപിക്കാവുന്നതാണ്. സഹതാരങ്ങള്‍ക്ക് മാതൃക കാട്ടാന്‍ ഹര്‍ദിക്കിന് സാധിക്കും- ലക്ഷ്മണ്‍ പറഞ്ഞു.

Also Read: IND vs NZ T20: ഇഷാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

ഐപിഎല്ലില്‍ കപ്പടിപ്പിച്ചു

ഐപിഎല്ലില്‍ കപ്പടിപ്പിച്ചു

ഹര്‍ദിക്കിന്റെ നായക മികവ് നേരത്തെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഹര്‍ദിക്കിന്റെ മികവിനെ വിശ്വസിച്ച ഗുജറാത്ത് ടൈറ്റന്‍സിന് പിഴച്ചില്ല. കന്നി സീസണില്‍ത്തന്നെ കപ്പടിക്കാന്‍ ഗുജറാത്തിനായി. പ്രധാന മത്സരങ്ങളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു. ഐപിഎല്‍ ഫൈനലിലടക്കം മികവ് കാട്ടി. അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സര ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയും പരമ്പര തൂത്തുവാരുകയും ചെയ്യിക്കാന്‍ ഹര്‍ദിക്കിനായിരുന്നു.

ടി20യില്‍ ഭയമില്ലാതെ കളിക്കണം

ടി20യില്‍ ഭയമില്ലാതെ കളിക്കണം

ടി20യില്‍ ഭയമില്ലാതെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കണം. താരങ്ങള്‍ക്ക് സ്വന്തം ശൈലി തുറന്ന് കാട്ടാനുള്ള അവസരമുണ്ടാവണം. ഭയമില്ലാതെ കളിക്കാനാണ് നായകനും പരിശീലകനും താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ സാഹചര്യം മനസിലാക്കി വേണം കളിക്കാന്‍. അതിനനുസരിച്ച് വേണം പദ്ധതികള്‍ തയ്യാറാക്കാന്‍- ലക്ഷ്മണ്‍ പറഞ്ഞു. നിലവിലെ ഇന്ത്യന്‍ ടീമിന്റെ ടി20 ശൈലി പരമ്പരാഗതമാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ള താരങ്ങള്‍ ടീമിലേക്ക് കടന്ന് വരേണ്ടതായുണ്ട്.

കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ടി20യില്‍ വേണം

കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ടി20യില്‍ വേണം

പന്തെറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരെ ടി20യില്‍ കൂടുതലായും വേണം. അത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തുറന്ന് കാട്ടാനുള്ള അവസരം നല്‍കും. അതാണ് ടി20 ഫോര്‍മാറ്റില്‍ വേണ്ടത്. അത്തരത്തിലുള്ള താരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രദ്ധ നല്‍കേണ്ടതായുണ്ട്- ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍മാരുടെ അഭാവമുണ്ട്. ഹര്‍ദിക് മാത്രമാണ് നിലവിലെ വിശ്വസ്തനായ ഏക ഓള്‍റൗണ്ടര്‍.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

ന്യൂസീലന്‍ഡില്‍ കടുപ്പം

ന്യൂസീലന്‍ഡില്‍ കടുപ്പം

ന്യൂസീലന്‍ഡിലെ സ്റ്റേഡിയങ്ങളുടെ വലുപ്പത്തിലല്ല കാര്യം. ചെറിയ ബൗണ്ടറികളാണെങ്കിലും പിച്ചിന്റെ സ്വഭാവം പ്രയാസമുള്ളതാണ്. വെല്ലിങ്ടണും ഓക് ലന്‍ഡും സാധാരണ മൈതാനങ്ങളെപ്പോലെയല്ല. സാഹചര്യങ്ങള്‍ മനസിലാക്കി വേണം ഇവിടെ കളിക്കാന്‍. എതിരാളികളുടെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്തിയാവണം പദ്ധതികള്‍. അത് കൃത്യമായി നടപ്പിലാക്കാനും സാധിക്കേണ്ടതായുണ്ട്- ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു. പേസിനെ തുണക്കുന്ന കിവീസ് പിച്ചില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Thursday, November 17, 2022, 13:05 [IST]
Other articles published on Nov 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+