IND vs NZ: ഉമ്രാന്റെ 'തീയുണ്ട',ബ്രേസ്വെല്ലിന്റെ കുറ്റി തെറിച്ചു-ബെയ്ല്‍സ് പറന്ന ദൂരം ഞെട്ടിക്കും

അഹമ്മദാബാദ്: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ റെക്കോഡ് ജയമാണ് നേടിയത്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ 168 റണ്‍സിനാണ് ഇന്ത്യയുടെ ജയം. റണ്‍സ് അടിസ്ഥാനത്തില്‍ ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും സര്‍വാധിപത്യ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 12.1 ഓവറില്‍ 66 റണ്‍സിനാണ് ഓള്‍ഔട്ടായത്.
ഹര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവരെല്ലാം രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. ഇതില്‍ ഉമ്രാന്‍ മാലിക്കിന്റെ അതിവേഗ പന്തുകളുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ന്യൂസീലന്‍ഡിന്റെ മധ്യനിരയിലെ അപകടകാരിയായ താരം മിച്ചെല്‍ ബ്രേസ്വെലിന്റെ വിക്കറ്റ് നേടിയ ഉമ്രാന്റെ പന്ത് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് പറയാം. ബ്രേസ്വെലിന്റെ കുറ്റി പിഴുത പന്തില്‍ ബെയ്ല്‍സ് തെറിച്ചത് റെക്കോഡ് ദൂരത്തിലാണെന്ന് പറയാം.

തുടങ്ങിയത് 148 വേഗത്തില്‍
ഉമ്രാനെ പവര്‍പ്ലേയില്‍ത്തന്നെ ഹര്‍ദിക് പാണ്ഡ്യ കൊണ്ടുവന്നു. ഈ നീക്കം മികച്ചതായിരുന്നുവെന്ന് പറയാം. ഓവറിലെ ആദ്യ പന്തില്‍ത്തന്നെ മണിക്കൂറില്‍ 148.6 വേഗം കുറിക്കാന്‍ ഉമ്രാന് സാധിച്ചു. വൈഡ് യോര്‍ക്കറിലൂടെയാണ് താരം തുടങ്ങിയത്. പിന്നീട് ബ്രേസ്വെല്ലിനെ പുറത്താക്കി മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് ഉമ്രാന്റെ പന്തെത്തിയത്.
ബ്രേസ്വെല്ലിനെ പുറത്താക്കിയ ഉമ്രാന്റെ പന്തില്‍ ബെയ്ല്‍സ് പറന്ന ദൂരമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 150 വേഗത്തിലെത്തിയ പന്ത് കുറ്റിയില്‍ തട്ടിയതോടെ ഒരു ബെയ്ല്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ തലക്ക് മുകളിലൂടെ പറന്ന് തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിന്റെ അപ്പുറമാണ് വീണത്.
ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഉമ്രാന്റെ അതിവേഗ പന്തുകളെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. അഹമ്മദാബാദില്‍ മികച്ച ലൈനും ലെങ്തും കണ്ടെത്താന്‍ ഉമ്രാന് സാധിച്ചു.
Also Read: IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

വലിയ ഭാവിയുള്ള പേസര്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികം കാണാത്ത തരത്തിലുള്ള പേസറാണ് ഉമ്രാന്‍. പൊതുവേ ഇന്ത്യയിലെ പേസ് ബൗളര്‍മാര്‍ മികവ് കാട്ടുന്നത് സ്വിങ്ങിലാണ്. എന്നാല്‍ ഉമ്രാന്‍ കഴിവ് കാട്ടുന്നത് അതിവേഗ പേസിലൂടെയാണ്. നിലവില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ് ഉമ്രാന്‍.
എന്നാല്‍ മികച്ച പരിശീലനം ലഭിച്ച് ലൈനും ലെങ്തും മെച്ചപ്പെടുത്തിയാല്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ഉമ്രാന് സാധിക്കും. മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിക്കാന്‍ കഴിവുള്ളവനാണ് ഉമ്രാന്‍. ലോക ക്രിക്കറ്റില്‍ത്തന്നെ തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നവര്‍ ചുരുക്കമാണ്.
Also Read: അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

ഇന്ത്യയുടെ പേസ് നിര വിറപ്പിച്ചു
അഹമ്മദാബാദില്‍ ഇന്ത്യയുടെ പേസ് നിര ന്യൂസീലന്‍ഡിനെ ശരിക്കും വിറപ്പിച്ചു. ഒരവസരം പോലും നല്‍കാതെ തുടക്കം മുതല്‍ ആധിപത്യം കാട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഹര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് വീഴ്ത്തിയത്.
ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തി മത്സരം അനുകൂലമാക്കി മാറ്റാന്‍ ഹര്‍ദിക്കിന് സാധിച്ചു. മോശം ഫോമിന്റെ പേരില്‍ പഴികേട്ട അര്‍ഷദീപും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 3 ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്താണ് അര്‍ഷദീപിന്റെ രണ്ട് വിക്കറ്റ് പ്രകടനം.
ഉമ്രാന്‍ 2.1 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്. ശിവം മാവി 2 ഓവറില്‍ 12 റണ്‍സാണ് വഴങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications