Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: കസറിയടിച്ച് സൂര്യ, നാല് വിക്കറ്റുമായി ഹൂഡ, കിവീസിനെ തകര്‍ത്തടുക്കി ഇന്ത്യ

1

ബേ ഓവല്‍: സൂര്യകുമാര്‍ സെഞ്ച്വറിയോടെ പടനയിക്കുകയും ദീപക് ഹൂഡ നാല് വിക്കറ്റ് പ്രകടനത്തോടെ കളം നിറയുകയും ചെയ്ത മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര ജയം. രണ്ടാം ടി20യില്‍ 65 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 18.5 ഓവറില്‍ 126 റണ്‍സില്‍ കൂടാരം കയറി. സൂര്യയുടെ (111*) ഒറ്റയാള്‍ വെടിക്കെട്ടാണ് ഇന്ത്യക്ക് ഗംഭീര ടോട്ടല്‍ സമ്മാനിച്ചത്. ഇഷാന്‍ കിഷന്‍ (36) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ടിം സൗത്തി ഹാട്രിക് വിക്കറ്റും നേടി.

ടോസ് കിവീസിന്

ടോസ് കിവീസിന്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്കായി ഇടം കൈയന്‍മാരായ ഇഷാന്‍ കിഷനും റിഷഭ് പന്തുമാണ് ഓപ്പണര്‍മാരുടെ റോളിലെത്തിയത്. ഒന്നാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായെങ്കിലും റിഷഭ് പന്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. 13 പന്ത് നേരിട്ട് 1 ബൗണ്ടറി ഉള്‍പ്പെടെ 6 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. മോശം ഫോമിലുള്ള റിഷഭിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ മികച്ച പ്രകടനം അനിവാര്യമായിരുന്നിട്ടും 46.15 സ്‌ട്രൈക്കറേറ്റിലുള്ള പ്രകടനം കാഴ്ചവെച്ചാണ് താരം മടങ്ങിയത്.

പവര്‍പ്ലേ അവസാനിച്ചതിന് പിന്നാലെ മഴ വില്ലനായി എത്തിയപ്പോള്‍ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. പിന്നീട് മത്സരം പുനരാരംഭിച്ച് അധികം വൈകാതെ ഇഷാന്‍ കിഷനെ (36) ഇന്ത്യക്ക് നഷ്ടമായി. 31 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 116.12 ശരാശരിയിലായിരുന്നു ഇഷാന്‍ കിഷന്റെ പ്രകടനം. ഇഷ് സോധിയുടെ പന്തില്‍ ടിം സൗത്തിക്ക് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ പുറത്തായത്. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഒരുവശത്ത് മികവ് തുടര്‍ന്നു.

Also Read: ഇന്ത്യക്ക് ടി20 കളിക്കാനറിയില്ല! ഇനിയും ഒരുപാട് മനസിലാക്കാനുണ്ട്- ചൂണ്ടിക്കാട്ടി അശ്വിന്‍

മധ്യനിരക്ക് തിളങ്ങാനായില്ല

മധ്യനിരക്ക് തിളങ്ങാനായില്ല

നാലാം നമ്പറിലെത്തിയ ശ്രേയസ് അയ്യര്‍ (13) പ്രതീക്ഷ നല്‍കിയെങ്കിലും ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ഹിറ്റ് വിക്കറ്റായി പുറത്തായി. 9 പന്തില്‍ ഓരോ ഫോറും സിക്‌സുമാണ് ശ്രേയസ് നേടിയത്. പിന്നാലെയെത്തിയ നായകന്‍ ഹര്‍ദിക്ക് സൂര്യക്ക് പിന്തുണ നല്‍കിയപ്പോള്‍ സൂര്യ അതിവേഗം റണ്‍സുയര്‍ത്തി. അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയെ (13) സൗത്തി പുറത്താക്കി. ദീപക് ഹൂഡ ഗോള്‍ഡന്‍ ഡെക്കായി. വാഷിങ്ടണ്‍ സുന്ദറിനെയും മടക്കി സൗത്തി ഹാട്രിക് പൂര്‍ത്തിയാക്കി.

സൂര്യക്ക് സെഞ്ച്വറി

സൂര്യക്ക് സെഞ്ച്വറി

എന്നാല്‍ സെഞ്ച്വറിയോടെ കത്തിക്കയറിയ സൂര്യ ഇന്ത്യയെ മികച്ച ടോട്ടിലേക്കെത്തിച്ചു. 49 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൂര്യ 51 പന്തില്‍ 11 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സോടെ പുറത്താവാതെ നിന്നു. 217.64 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ ഗംഭീര പ്രകടനം. ഇതോടെ 191 എന്ന മികച്ച ടോട്ടലിലേക്കെത്താനും ഇന്ത്യക്കായി. കിവീസിനായി ടിം സൗത്തി മൂന്നും ലോക്കി ഫെര്‍ഗൂസന്‍ രണ്ടും സോധി ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ കിവീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ വെടിക്കെട്ട് ഓപ്പണര്‍ ഫിന്‍ അലനെ ഭുവനേശ്വര്‍ കുമാര്‍ അര്‍ഷദീപ് സിങ്ങിന്റെ കൈയിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഡെവോന്‍ കോണ്‍വേയും കെയ്ന്‍ വില്യംസണും ചേര്‍ന്ന് 56 റണ്‍സ് കൂട്ടുകെട്ടിലെത്തിയപ്പോഴേക്കും കോണ്‍വേക്ക് (22 പന്തില്‍ 25) വാഷിങ്ടണ്‍ സുന്ദര്‍ മടക്ക ടിക്കറ്റ് നല്‍കി. അര്‍ഷദീപ് സിങ്ങിന് തന്നെയാണ് ക്യാച്ച്. അപകടകാരിയായ ഗ്ലെന്‍ ഫിലിപ്‌സിനെ (12) ചഹാല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

കിവീസ് നിരയെ തകര്‍ത്ത് ഹൂഡ

കിവീസ് നിരയെ തകര്‍ത്ത് ഹൂഡ

ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡാരില്‍ മിച്ചലിനെ (10) ദീപക് ഹൂഡ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചപ്പോള്‍ ജിമ്മി നിഷാമിനെ (0) അക്കൗണ്ട് തുറക്കും മുന്നെ ചഹാല്‍ ഇഷാന്റെ കൈയിലാക്കി. നിഷാം മടങ്ങുമ്പോള്‍ 13.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 89 എന്ന നിലയിലായിരുന്നു കിവീസ്. മിച്ചല്‍ സാന്റ്‌നറെ (2) മുഹമ്മദ് സിറാജും മടക്കി.

ഒരുവശത്ത് പൊരുതി നിന്ന കെയ്ന്‍ വില്യംസണെ (52 പന്തില്‍ 61) സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇഷ് സോധിയെ (1) ദീപക് ഹൂഡയുടെ പന്തില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്തു. തൊട്ടടുത്ത പന്തില്‍ ടിം സൗത്തിയേയും ഹൂഡയുടെ പന്തില്‍ റിഷഭ് സ്റ്റംപ് ചെയ്തു. ഹാട്രിക് നഷ്ടമായെങ്കിലും തൊട്ടടുത്ത പന്തില്‍ ആദം മില്‍നിയെ (6) പുറത്താക്കി ഹൂഡ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. ദീപക് ഹൂഡ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചഹാലും സിറാജും രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Also Read: നവംബര്‍ 18ന് കോലിയുടെ ക്യാപ്റ്റന്‍സി തെറിപ്പിച്ചു, അതേ തീയ്യതിയില്‍ സെലക്ടര്‍മാരും പുറത്ത്

പ്ലേയിങ് 11

പ്ലേയിങ് 11

ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (c), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍.

ന്യൂസീലന്‍ഡ്- ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ (c), ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നിഷാം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍

Story first published: Sunday, November 20, 2022, 11:20 [IST]
Other articles published on Nov 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+