For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഇന്ത്യന്‍ താരങ്ങളെ കാത്ത് നാല് വമ്പന്‍ റെക്കോഡ്, ആരൊക്കെ നേടും? അറിയാം

ഇന്ത്യയെ കാത്ത് നിരവധി റെക്കോഡുകളും പരമ്പരയില്‍ കാത്തിരിക്കുന്നുണ്ട്

1

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്ന് മത്സര ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിശ്രമത്തില്‍ പോയപ്പോള്‍ വിവിഎസ് ലക്ഷ്മണാണ് പകരക്കാരനായി ഒപ്പമുള്ളത്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്.

ന്യൂസീലന്‍ഡില്‍ പരമ്പര നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. ഹര്‍ദിക് പാണ്ഡ്യയെന്ന നായകന് കിവീസ് കടമ്പ കടക്കാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. ഇന്ത്യയെ കാത്ത് നിരവധി റെക്കോഡുകളും പരമ്പരയില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സൂര്യകുമാറിനെ കാത്ത് വമ്പന്‍ നേട്ടം

സൂര്യകുമാറിനെ കാത്ത് വമ്പന്‍ നേട്ടം

മിന്നും ഫോമിലുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തന്‍ ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ മൂന്ന് ഫിഫ്റ്റിയടക്കം നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സൂര്യയുടെ പ്രകടനം ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ലോക റെക്കോഡാണ്. മൂന്ന് മത്സര പരമ്പരയിലൂടെ 287 റണ്‍സടിച്ചാല്‍ ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ തലപ്പത്തെത്താന്‍ സൂര്യക്കാവും. പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് നിലവില്‍ ഈ റെക്കോഡില്‍ തലപ്പത്ത്. 1326 റണ്‍സാണ് റിസ്വാന്റെ പേരിലുള്ളത്. 1040 റണ്‍സാണ് നിലവില്‍ സൂര്യകുമാറിന്റെ സമ്പാദ്യം. ഇതില്‍ 9 ഫിഫ്റ്റിയും 1 സെഞ്ച്വറിയും ഉള്‍പ്പെടും.

Also Read: IND vs NZ T20: ഇഷാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

ഭുവിയും വമ്പന്‍ റെക്കോഡിനരികെ

ഭുവിയും വമ്പന്‍ റെക്കോഡിനരികെ

ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡിലെത്താന്‍ നാല് വിക്കറ്റാണ് ഭുവനേശ്വര്‍ കുമാറിന് വേണ്ടത്. ടി20 ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഭുവിക്ക് ഈ റെക്കോഡിലേക്കെത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. 36 വിക്കറ്റാണ് നിലവില്‍ ഭുവിയുടെ പേരിലുള്ളത്. കൂടാതെ മറ്റൊരു നാഴികക്കല്ലും പിന്നിടാന്‍ ഭുവി തയ്യാറെടുക്കുകയാണ്. 11 വിക്കറ്റ് കൂടി നേടിയാല്‍ ടി20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാവാന്‍ ഭുവനേശ്വറിന് സാധിക്കും. സീനിയര്‍ പേസറുടെ മികവ് കിവീസ് പരമ്പരയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

1000 റണ്‍സിനരികെ റിഷഭ് പന്ത്

1000 റണ്‍സിനരികെ റിഷഭ് പന്ത്

ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ റിഷഭ് പന്തും നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. 30 റണ്‍സ് കൂടി നേടിയാല്‍ 1000 ടി20 റണ്‍സ് ക്ലബ്ബിലേക്ക് റിഷഭ് പന്തും എത്തിച്ചേരും. 25കാരനായ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനെന്ന് പറയുമ്പോഴും പരിമിത ഓവറില്‍ റിഷഭ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാം കാത്തിരിക്കവെ റിഷഭിന് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

കുല്‍ദീപ് യാദവിന് വേണ്ടത് ആറ് വിക്കറ്റ്

കുല്‍ദീപ് യാദവിന് വേണ്ടത് ആറ് വിക്കറ്റ്

ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. ഒരു സമയത്ത് ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്നെങ്കിലും ഇപ്പോള്‍ ആവിശ്യത്തിന് അവസരം ലഭിക്കുന്നില്ല. എന്നാല്‍ അവസാന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തി കുല്‍ദീപ് തിരിച്ചുവന്നിരിക്കുകയാണ്. കിവീസ് ടി20യില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ടി20യില്‍ 50 വിക്കറ്റെന്ന നേട്ടത്തിലേക്കെത്താന്‍ കുല്‍ദീപിന് സാധിക്കും. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കുല്‍ദീപിന് മികച്ച പ്രകടനം തുടരേണ്ടതായുണ്ട്.

Story first published: Thursday, November 17, 2022, 14:38 [IST]
Other articles published on Nov 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+