For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: നിലനില്‍പ്പിന്റെ പരമ്പര, തിളങ്ങിയില്ലെങ്കില്‍ ചീട്ട് കീറും! നാല് ഇന്ത്യക്കാര്‍

ന്യൂസീലന്‍ഡിനെ അവരുടെ തട്ടകത്തില്‍ കീഴ്‌പ്പെടുത്തുകയെന്നത് ഇന്ത്യക്ക് മുന്നിലെ വലിയ വെല്ലുവിളി തന്നെയാണ്

1

വെല്ലിങ്ടണ്‍: ടി20 ലോകകപ്പിലെ തോല്‍വി മറന്ന് കിവീസ് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 18നാണ് ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് പരമ്പര നേട്ടം എളുപ്പമാവില്ല. കരുത്തരായ താരനിരയുള്ള ന്യൂസീലന്‍ഡിനെ അവരുടെ തട്ടകത്തില്‍ കീഴ്‌പ്പെടുത്തുകയെന്നത് ഇന്ത്യക്ക് മുന്നിലെ വലിയ വെല്ലുവിളി തന്നെയാണ്.

രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളൊന്നും ഇന്ത്യക്കൊപ്പമില്ല. ഹര്‍ദിക് പാണ്ഡ്യയെന്ന നായകനൊപ്പം മികച്ച യുവതാരനിരയും ചേരുമ്പോള്‍ പരമ്പര നേടാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്ക് മികച്ച ടീം കരുത്തുണ്ട്. എന്നാല്‍ ചില താരങ്ങള്‍ക്ക് കിവീസ് പരമ്പര നിലനില്‍പ്പിന്റെ പോരാട്ടമാണ്. നിരാശപ്പെടുത്തിയാല്‍ ടീമിലെ സ്ഥാനമടക്കം നഷ്ടമായേക്കും. തിളങ്ങേണ്ടത് നിര്‍ണ്ണായകമായ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടമാണ് കിവീസ് പരമ്പര. ടി20യിലെ ചഹാലിന്റെ ഭാവി ഈ പരമ്പരയിലൂടെയാവും തീരുമാനിക്കപ്പെടുക. ടി20 ലോകകപ്പില്‍ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചഹാലിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ബെഞ്ചിലായിരുന്നു ചഹാലിന്റെ സ്ഥാനം. കിവീസിനെതിരായ ടി20യില്‍ ചഹാലിന് പ്ലേയിങ് 11 സ്ഥാനം പ്രതീക്ഷിക്കപ്പെടുന്നു.

എന്നാല്‍ ന്യൂസീലന്‍ഡിലെ ഇതിന് മുമ്പുള്ള ചഹാലിന്റെ കണക്കുകള്‍ അത്ര മികച്ചതല്ല. 32കാരനായ താരം 7 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് നാല് വിക്കറ്റ്. എന്നാല്‍ കിവീസ് പിച്ചിലെ ടേണില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരമാണ് ചഹാല്‍. യുവ സ്പിന്നര്‍മാരെ വളര്‍ത്താന്‍ ഇന്ത്യ ശ്രമിക്കവെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ചഹാലിന് തിളങ്ങേണ്ടതായുണ്ട്.

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമെന്ന് വിളിപ്പേരുള്ള കളിക്കാരനാണ് റിഷഭ് പന്ത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ റിഷഭിന് ടി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. 25കാരനായ റിഷഭിന്റെ പരിമിത ഓവറിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനാണെങ്കിലും ഏകദിനത്തിലും ടി20യിലും ഈ മികവിലേക്കുയരാനായിട്ടില്ല.

2019ല്‍ കിവീസില്‍ മൂന്ന് മത്സരം കളിച്ച താരം രണ്ടാം ടി20യില്‍ 28 പന്തില്‍ പുറത്താവാതെ 40 റണ്‍സും മൂന്നാം ടി20യില്‍ 12 പന്തില്‍ 28 റണ്‍സുമാണ് നേടിയത്. മിച്ചല്‍ സാന്റ്‌നറാണ് റിഷഭിന് കിവീസ് നിരയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. വെല്ലുവിളികളെ അതിജീവിച്ച് റിഷഭിന് തിളങ്ങാനാവാതെ വരികയും സഞ്ജു സാംസണും ഇഷാന്‍ കിഷനും മികവ് കാട്ടുകയും ചെയ്താല്‍ റിഷഭിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹര്‍ഷല്‍ പട്ടേല്‍. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണം കൊണ്ടുവന്ന് വിക്കറ്റ് നേടാന്‍ മിടുക്കനാണ് ഹര്‍ഷല്‍. ഭേദപ്പെട്ട നിലയില്‍ ബാറ്റും ചെയ്യാന്‍ കഴിവുണ്ട്. എന്നാല്‍ സമീപകാലത്തായി പരിക്ക് ഹര്‍ഷലിനെ വേട്ടയാടുന്നു. ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ എന്നിവര്‍ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനത്തിനായി കാത്തിരിക്കവെ ഹര്‍ഷല്‍ പട്ടേലിന് കാര്യങ്ങള്‍ എളുപ്പമല്ല.

31കാരനായ താരത്തിന് പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. അവസരം ലഭിച്ചാല്‍ അത് മുതലാക്കാനാവാതെ പോയാല്‍ ടി20 ടീമിലെ സ്ഥാനം നഷ്ടമായേക്കും. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് വലിയ പൊളിച്ചെഴുത്തിന് ഇന്ത്യ തയ്യാറെടുക്കവെ ഹര്‍ഷല്‍ പട്ടേലിന്റെ ഭാവി പ്രതിസന്ധിയിലാണ്.

Also Read: ധോണിയെ ഒപ്പം കൂട്ടണം, ദ്രാവിഡിന് പകരം ആളെത്തണം! ഇന്ത്യക്ക് തിരിച്ചുവരാന്‍ അഞ്ച് വഴികള്‍

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

ഇന്ത്യയുടെ ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനത്തിലേക്ക് തന്റെ പേര് ചേര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ശുബ്മാന്‍ ഗില്ലിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴെല്ലാം കസറിയ ഗില്ലിന് ടി20യില്‍ വലിയ അവസരം ലഭിക്കുന്നില്ല. കിവീസിനെതിരേയും പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ലഭിച്ചാല്‍ ഗംഭീര പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റേണ്ടത് ഗില്ലിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഐപിഎല്ലില്‍ കെകെആര്‍, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കായി മികവ് കാട്ടുമ്പോഴും ഗില്ലിന്റെ ടി20 മികവില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നില്ല.

Story first published: Wednesday, November 16, 2022, 18:19 [IST]
Other articles published on Nov 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+