IND vs NZ: സൂര്യയെ സൂപ്പറെന്നു പറയാനായിട്ടില്ല! ആരാധകരെ ഞെട്ടിച്ച് ടിം സൗത്തി

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ടി20യില്‍ സ്വപ്‌നതുല്യമായ ബാറ്റിങ് കാഴ്ച വച്ചുകൊണ്ടിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ഈ കലണ്ടര്‍ വര്‍ഷം ടി20യില്‍ 1000ത്തിനു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററും കൂടിയാണ്. ന്യൂസിലാന്‍ഡുമായി കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ തീപ്പൊരി സെഞ്ച്വറിയുമായി സൂര്യ ഇന്ത്യയുടെ ഹീറോയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ 65 റണ്‍സിന്റെ വമ്പന്‍ ജയവും സ്വന്തമാക്കി.
കരിയറിലെ രണ്ടാമത്തെ ടി20 സെഞ്ച്വറി കൂടിയയിരുന്നു ന്യൂസിലാന്‍ഡിനെതിരേ സ്‌കൈ നേടിയത്. ലോകം മുഴുവന്‍ സൂര്യയം പ്രശംസ കൊണ്ടൂ മൂടുമ്പോള്‍ ടി20യിലെ ബെസ്‌റ്റെന്നു ഇപ്പോഴും വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി.

സ്ഥിരമായി പെര്‍ഫോം ചെയ്യണം
ഇന്ത്യന്‍ ടീമിനെയെടുത്താല്‍ മഹാന്‍മാരായായ ഒരുപിടി ടി20 ക്രിക്കറ്റര്‍മാര്‍ അവര്‍ക്കുണ്ടായിരുന്നതായി കാണാം. സൂര്യകുമാര്‍ യാദവ് മികച്ച പ്ലെയര്‍ തന്നെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹം പല ഗംഭീര ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തു. പക്ഷെ ബെസ്റ്റെന്നു സൂര്യയെ ഇനിയും പറയാറായിട്ടില്ല. ദീര്‍ഘകാലം ഇതേ രീതിയില്‍ തുടര്‍ന്നും പെര്‍ഫോം ചെയ്യണമെന്നും ടിം സൗത്തി വ്യക്തമാക്കി.

സെഞ്ച്വറിയെ പ്രശംസിച്ചു
രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവ് നേടിയ കിടിലന്‍ സെഞ്ച്വറിയെ ടിം സൗത്തി പ്രശംസിച്ചു. വളരെ മികച്ചൊരു ഇന്നിങ്‌സ് തന്നെയായിരുന്നു ഇത്. വ്യത്യസ്തമായ പല ഷോട്ടുകളും കളിക്കാന്‍ സൂര്യക്കു കഴിയും. ഈ മല്‍സരത്തിലെ വ്യത്യാസവും ഇതു തന്നെയായിരുന്നുവെന്നും സൗത്തി ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ടാം ടി20യില്‍ നേടിയ തകര്‍പ്പന്‍ വിജയത്തോടെ പരമ്പര നഷ്ടമാവില്ലെന്നു ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ടനില്‍ക്കുന്നു. ആദ്യ മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
Also Read IND vs NZ: എന്തുകൊണ്ട് ശ്രേയസ് അതിന് തയ്യാറാവുന്നില്ല? ശ്രമം നടത്തണം-സൈമണ്‍ ഡൗള്‍

സൗത്തിക്കു ഹാട്രിക്ക്
ഇന്ത്യയോടു കനത്ത പരാജയം രണ്ടാം ടി20യില്‍ നേരിട്ടെങ്കിലും ടിം സൗത്തിയെ സംബന്ധിച്ച് വ്യക്തിപരമായ ഒരു നേട്ടം ഈ മല്‍സരത്തില്‍ കുറിക്കാന്‍ സാധിച്ചു. ഹാട്രിക്ക് കുറിച്ചാണ് അദ്ദേഹം ഈ മല്‍സരത്തില്‍ ഗ്രൗണ്ട് വിട്ടത്. സൗത്തിയുടെ കരിയറിലെ രണ്ടാത്തെ ഹാട്രിക്ക് കൂടിയായിരുന്നു ഇത്.
20ാം ഓവറിലായിരുന്നു അദ്ദേഹം ഹാട്രിക് കൊയ്തത്. മൂന്നാമത്തെ ബോളില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയാണ് സൗത്തി ഹാട്രിക്കിനു തിരികൊളത്തിയത്. തൊട്ടടുത്ത ബോളില്‍ ദീപക് ഹൂഡയെ പുറത്താക്കിയ അദ്ദേഹം പിന്നാലെ വാഷിങ്ണ്‍ സുന്ദറിന്റെയും വിക്കറ്റെടുത്ത് ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications