Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഗ്യാലറിയില്‍ സച്ചിന്‍, തകര്‍ത്താടി ഗില്‍! സാറക്കുവേണ്ടിയോ? ട്രോളുകള്‍ വൈറല്‍

1

അഹമ്മദാബാദ്: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവ് കാട്ടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ചിത്രത്തിലേ ഇല്ലാതാക്കിയാണ് 168 റണ്‍സിന്റെ ജയം നേടിയെടുത്തത്.

ഇതില്‍ എടുത്തു പറയേണ്ടത് ശുബ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ്. ആദ്യ അഞ്ച് ടി20 ഇന്നിങ്‌സിലും നിറം മങ്ങിയതോടെ വലിയ വിമര്‍ശനം നേരിടേണ്ടി വന്ന ഗില്‍ ആറാം മത്സരത്തില്‍ സെഞ്ച്വറിയോടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. 63 പന്തില്‍ 12 ഫോറും 7 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 126 റണ്‍സാണ് ഗില്‍ നേടിയത്.

200 സ്‌ട്രൈക്കറേറ്റിലായിരുന്നു 23കാരനായ താരത്തിന്റെ പ്രകടനം. മത്സരം കാണാന്‍ അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ നിരവധി പ്രമുഖരുണ്ടായിരുന്നു. അണ്ടര്‍ 19 വനിതാ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ മൂന്നാം ടി20ക്ക് മുമ്പ് ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു.

ഇതിനുവേണ്ടിയാണ് ബിസിസി ഐ പ്രസിഡന്റ് റോജര്‍ ബിന്നിയും സെക്രട്ടറി ജയ് ഷായും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാം അഹമ്മദാബാദിലെത്തിയത്. ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം സച്ചിനെ സാക്ഷിയാക്കിയായിരുന്നു.

നേരത്തെ മുതല്‍ സച്ചിന്റെ മകള്‍ സാറാ ടെണ്ടുല്‍ക്കറുമായി ശുബ്മാന്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു. ഇപ്പോഴിതാ സച്ചിനെ സാക്ഷിയാക്കി സെഞ്ച്വറി നേടിയതോടെ എല്ലാം സാറക്കുവേണ്ടിയാണെന്ന തരത്തിലുള്ള ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ആരാധക പ്രതികരണങ്ങളിതാ.

സച്ചിനെ ഇംപ്രസ് ചെയ്യാനുള്ള ശ്രമം

സച്ചിനെ ഇംപ്രസ് ചെയ്യാനുള്ള ശ്രമം

സാറക്കുവേണ്ടി സച്ചിനെ ഇംപ്രസ് ചെയ്യിക്കാനായാണ് ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് ടി20 മത്സരത്തിലും മികവ് കാട്ടാനാവാതെ പോയ ഗില്‍ സച്ചിന്‍ ഗ്യാലറയിലേക്കെത്തിയതോടെ സെഞ്ച്വറി നേടിയത് സാറയുടെ അച്ഛന്റെ പ്രീതിക്ക് വേണ്ടിയാണെന്നും ട്രോളുകളിലൂടെ ആരാധകര്‍ പറയുന്നു.

സെഞ്ച്വറിയടിച്ച ശേഷം നാണത്തോടെ സച്ചിനെ ശുബ്മാന്‍ ഗില്‍ നോക്കുന്നുവെന്ന തരത്തിലെല്ലാം രസകരമായ പല ട്രോളുകളും ആരാധകര്‍ സൃഷ്ടിച്ചിട്ടുണ്ട്. സച്ചിന്‍ ഗ്യാലറിയില്‍ ഉണ്ടെന്ന് അറിഞ്ഞതുമുതല്‍ ഗില്ലിന് പ്രത്യേക ആവേശമായിരുന്നുവെന്നും ആരാധകര്‍ പരിഹസിക്കുന്നു.

Also Read: IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

സാറാ ടെണ്ടുല്‍ക്കറുമായി പ്രണയത്തിലോ?

സാറാ ടെണ്ടുല്‍ക്കറുമായി പ്രണയത്തിലോ?

ശുബ്മാന്‍ ഗില്ലും സാറാ ടെണ്ടുല്‍ക്കറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ഏറെ നാളുകളായി ഗോസിപ്പ് കോളത്തില്‍ സജീവമാണ്. എന്നാല്‍ രണ്ട് പേരും തമ്മില്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഗില്‍ കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ പറയാതെ പറഞ്ഞത്.

ഗില്ലിന്റെ മികച്ച പ്രകടനങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിനന്ദിക്കാനും സാറ മടികാട്ടാറില്ല. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ച് ഡേറ്റിങ്ങിന് പോയതായൊന്നും ഇതുവരെ പാപ്പരസികള്‍ക്ക് കണ്ടുപിടിക്കാനായിട്ടില്ല.

എന്നാല്‍ തന്റെ മറ്റൊരു പ്രണയത്തെക്കുറിച്ച് ഗില്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ സാറ അലി ഖാനുമായി പ്രണയത്തിലാണെന്ന സൂചനയാണ് അഭിമുഖത്തിലൂടെ ഗില്‍ നല്‍കിയത്.

Also Read: അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

ഗില്‍ അടുത്ത ഇതിഹാസം

ഗില്‍ അടുത്ത ഇതിഹാസം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ഇതിഹാസമായി ശുബ്മാന്‍ ഗില്‍ മാറുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡിലേക്കാണ് ഗില്‍ പേര് ചേര്‍ത്തത്.

23 വയസിനുള്ളില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും നേടുന്ന ഏക ഇന്ത്യന്‍ താരമാണ് ഗില്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ ഓപ്പണറായി ഗില്‍ മാറിയിരിക്കുന്നു. ടി20യില്‍ ഗില്ലിന്റെ സ്ഥാനം പലരും ചോദ്യമുയര്‍ത്തിയിരുന്നു.

എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിച്ചാണ് ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുന്നത്. ടി20യിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും ഗില്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. വിരാട് കോലിയെയാണ് ഗില്‍ മറികടന്നത്.

Story first published: Thursday, February 2, 2023, 7:14 [IST]
Other articles published on Feb 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+