IND vs NZ: ഗില്‍ ഷോ, പിന്നാലെ ഇന്ത്യയെ വിറപ്പിച്ച് ബ്രേസ്വെല്‍- ത്രില്ലിങ് വിജയം
ഹൈദരാബാദ്: ശുഭ്മാന്‍ ഗില്ലിന്റെ വണ്‍മാന്‍ ഷോയ്ക്കു മൈക്കല്‍ ബ്രേസ്വെല്‍ മറുപടി നല്‍കിയപ്പോള്‍ കാണികളെ കാത്തിരുന്നത് കണ്ണഞ്ചിക്കുന്ന ത്രില്ലര്‍. റണ്‍മഴ കണ്ട പോരാട്ടത്തില്‍ 12 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യ കളിയില്‍ ഏകപക്ഷീയമായി ജയിക്കുമെന്നു കരുതിയെങ്കിലും അവിശ്വസനീയ തിരിച്ചുവരവാണ് കിവികള്‍ നടത്തിയത്.
ആറിനു 131 റണ്‍സില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അവര്‍ 337 റണ്‍സിലാണ് ബാറ്റ് താഴെവച്ചത്. ഇന്ത്യ നല്‍കിയ ലക്ഷ്യം 350 ആയിരുന്നു. ബ്രേസ്വെല്ലിന്റെ (140) അവിശ്വസനീയ ഇന്നിങ്‌സായിരുന്നു കളിയുടെ ഗതി മാറ്റിയത്. വെറും 78 ബോളില്‍ 12 ബണ്ടറികളും 10 സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ നേടിയ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. അടുത്ത മല്‍സരം ശനിയാഴ്ച റായ്പൂരില്‍ നടക്കും.

പൊരുതി വീണ് കിവികള്‍
350 റണ്‍സിലേക്കു ബാറ്റ് വീശിയ ന്യൂസിലാന്‍ഡിനു മികച്ച തുടക്കം അനിവാര്യമായിരുന്നു. പക്ഷെ തുടക്കം മുതല്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഇന്ത്യന്‍ ബൗളര്‍മാര്‍ കിവികളെ സമ്മര്‍ദ്ദത്തിലാക്കി. പ്രത്യേകിച്ചും പവര്‍പ്ലേയില്‍ മുഹമ്മദ് ഷമി- മുഹമ്മദ് സിറാജ് ജോടിയുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു.
ആറിനു 131ലേക്കു വീണ ന്യൂസിലാന്‍ിനു അവിടെ നിന്നൊരു തിരിച്ചുവരവുണ്ടാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഏഴാം വിക്കറ്റില്‍ മിച്ചെല്‍ സാന്റ്‌നറെ (57) കൂട്ടുപിടിച്ച് 111 ബോളല്‍ 162 റണ്‍സ് വാരിക്കൂട്ടി ബ്രേസ്വേല്‍ ഇന്ത്യയെ സ്തബ്ധരാക്കി. സാന്റ്‌നര്‍ 45 ബോളില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു.
ഫിന്‍ അലെന്‍ (40), നായകന്‍ ടോം ലാതം (24) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് സിറാജ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ നാലു വിക്കറ്റുകളുമായി കസറി. കുല്‍ദീപ് യാദവും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Also Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

കത്തിക്കയറി ഗില്‍
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലിന്റെ വണ്‍മാന്‍ ഷോയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. എട്ടു വിക്കറ്റിനു 349 റണ്‍സാണ് ഇന്ത്യ നേടിയത്. തുടക്കം മുതല്‍ ഒടുക്കം വരെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി താരം മാറുകയായിരുന്നു.
വെറും 149 ബോളില്‍ ഗില്‍ വാരിക്കൂട്ടിയത് 208 റണ്‍സാണ്. 19 ബൗണ്ടറികളും ഒമ്പതു സിക്‌സറും ഇതിലുള്‍പ്പെടും. ഇതിനിടെ ചില ക്യാച്ചുകള്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ പാഴാക്കിയത് ഗില്‍ മുതലെടുക്കുകയും ചെയ്തു. 50ാം ഓവറിലെ രണ്ടാമത്തെ ബോളിലാണ് താരം പുറത്തായത്.
ഗില്ലിനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ എടുത്തു പറയേണ്ട മറ്റൊരു പ്രകടനും പോലും ഇല്ലായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 34ഉം സൂര്യകുമാര്‍ യാദവ് 31ഉം ഹാര്‍ദിക് പാണ്ഡ്യ 28ഉം റണ്‍സെടുത്തു. 12 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് രണ്ടക്കത്തിലെത്തിയ മറ്റൊരു താരം.
വിരാട് കോലി (8), ഇഷാന്‍ കിഷന്‍ (5) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ന്യൂസിലാന്‍ഡിനായി ഹെന്‍ഡ്രി ഷിപ്ലേയും ഡാരില്‍ മിച്ചെലും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്‌നര്‍, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

ബാറ്റിങെടുത്ത് ഇന്ത്യ
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തു. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും ടീമിലേക്കു മടങ്ങിയെത്തി. എന്നാല്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ കളിപ്പിച്ചില്ല.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ, ഹെന്‍ഡ്രി നിക്കോള്‍സ്, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്നര്‍, ഹെന്‍ഡ്രി ഷിപ്ലേ, ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്നര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications