IND vs NZ: ലോര്‍ഡ് ശര്‍ദുല്‍ വേണ്ട! രണ്ടാം മത്സരത്തില്‍ ഉമ്രാന്‍ മാലിക് മതി-കാരണങ്ങളിതാ

ഹൈദരാബാദ്: ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ അവസാന ഓവറിലേക്ക് നീണ്ട ആവേശത്തില്‍ 12 റണ്‍സിന്റെ ജയം ഇന്ത്യ നേടുകയായിരുന്നു. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ അവസാന ഓവറില്‍ ശര്‍ദുല്‍ ഠാക്കൂറാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ശര്‍ദുലിന്റെ യോര്‍ക്കറില്‍ മൈക്കല്‍ ബ്രേസ്വെല്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.
എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടീമിന്റെ പ്ലേയിങ് 11 ശര്‍ദുല്‍ ഠാക്കൂര്‍ വേണ്ട. ആദ്യ മത്സരത്തിലെ ഇന്ത്യയുടെ വിജയ ശില്‍പ്പിയാണെങ്കിലും രണ്ടാം മത്സരത്തില്‍ ശര്‍ദുലിനെ പുറത്തിരുത്തി ഇന്ത്യ ഉമ്രാന്‍ മാലിക്കിന് അവസരം നല്‍കണം. ഇന്ത്യ ഉമ്രാനെ കളിപ്പിക്കണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഉമ്രാന്റെ എക്‌സ്ട്രാ പേസ്
നിലവില്‍ ഇന്ത്യന്‍ താരങ്ങളില്‍ തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കുറിക്കുന്ന ആരുമില്ലെന്ന് പറയാം. അതുകൊണ്ട് തന്നെ ഓള്‍ഡ് ബോളിലേക്കെത്തുമ്പോള്‍ കിവീസിന് ബാറ്റിങ് എളുപ്പമാവുന്നു. എന്നാല്‍ ഉമ്രാന്‍ മാലിക് കളിച്ചാല്‍ എക്‌സ്ട്രാ പേസ് ആനുകൂല്യം ഇന്ത്യക്ക് ലഭിക്കുന്നു.
ഇന്ത്യന്‍ പിച്ചില്‍ എക്‌സ്ട്രാ പേസ് ബൗളര്‍ക്ക് ലഭിക്കുന്നതോടെ സന്ദര്‍ശക ബാറ്റ്‌സ്മാന്‍മാര്‍ പതറാന്‍ സാധ്യത കൂടുതലാണ്. ഉമ്രാന്‍ തുടര്‍ച്ചയായി 150ന് മുകളില്‍ വേഗം കുറിക്കാന്‍ കഴിവുള്ളവനാണ്. ഉമ്രാന്റെ ബൗളിങ് ഇന്ത്യക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നുറപ്പ്.
സമീപകാലത്തെ ഉമ്രാന്റെ പ്രകടനവും മികച്ചതാണ്. ശ്രീലങ്കന്‍ പരമ്പരയിലടക്കം ഉമ്രാന് മികവ് കാട്ടാന്‍ സാധിച്ചു. ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ ഉമ്രാനെപ്പോലെ നല്ല പേസുള്ള താരത്തെ ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്.
ഉമ്രാനെപ്പോലെ വേഗമുള്ളവര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവായതിനാല്‍ കൂടുതല്‍ അവസരം നല്‍കി ഇന്ത്യ ഉമ്രാനെ വളര്‍ത്തിക്കൊണ്ടുവരാന്‍ തയ്യാറാവേണ്ടതായുണ്ട്.
Also Read: IND vs AUS: കോലി സച്ചിനെ മാതൃകയാക്കണം! 25 വര്‍ഷം മുമ്പത്തെ പദ്ധതി-ഉപദേശിച്ച് ശാസ്ത്രി

ശര്‍ദുല്‍ ഠാക്കൂര്‍ തല്ലുകൊള്ളി ബൗളര്‍
ശര്‍ദുല്‍ ഠാക്കൂര്‍ പന്തിന്റെ വേഗതയില്‍ നിയന്ത്രണം കൊണ്ടുവന്ന് വിക്കറ്റ് നേടുന്ന ബൗളറാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ കഴിവുള്ളവനെന്ന് ശര്‍ദുലിനെ വിശേഷിപ്പിക്കുമ്പോഴും താരം തല്ലുകൊള്ളിയാണെന്നതാണ് വസ്തുത.
റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ശര്‍ദുല്‍ മടികാട്ടുന്നില്ല. ഏകദിനത്തിലെ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ള താരങ്ങളിലൊരാളാണ് ശര്‍ദുല്‍. 6.24 ഇക്കോണമിയുള്ള ശര്‍ദുലിനെ ന്യൂബോളിലും ഡെത്ത് ഓവറിലും പരിഗണിക്കുന്നത് വലിയ ഗുണം ചെയ്യില്ല.
ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളില്‍ വലിയ സ്ഥാനമുള്ള ബൗളറല്ല ശര്‍ദുല്‍ ഠാക്കൂര്‍. വിശ്വസ്തനായ ബൗളറെന്ന നിലയില്‍ പ്ലേയിങ് 11 പരിഗണിക്കുക പ്രയാസമാണ്. സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമായ സാഹചര്യത്തില്‍ ഇന്ത്യ ശര്‍ദുലിനെ പുറത്തിരുത്തി ഉമ്രാനെ കളിപ്പിക്കുന്നതാണ് കൂടുതല്‍ നല്ലത്.
Also Read: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

ബാറ്റുകൊണ്ടും ശര്‍ദുല്‍ ഉപകാരിയല്ല
ഇന്ത്യ ശര്‍ദുലിനെ ടീമിലേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെ മികവാണ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് റണ്‍സുയര്‍ത്താന്‍ ശര്‍ദുലിന് കഴിവുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ബാറ്റുകൊണ്ട് ശര്‍ദുല്‍ അത്ര ഉപകാരിയല്ലെന്ന് പറയാം. സമീപകാലത്തൊന്നും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ശര്‍ദുലിന് സാധിച്ചിട്ടില്ല. 1, 2, 7, 3, 3 എന്നിങ്ങനെയാണ് അവസാന അഞ്ച് ഏകദിനത്തിലെ ശര്‍ദുലിന്റെ സ്‌കോര്‍.
ടെസ്റ്റില്‍ ഒന്ന് രണ്ട് തവണ ബാറ്റുകൊണ്ട് ഇന്ത്യയുടെ രക്ഷകനാവാന്‍ ശര്‍ദുലിനായിട്ടുണ്ട്. ഇതോടെ ലോര്‍ഡ് വിശേഷണവും ശര്‍ദുലിനെ തേടിയെത്തി. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ ശര്‍ദുലില്‍ നിന്ന് മാച്ച് വിന്നിങ് ബാറ്റിങ് കാണാനായിട്ടില്ല.
ഇന്ത്യ ഓള്‍റൗണ്ടറെന്ന നിലയില്‍ ശര്‍ദുലിനെ പിന്തുണക്കുന്നത് വലിയ ഗുണം ചെയ്യില്ല. അതുകൊണ്ട് തന്നെ അതിവേഗ പേസറെന്ന നിലയില്‍ ഉമ്രാന് ഇന്ത്യ അവസരം നല്‍കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications