For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: പറക്കും പാണ്ഡ്യ, ഒറ്റ കൈ ക്യാച്ചില്‍ കോണ്‍വേ പുറത്ത്-വീഡിയോ വൈറല്‍

കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയെ (7) പുറത്താക്കിയ ഹര്‍ദിക് പാണ്ഡ്യയുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

1

മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മിന്നും ബൗളിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ന്യൂബോളില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ചപ്പോള്‍ പവര്‍പ്ലേയില്‍ അഞ്ച് പേരെയാണ് ഇന്ത്യ മടക്കിഅയച്ചത്.

പന്തെടുത്തവരെല്ലാം ഇന്ത്യക്കായി തകര്‍പ്പന്‍ ബൗളിങ് പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഇതില്‍ കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയെ (7) പുറത്താക്കിയ ഹര്‍ദിക് പാണ്ഡ്യയുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാവാത്ത വിധത്തില്‍ ഡൈവിങ് ക്യാച്ചുമായാണ് ഹര്‍ദിക് കോണ്‍വേക്ക് മടക്കടിക്കറ്റ് നല്‍കിയത്. ഇടം കൈ ക്യാച്ച് നേടിയാണ് ഹര്‍ദിക് കോണ്‍വേയെ മടക്കിയത്. 0.05 സെക്കന്റ് മാത്രമാണ് ക്യാച്ചിനായി ഹര്‍ദിക്കിന് വേണ്ടി വന്ന സമയം.

ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹര്‍ദിക്കിന്റെ മികവിന് വലിയ പ്രശംസയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്.

കുങ്ഫു പാണ്ഡ്യ തന്നെ

കുങ്ഫു പാണ്ഡ്യ തന്നെ

നേരത്തെ ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവുകണ്ട് ആരാധകര്‍ നല്‍കിയ പേരാണ് കുങ്ഫു പാണ്ഡ്യ. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നതും ഈ പേരാണ്. ഹര്‍ദിക്കിന്റെ വീഡിയോ പങ്കുവെക്കുന്നതോടൊപ്പം തലക്കെട്ടായി കുങ്ഫു പാണ്ഡ്യയെന്നാണ് കൂടുതല്‍ ആരാധകരും കുറിക്കുന്നത്.

ബാറ്റുകൊണ്ട് മധ്യനിരയില്‍ വെടിക്കെട്ട് തീര്‍ക്കുന്നതോടൊപ്പം പന്തുകൊണ്ട് ന്യൂബോളിലും ഡെത്ത് ഓവറിലും പാണ്ഡ്യ മികവ് കാട്ടുന്നു. ഇതോടൊപ്പമാണ് തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും ഹര്‍ദിക് കൈയടി നേടുന്നത്.

Also Read: സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!

നിര്‍ണ്ണായക കൂട്ടുകെട്ട് പൊളിച്ചു

നിര്‍ണ്ണായക കൂട്ടുകെട്ട് പൊളിച്ചു



ഡെവോണ്‍ കോണ്‍വേ-ടോം ലാതം കൂട്ടുകെട്ട് കിവീസിന് നിര്‍ണ്ണായകമാവുമെന്ന് തോന്നിച്ചിടത്തുനിന്നാണ് കൂട്ടുകെട്ട് പൊളിച്ച് ഹര്‍ദിക് പാണ്ഡ്യയെത്തിയത്. തകര്‍പ്പന്‍ ക്യാച്ചെടുത്തിട്ടും അധികം ആഘോഷിക്കാതിരുന്നതോടെ എന്താണ് സംഭവിച്ചതെന്നത് അധികമാര്‍ക്കും പെട്ടെന്ന് മനസിലായില്ല.

എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യ വിക്കറ്റ് ആഘോഷിക്കുന്നത് കണ്ടതോടെയാണ് ഇത് വിക്കറ്റാണെന്ന് കാണികള്‍ക്കും മനസിലായത്. അത്ര പെട്ടെന്നാണ് പന്ത് എത്തിയതും ഹര്‍ദിക് ക്യാച്ച് നേടിയതും.

പേസറെന്ന നിലയില്‍ റിട്ടേണ്‍ ക്യാച്ചെടുക്കുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഹര്‍ദിക്കിന്റെ മിന്നും ക്യാച്ച്. ഇത് കൂടാതെ മറ്റൊരു നിര്‍ണ്ണായക വിക്കറ്റും ഹര്‍ദിക് നേടിയത്. മിച്ചല്‍ സാന്റ്‌നറും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് ഗംഭീരമായി മുന്നോട്ട് പോകവെയാണ് കൂട്ടുകെട്ട് പൊളിച്ച് ഹര്‍ദിക്കെത്തിയത്.

39 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 27 റണ്‍സെടുത്ത സാന്റ്‌നറെ സ്ലോബോളില്‍ ഹര്‍ദിക് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് വലിയ പിന്തുണ നല്‍കുന്ന പ്രകടനമാണ് ഹര്‍ദിക് നടത്തുന്നത്.

ന്യൂബോളില്‍ കരുത്തുകാട്ടി ഇന്ത്യന്‍ പേസര്‍മാര്‍

ന്യൂബോളില്‍ കരുത്തുകാട്ടി ഇന്ത്യന്‍ പേസര്‍മാര്‍

ന്യൂബോളില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രത്യേകിച്ച് മുഹമ്മദ് സിറാജിന്റെ പ്രകടനം. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി വിക്കറ്റ് വീഴ്ത്തി സിറാജ് കൈയടി നേടുകയാണ്. 6 ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്ത സിറാജ് ഒരു വിക്കറ്റാണ് നേടിയത്.

6 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ഷമിയാണ് കിവീസ് പതനം വേഗത്തിലാക്കിയത്. വാഷിങ്ടണ്‍ സുന്ദറും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ശര്‍ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും വീഴ്ത്തി.

Also Read: IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

ന്യൂസീലന്‍ഡ് 108ന് പുറത്താണ്

ന്യൂസീലന്‍ഡ് 108ന് പുറത്താണ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 108 റണ്‍സിന് ഓള്‍ഔട്ടായിരിക്കുകയാണ്. ഇന്ത്യയുടെ ബൗളിങ് നിരയുടെ അച്ചടക്കമുള്ള പ്രകടനത്തിന് മുന്നില്‍ കിവീസ് നിരക്ക് അടിപതറുകയായിരുന്നു. ഗ്ലെന്‍ ഫിലിപ്‌സാണ് (36) കിവീസിന്റെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സാന്റ്‌നറും (27) മൈക്കല്‍ ബ്രേസ്വെലുമാണ് (22) കിവീസിന്റെ മറ്റ് ടോപ് സ്‌കോറര്‍മാര്‍. ആദ്യ മത്സരം ജയിച്ച് 3 മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പരമ്പര നേട്ടത്തിലേക്കെത്താനാവും.

Story first published: Saturday, January 21, 2023, 16:26 [IST]
Other articles published on Jan 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+