For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യക്കാര്‍ ഡബിളടിച്ചു കൂട്ടുന്നു! അന്തം വിട്ട് മറ്റുള്ളവര്‍-കാരണം പറഞ്ഞ് ബട്ട്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലൂടെ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേട്ടത്തിലെത്തിയപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലൂടെ ശുബ്മാന്‍ ഗില്ലും ഡബിളടിച്ചിരിക്കുകയാണ്

1

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കുകയാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ യുവതാരങ്ങളെല്ലാം മിന്നും ഫോമിലാണ്. ഏകദിനത്തിലെ ഇരട്ട സെഞ്ച്വറി നേട്ടം പല ടീമുകളുടെയും താരങ്ങള്‍ക്ക് ഇപ്പോഴും സ്വപ്‌നം മാത്രമാണ്.

ഈ സമയത്താണ് ഇന്ത്യയുടെ യുവതാരങ്ങളടക്കം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി വാരിക്കൂട്ടുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലൂടെ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേട്ടത്തിലെത്തിയപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലൂടെ ശുബ്മാന്‍ ഗില്ലും ഡബിളടിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ മറ്റ് രാജ്യങ്ങള്‍ പ്രയാസപ്പെടുമ്പോഴും ഇന്ത്യന്‍ താരങ്ങള്‍ മികവ് കാട്ടുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഓപ്പണറുമായ സല്‍മാന്‍ ബട്ട്.

ഇന്ത്യയുടെ ആഭ്യന്തര സംവിധാനം മികച്ചത്

ഇന്ത്യയുടെ ആഭ്യന്തര സംവിധാനം മികച്ചത്

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ മികവ് കാട്ടുന്നതില്‍ ആഭ്യന്തര സംവിധാനത്തെയാണ് സല്‍മാന്‍ ബട്ട് പ്രശംസിക്കുന്നത്. മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ച ആഭ്യന്തര സംവിധാനമാണ് ഇന്ത്യയിലുള്ളതെന്നും ഇത് മികച്ച ബാറ്റ്‌സ്മാന്‍മാരെ സൃഷ്ടിക്കാന്‍ കാരണമാവുന്നുമെന്നുമാണ് ബട്ട് ചൂണ്ടിക്കാട്ടുന്നത്.

'മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ പ്രയാസപ്പെടുമ്പോഴും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികവ് കാട്ടുന്നതിന് കാരണമുണ്ട്. ഇന്ത്യയുടെ സംവിധാനങ്ങള്‍ മികച്ചതാണ്. റണ്‍സടിക്കണമെന്ന ഭ്രാന്ത് താരങ്ങള്‍ക്കുണ്ട്. ഇന്ത്യയുടെ ഈ സംവിധാനമാണ് താരങ്ങളുടെ മികച്ച ബാറ്റിങ് പ്രകടനത്തിന് കാരണം'-സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

ശുബ്മാന്‍ സ്ഥിരതയിലാണ് ശ്രദ്ധിക്കേണ്ടത്

ശുബ്മാന്‍ സ്ഥിരതയിലാണ് ശ്രദ്ധിക്കേണ്ടത്

ഇന്ത്യയുടെ യുവതാരങ്ങളില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമായി ശുബ്മാന്‍ ഗില്ല് മാറിയിട്ടുണ്ട്. ഇന്ത്യയുടെ ഭാവി ഇതിഹാസമെന്ന് ശുബ്മാനെ വിശേഷിപ്പിക്കാം. ശുബ്മാന്‍ ഗില്ലില്‍ നിന്ന് മികച്ച പ്രകടനം മാത്രമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതെന്നാണ് ബട്ട് ചൂണ്ടിക്കാട്ടുന്നത്.

'ശുബ്മാന്‍ ഗില്‍ ഇപ്പോള്‍ ചെയ്യേണ്ടത് സ്ഥിരത നിലനിര്‍ത്തുകയെന്നതാണ്. ശുബ്മാനില്‍ നിന്ന് ആരാധകര്‍ വലിയ പ്രകടനങ്ങള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം തുടരാന്‍ കഠിനമായി അധ്വാനിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ അതിനായാണ് അവന്‍ ശ്രദ്ധിക്കേണ്ടത്.

ശുബ്മാന്റെ വലിയ ആരാധകനാണ് ഞാന്‍

ശുബ്മാന്റെ വലിയ ആരാധകനാണ് ഞാന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസീലന്‍ഡിനെതിരായ പ്രകടനത്തോടെ ഞാന്‍ ശുബ്മാന്‍ ഗില്ലിന്റെ ആരാധകനാണ്. വളരെ കൃത്യതയോടെ ഷോട്ട് കളിക്കുന്ന താരമാണ് ശുബ്മാന്‍. ശുബ്മാനെപ്പോലെ ഷോട്ട് കളിക്കുന്ന താരങ്ങളെ ഇപ്പോള്‍ കാണാനാവുന്നില്ല.

ഇപ്പോള്‍ എല്ലാവരും വലിയ ഷോട്ട് കളിക്കുന്ന പവര്‍ഹിറ്റര്‍മാരെക്കുറിച്ചാണ് സംസാരിക്കുന്നത്. ശുബ്മാനെപ്പോലെ ക്ലാസ് താരങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ ചുരുക്കമാണ്. വളരെ വ്യത്യസ്തമായ ക്രിക്കറ്റാണ് അവന്‍ കളിക്കുന്നത്. റോജര്‍ ഫെഡറര്‍ ടെന്നിസില്‍ കളിക്കുന്നപോലെയാണ് ഗില്‍.

ഇത്രയും ചെറുപ്രായത്തില്‍ ഇത്രയും പക്വതയോടെ കളിക്കുന്നു. വളരെ അപൂര്‍വ്വമായ മികവാണ് ശുബ്മാന്റേത്. ഇതിഹാസമായിത്തന്നെ അവന് കരിയര്‍ അവസാനിപ്പിക്കാനാവും'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

Also Read: ഈ റെക്കോഡുകളില്‍ ഇന്ത്യക്ക് എതിരില്ല, തകര്‍ക്കുക പ്രയാസം-അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരം

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരം

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യ കണ്ടെത്തിയ ഉത്തരമാണ് വിരാട് കോലി. ഈ പ്രതീക്ഷ തെറ്റിക്കാതെ ലോക ക്രിക്കറ്റില്‍ കോലി നിറഞ്ഞാടുകയാണ്. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡുകള്‍ തകര്‍ക്കുന്നതിന് തൊട്ടരികിലാണ് കോലി.

കോലിക്ക് ശേഷം ഇന്ത്യന്‍ ടീമിലാരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ശുബ്മാന്‍ ഗില്‍. സെഞ്ച്വറി നേടാന്‍ കഴിവുള്ള താരമെന്നതിലുപരിയായി അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ കഴിവുള്ള താരമെന്ന നിലയിലേക്ക് ഗില്‍ വളര്‍ന്ന് കഴിഞ്ഞു.

ഇരട്ട സെഞ്ച്വറി നേടിയതോടെ ഇന്ത്യയുടെ ഇതിഹാസമെന്ന നിലയിലേക്ക് ശുബ്മാന്‍ വളര്‍ന്ന് കഴിഞ്ഞു. ടി20യില്‍ ശുബ്മാന്‍ ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ സൂപ്പര്‍ താര പദവിയിലേക്ക് ഇതിനോടകം തന്റെ പേര് ചേര്‍ക്കാന്‍ ശുബ്മാന് സാധിച്ചിട്ടുണ്ട്.

Story first published: Thursday, January 19, 2023, 21:17 [IST]
Other articles published on Jan 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+