IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരമാണ് ശുബ്മാന്‍ ഗില്‍. ഏകദിനത്തില്‍ തുടര്‍ സെഞ്ച്വറികളും ഇരട്ട സെഞ്ച്വറി പ്രകടനവുമായി ശുബ്മാന്‍ ആരാധക മനസില്‍ ഇടം നേടിയിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം ഇപ്പോള്‍ ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടില്‍ മികവ് കാട്ടുന്നു.
രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ ഗംഭീര കൂട്ടുകെട്ടാണ് കാഴ്ചവെക്കുന്നത്. ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനം മറ്റാരും മോഹിക്കേണ്ടെന്ന് പറയാം. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമില്‍ ഗില്‍ ഓപ്പണറായി സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു.
ടി20യില്‍ അദ്ദേഹം കൂടുതല്‍ മികവിലേക്കെത്തേണ്ടതായുണ്ട്. എന്തായാലും ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്ന നിലയില്‍ ഇതിനോടകം പേരെടുക്കാന്‍ ഗില്ലിനായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ റോള്‍ മോഡല്‍ താരത്തെക്കുറിച്ച് ശുബ്മാന്‍ മനസ് തുറന്നിരിക്കുകയാണ്.
ഒട്ടുമിക്ക താരങ്ങളും സച്ചിന്‍ ടെണ്ടുല്‍ക്കറെ റോള്‍ മോഡലാക്കിയാവും ക്രിക്കറ്റിലേക്ക് കടന്നുവന്നിട്ടുണ്ടാവുക. ഇപ്പോഴത്തെ യുവതാരങ്ങളിലേക്ക് വരുമ്പോള്‍ സച്ചിന്റെ സ്ഥാനത്ത് വിരാട് കോലിയായിരിക്കാനാണ് സാധ്യത. സച്ചിന്‍-കോലി എന്നിവരില്‍ തന്റെ റോള്‍ മോഡലിനെയാണ് ശുബ്മാന്‍ വെളിപ്പെടുത്തിയത്.

വിരാട് ഭായിയെയാണ് കൂടുതലിഷ്ടം
ഇന്ത്യയുടെ യുവസൂപ്പര്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാളുമിഷ്ടം വിരാട് കോലിയെയാണെന്നാണ് പറഞ്ഞത്. അതിന്റെ കാരണവും ശുബ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'എനിക്ക് വിരാട് ഭായിയെയാണ് കൂടുതലിഷ്ടം. ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് സച്ചിന്‍ സാര്‍ കാരണമാണ്. കാരണം എന്റെ അച്ഛന്‍ വലിയൊരു സച്ചിന്‍ ആരാധകനാണ്.
സച്ചിന്‍ വിരമിക്കുമ്പോള്‍ ക്രിക്കറ്റിനെ ഗൗരവത്തോടെ ഞാന്‍ കാണുന്ന സമയമായിരുന്നില്ല. ഞാന്‍ ക്രിക്കറ്റിനെ മനസിലാക്കി തുടങ്ങിയപ്പോള്‍ കൂടുതലും വിരാട് ഭായിയെയാണ് കണ്ടത്. വിരാട് ഭായിയുടെ ബാറ്റിങ് കണ്ട് നിരവധി കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്'-ശുബ്മാന്‍ ഗില്‍ പറഞ്ഞു.
Also Read: IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

വിരാട് കോലിയുടെ പിന്‍ഗാമി
വിരാട് കോലിയുടെ പിന്‍ഗാമിയെന്ന പേര് ഇതിനോടകം നേടിയെടുക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യക്കാരെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വിരാട് കോലി. ഇപ്പോള്‍ കോലിക്ക് ശേഷം ആരെന്നതിനുള്ള ഉത്തരമായി ശുബ്മാന്‍ ഗില്‍ മാറുകയാണ്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവില്ലെങ്കിലും ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ ഗില്ലിന് കഴിവുണ്ട്. ഷോട്ടുകളുടെ കൃത്യതയാണ് എടുത്തു പറയേണ്ടത്. കോപ്പീബുക്ക് ശൈലിയില്‍ ഷോട്ടുകള്‍ കളിക്കുന്ന ഗില്‍ പല ഷോട്ടുകളിലും കോലിയെ ഓര്‍മ്മിപ്പിക്കുന്നു.
അണ്ടര്‍ 19 ക്രിക്കറ്റ് കളിച്ചിരുന്നപ്പോള്‍ത്തന്നെ ഗില്ലിന്റെ ശൈലിയെ കോലിയുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഗില്‍ ദേശീയ ടീമിലേക്ക് വളര്‍ന്നതോടെ കോലിക്കൊപ്പം നിന്ന് മികവ് കാട്ടുന്നു. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്ന നിലയില്‍ ഗില്‍ ഇതിനോടകം വളര്‍ന്നുവെന്ന് പറയാം.

കിവീസ് പരമ്പരയിലെ താരം
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ പരമ്പരയിലെ താരമാന്‍ ശുബ്മാന്‍ ഗില്ലിനായി. ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയും മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയും നേടിയ താരം രണ്ടാം മത്സരത്തില്‍ പുറത്താവാതെ നിന്നു.
ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായക പങ്കാണ് ഗില്‍ വഹിച്ചതെന്ന് പറയാം. 'പരമ്പരയിലുടെനീളം മികച്ച പ്രകടനം കാഴ്ചവെക്കാനായതില്‍ വലിയ സന്തോഷമുണ്ട്. ഇരട്ട സെഞ്ച്വറി നേടിയതോടെ എന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നിട്ടില്ല. നല്ല തുടക്കം സൃഷ്ടിച്ച് സാധിക്കുന്ന മത്സരങ്ങളിലെല്ലാം വലിയ സ്‌കോറിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നത്.
മത്സരത്തിലെ സാഹചര്യവും പിച്ചിന്റെ സ്വഭാവവും അനുസരിച്ച് കളിക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ സ്‌കോറിന് വലിയ പ്രാധാന്യം നല്‍കാറില്ല. ഇന്ത്യയുടെ ബൗളര്‍മാരുടെ മികച്ച പ്രകടനവും പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായി-ശുബ്മാന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications