IND vs NZ: രോഹിത് എന്തുകൊണ്ട് അതു ചെയ്തില്ല? ഒരു പിഴവ് വരുത്തി! ഇര്‍ഫാന്‍ പറയുന്നു

ന്യൂസിലാന്‍ഡുമായുള്ള രണ്ടാമങ്കത്തിലെ ഏകപക്ഷീയ വിജയത്തിനു ശേഷം പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ചൊവ്വാഴ്ച പകലും രാത്രിയുമായി ഇന്‍ഡോറിലാണ് മൂന്നാം ഏകദിനം. റായ്പൂരില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ അനായാസ വിജയമായിരുന്നു രോഹിത് ശര്‍മയും സംഘവും നേടിയത്. ബൗളിങ് കരുത്തില്‍ കിവികളെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ വാരിക്കളയുകയായിരുന്നു.
ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് വാരിക്കളയുകയായിരുന്നു. 35 ഓവറിനുള്ളില്‍ തന്നെ അവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് എറിഞ്ഞിട്ടു. കിവികള്‍ക്കു നേടാനായത് വെറും 108 റണ്‍സ് മാത്രം. മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളോടെ അവരുടെ അന്തകനായപ്പോള്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. റണ്‍ചേസില്‍ 20.1 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.
രോഹത്തിന്റെ (51) ഫിഫ്റ്റി ഇന്ത്യന്‍ വിജയം വേഗത്തിലാക്കുകയായിരുന്നു. 50 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. രോഹിത്തിന്റെ 48ാമത് ഏകദിന ഫിഫ്റ്റിയായിരുന്നു ഇത്. ഇന്ത്യയെ സംബന്ധിച്ച് എല്ലാം കൊണ്ടും ഒരു പെര്‍ഫെക്ട് ജയമെന്നു ഇതിനെ വിശേഷിപ്പിക്കാമെങ്കിലും രോഹിത് ഈ മല്‍സരത്തില്‍ ഒരേയൊരു പിഴവ് വരുത്തിയതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

രോഹിത്തിന്റെ ഫോം
രോഹിത് ശര്‍മയുടെ ബാറ്റിങ് ഫോമിനെക്കുറിച്ച് നിങ്ങള്‍ ഒരുപാട് ആശങ്കപ്പെടേണ്ടതില്ലെന്നു ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ന്യൂസിലാന്‍ഡിനെതിരേ റണ്‍ചേസില്‍ ആദ്യ ഫിഫ്റ്റിയാണ് രോഹിത് ഈ മല്‍സരത്തില്‍ നേടിയിരിക്കുന്നത്. അതു ശരിയായ സമയത്തു തന്നെ വരികയും ചെയ്തുവെന്നും ഇര്‍ഫാന്‍ പഠാന്‍ നിരീക്ഷിച്ചു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഇന്ത്യന്‍ വിജയത്തെക്കുറിച്ച് വിശകലനം ചെയ്യവെയായിരുന്നു രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനത്ത ഇര്‍ഫാന്‍ പ്രശംസിച്ചത്.

ഒരേയൊരു പിഴവ് വരുത്തി
റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ ഒരേയൊരു പിഴവ് മാത്രമേ വരുത്തിയിട്ടുള്ളൂ. ബാറ്റിങിനെ ബോള്‍ പാഡില്‍ പതിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ എല്‍ബിഡബ്യുവിനായി അപ്പീല്‍ ചെയ്തു. ഡിആര്‍എസ് എടുക്കാന്‍ ഇന്ത്യ ആഗ്രഹിച്ചിരുന്നു. പക്ഷെ അതെടുത്തില്ല. ഇതു മാത്രമായിരുന്നു രോഹിത് വരുത്തിയ ഒരേയൊരു പിഴവ്.
ഇതൊഴിച്ചു നിര്‍ത്തിയാല്‍ പൂര്‍ണ നിയന്ത്രണത്തിലായാണ് രോഹിത് കാണപ്പെട്ടത്. അതിശയിപ്പിക്കുന്ന ചില ഷോട്ടുകള്‍ അദ്ദേഹത്തില്‍ നിന്നും നമ്മള്‍ കണ്ടു. ഓഫ് സൈഡിലേക്കും ലെഗ് സൈഡിലേക്കുമെല്ലാം മനോഹരമായ ഷോട്ടുകളാണ് രോഹിത് പായിച്ചതെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.
Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

സാഹചര്യങ്ങള്‍ കടുപ്പം
സാഹചര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, കുറച്ച് ബുദ്ധിമുട്ടേറിതായിരുന്നു. ലൈറ്റ്‌സിനു കീഴെ ബോള്‍ വളരെ കുറച്ചു മാത്രമേ മൂവ് ചെയ്തിരുന്നുള്ളൂ. റണ്‍ചേസില്‍ സ്‌കോര്‍ ബോര്‍ഡിലെ സമ്മര്‍ദ്ദം ഇന്ത്യക്കു ഇല്ലായിരുന്നു. പക്ഷെ രോഹിത് ശര്‍മയ്ക്കു ഒരു ഫിഫ്റ്റിക്ക് അരികിലെങ്കിലും എത്തേണ്ടിയിരുന്നു. ആ നാഴികക്കല്ല് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.
മുന്നോട്ടു പോവാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഈ നാഴികക്കല്ല് കൂടുതല്‍ വലിയതാക്കി മാറ്റാന്‍ രോഹിത്തിനാവുമായിരുന്നു. കാരണം അത്രയും മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ചെറിയ സ്‌കോറുകള്‍ ചേസ് ചെയ്യുമ്പേള്‍ നിങ്ങള്‍ ആദ്യ ബോള്‍ മുതല്‍ ആക്രമിച്ച് അഗ്രസീവ് ഷോട്ടുകള്‍ കളിക്കുമെന്നതാണ് പ്രശ്‌നം.
പക്ഷെ ഈ മല്‍സരത്തില്‍ രോഹിത് അങ്ങനെയായിരുന്നില്ല. സാഹചര്യങ്ങളെ മാനിച്ച അദ്ദേഹം ക്രീസില്‍ നിലയുറപ്പിച്ചതിനു ശേഷമായിരുന്നു തന്റെ ഫേവറിറ്റ് ഷോട്ടുകള്‍ കളിച്ചതെന്നും ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications