For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: രോഹിത്തും എലൈറ്റ് ക്ലബ്ബില്‍, ആറാമന്‍, കോലി ഏറെ മുന്നില്‍!

34 റണ്‍സാണ് ആദ്യ ഏകദിനത്തില്‍ നേടിയത്

rohit

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായതിനു ശേഷം ബാറ്ററെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കു പഴയ ഫോമില്‍ ഇനിയും കളിക്കാനായിട്ടില്ല. ഒരു സെഞ്ച്വറി പോലുമില്ലാതെയാണ് അദ്ദേഹം കഴിഞ്ഞ കലണ്ടര്‍ വര്‍ഷം അവസാനിപ്പിച്ചത്. ഭൂരിഭാഗം ഇന്നിങ്‌സുകളിലും നല്ല തുടക്കം ലഭിച്ച ശേഷം രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തുന്നതാണ് സ്ഥിരം കണ്ടു കൊണ്ടിരിക്കുന്നത്. പലപ്പോഴും 30-45 റണ്‍സിനിടെയാണ് അദ്ദേഹം സ്ഥിരമായി വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലും രോഹിത് ഇതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു. ആദ്യ കളിയില്‍ 80 പ്ലസ് നേടാന്‍ അദ്ദേഹത്തിനായെങ്കിലും അതു സെഞ്ച്വറിയാക്കി മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരേ 34 റണ്‍സാണ് രോഹിത്തിനു നേടാനായത്. 38 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.

മികച്ച ഫോമില്‍ കാണപ്പെട്ട രോഹിത്തിനെ മടക്കിയത് ബ്ലെയര്‍ ടിക്ക്‌നറായിരുന്നു. മിഡ് ഓണിലേക്കു ഉയര്‍ത്തിയടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാളി. ബോള്‍ മിഡ് ഓണില്‍ ഡാരില്‍ മിച്ചെലിന്റെ കൈകളിലേക്കാണ് വന്നത്.ബാറ്ററെന്ന നിലയില്‍ സമയം അത്ര നല്ലതല്ലെങ്കിലും വലിയൊരു നാഴികക്കല്ല് ന്യൂസിലാന്‍ഡുമായുള്ള ആദ്യ മല്‍സരത്തില്‍ പിന്നിടാന്‍ രോഹിത്തിനു സാധിച്ചു. എന്താണെന്നു പരിശോധിക്കാം.

ദ്വിരാഷ്ട്ര പരമ്പരയിലെ പ്രകടനം

ദ്വിരാഷ്ട്ര പരമ്പരയിലെ പ്രകടനം

ഇന്ത്യക്കു വേണ്ടി ദ്വിരാഷ്ട്ര പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത എലൈറ്റ് ബാറ്റര്‍മാരുടെ നിരയില്‍ രോഹിത് ശര്‍മയും ഇടം പിടിച്ചിരിക്കുകയാണ്. ദ്വിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ ആറാമത്തെ താരമായി അദ്ദേഹം മാറി. 12,001 റണ്‍സാണ് ഇപ്പോള്‍ ഹിറ്റ്മാന്റെ സമ്പാദ്യം.

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഇനി രോഹിത്തിനു മുന്നിലുള്ളത്. 12,812 റണ്‍സാണ് വീരുവിന്റെ പേരിലുള്ളത്. ഈ വര്‍ഷം വരാനിരിക്കുന്ന മല്‍സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്താനായാല്‍ സെവാഗിനെ പിന്തള്ളി അഞ്ചാംസ്ഥനത്തേക്കു കയറാന്‍ രോഹിത്തിനാവും.

Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

സച്ചിന്‍ തന്നെ കിങ്

സച്ചിന്‍ തന്നെ കിങ്

റെക്കോര്‍ഡുകളുടെ തമ്പുരാനായ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ദ്വിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ്. 22,960 റണ്‍സോടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ചരിത്രം കുറിച്ചത്.

സച്ചിനു പിന്നില്‍ രണ്ടാംസ്ഥാനത്തു ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായ വിരാട് കോലിയാണ്. 20,112 റണ്‍സ് അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. ഇന്ത്യയുടെ മറ്റാരും 20,000 റണ്‍സ് ക്ലബ്ബില്‍ ഇല്ല.

മൂന്നാംസ്ഥാനത്തു നിലവിലെ കോച്ചും മുന്‍ ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡാണ്. അദ്ദേഹം നേടിയത് 18,383 റണ്‍സാണ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എഎസ് ധോണി നാലാസ്ഥാനത്തുമുണ്ട്. 13,417 റണ്‍സാണ് നേടിയത്.

Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം

ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം

രോഹിത് ശര്‍മ എലൈറ്റ് ക്ലബ്ബിന്റെ ഭാഗമായ ന്യൂസിലാന്‍ഡിനെതിരേയുള്ള ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മാന്‍ ഗില്ലിന്റെ (208) കന്നി ഡബിള്‍ സെഞ്ച്വറിയിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റിനു 349 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

മറുപടിയില്‍ മൈക്കല്‍ ബ്രേസ്വെല്ലിന്റെ (140) സെഞ്ച്വറിയിലേറി ന്യൂസിലാന്‍ഡ് അവസാനം വരെ പൊരുതിയെങ്കിലും 49.2 ഓവറില്‍ 337 റണ്‍സിനു പുറത്താവുകയായിരുന്നു.

Story first published: Thursday, January 19, 2023, 10:28 [IST]
Other articles published on Jan 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+