For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: രോഹിത്തിന് ആറാം ബൗളറുടെ ആവിശ്യമില്ലേ? അവനെക്കൊണ്ട് പന്തെറിയിക്കണം- ഉത്തപ്പ

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും ജയിച്ച ഇന്ത്യ പരമ്പര ഉറപ്പിച്ചുകഴിഞ്ഞു. മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പര തൂത്തുവാരാനുറച്ചാവും ഇന്ത്യ ഇറങ്ങുക. അതേ സമയം ആശ്വാസ ജയമാവും ന്യൂസീലന്‍ഡിന്റെ ലക്ഷ്യം. പരമ്പര ഉറപ്പിച്ചതിനാല്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് മൂന്നാം മത്സരത്തില്‍ കൂടുതല്‍ അവസരം നല്‍കുമോയെന്നാണ് കണ്ടറിയേണ്ടത്.

1

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രമാണ് ഉപയോഗിച്ചത്. ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി വെങ്കടേഷ് അയ്യരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചെങ്കിലും ആദ്യ രണ്ട് മത്സരത്തിലും പന്തെറിയിച്ചില്ല. മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് ഐപിഎല്ലിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പന്തെറിഞ്ഞിരുന്നു. എന്നിട്ടും രോഹിത് ശര്‍മ ഒരോവര്‍ പോലും വെങ്കടേഷിന് നല്‍കിയില്ല. ഇപ്പോഴിതാ രോഹിത്തിന് ആറാം ബൗളറിനെ ആവിശ്യമില്ലേയെന്ന് ചോദിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

Also Read: IPL: 'അനില്‍ കുംബ്ലെ മുതല്‍ എബിഡിവരെ', ആര്‍സിബിയിലൂടെ വിരമിച്ച അഞ്ച് സൂപ്പര്‍ താരങ്ങളിതാ

2

'രോഹിത് ശര്‍മ എന്തൊരു തരം ക്യാപ്റ്റനാണ്?രോഹിത് ശര്‍മക്ക് ടീമിലെ ആറാം ബൗളറെ വിശ്വസമില്ലേ.രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മക്കും അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രമാണ് വിശ്വാസം.വെങ്കടേഷ് മൂന്നാം മത്സരത്തില്‍ പന്തെറിയുമോ ഇല്ലെയോ എന്ന് എനിക്കറിയില്ല. അവന് അല്‍പ്പം സമയം നല്‍കാനായിരിക്കും അവര്‍ പദ്ധതിയിട്ടിരിക്കുക. രോഹിത്തിന്റെ ചിന്തകള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ലോകകപ്പിലെ തോല്‍വിക്ക് ശേഷമാണ് ഇന്ത്യ എത്തിയിരിക്കുന്നത്. അതിനാല്‍ അതിന്റെ ക്ഷീണം മാറ്റാന്‍ ഈ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. അതിനാലാവും ഇത്തരമൊരു ശ്രമം നടത്താതിരുന്നത്. രോഹിത്തിന് അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെയാണ് വിശ്വാസമെങ്കിലും നമുക്ക് അല്‍പ്പം കൂടി കാത്തിരുന്ന് സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് കാണാം'-ഉത്തപ്പ പറഞ്ഞു.

Also Read: 'ഇന്ത്യയില്‍ അവനെപ്പോലുള്ള പേസര്‍മാര്‍ കുറവ്', ഇന്ത്യയുടെ ഭാവി താരം, യുവതാരത്തെ പ്രശംസിച്ച് ബട്ട്

3

വെങ്കടേഷ് അയ്യരെ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് പരിഗണിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ബൗളറെന്ന നിലയിലും പരിഗണിക്കേണ്ടതായുണ്ട്. ഇന്ത്യക്ക് ആറാം ബൗളറില്ലാത്തത് ടി20 ലോകകപ്പില്‍ പ്രതികൂലമായി ബാധിച്ചിരുന്നു. അടുത്ത ടി20 ലോകകപ്പിന് 11മാസം മാത്രം മുന്നില്‍ നില്‍ക്കെ ഇന്ത്യക്ക് ആറാം ബൗളറെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മൊരുന്നും പന്തെറിയാത്ത സാഹചര്യത്തില്‍ വെങ്കടേഷിനെ മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷിക്കാനാവുന്നത്.

Also Read: വിരാട് കോലിക്ക് കീഴില്‍ ടി20 അരങ്ങേറ്റം, എന്നാല്‍ 'പച്ചപിടിച്ചില്ല', നിരാശപ്പെടുത്തിയ അഞ്ച് താരങ്ങളിവര്‍

4

മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11നെയും ഉത്തപ്പ തിരഞ്ഞെടുത്തു. ഒരു മാറ്റമാണ് ഉത്തപ്പ നിര്‍ദേശിച്ചിരിക്കുന്നത്. 'ബാറ്റിങ് ഓഡറില്‍ ഇന്ത്യ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. ഒരു മാറ്റം ഞാന്‍ കാണുന്നത് ബൗളിങ് നിരയിലാണ്. ഒരു ബൗളര്‍ക്ക് വിശ്രമം നല്‍കി ആവേഷ് ഖാന് അവസരം നല്‍കാവുന്നതാണ്'-ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2022: ലേലത്തില്‍ രാഹുല്‍ ചരിത്രം സൃഷ്ടിക്കും, 20 കോടിക്ക് മുകളില്‍ നേടും, പ്രവചിച്ച് ആകാശ് ചോപ്ര

5

പരമ്പരയിലൂടെ ഹര്‍ഷല്‍ പട്ടേലിനും വെങ്കടേഷ് അയ്യര്‍ക്കും ഇന്ത്യ അരങ്ങേറ്റത്തിനുള്ള അവസരം നല്‍കി. എന്നാല്‍ അവസരം കാത്ത് ആവേഷ് ഖാന്‍ പുറത്താണ്. ദീപക് ചഹാറിന് വിശ്രമം നല്‍കി ആവേഷ് ഖാനെ ഇന്ത്യ പരിഗണിക്കുമോയെന്നത് കണ്ടറിയണം. യുസ് വേന്ദ്ര ചഹാല്‍,ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും ഇന്ത്യ അവസരം നല്‍കിയിട്ടില്ല. എന്നാല്‍ ടീമില്‍ അധികം മാറ്റം ഉണ്ടാകില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സൂചന നല്‍കിയത്. അവസരം ലഭിക്കാത്തവര്‍ കാത്തിരിക്കണമെന്നും നിലവിലെ യുവതാരങ്ങള്‍ക്ക് ആവിശ്യത്തിന് മത്സരം നല്‍കേണ്ടതുണ്ടെന്നുമാണ് രോഹിത് പറഞ്ഞത്. അതേ സമയം രാഹുല്‍ ദ്രാവിഡ് യുവതാരങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പരിശീലകനാണ്. അതിനാല്‍ ആവേഷ് ഖാന് അവസരം നല്‍കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ അന്തിമ മാറ്റം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണണം.

Story first published: Sunday, November 21, 2021, 17:40 [IST]
Other articles published on Nov 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+