Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ടി20 മാത്രല്ല, റിഷഭ് ഏകദിനത്തിലും ഫ്‌ളോപ്പ് തന്നെ! ടീമിന് പുറത്തേക്ക്

RISHABH

ടി20 ഫോര്‍മാറ്റിനു പിറകെ ഏകദിനത്തിലും റിഷഭ് പന്തിന്റെ കഷ്ടകാലം തുടരുകയാണ്. നേരത്തേ നടന്ന ടി20 പരമ്പരയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ അദ്ദേഹം ആദ്യ ഏകദിനത്തിലും ബാറ്റിങില്‍ ക്ലിക്കായില്ല. നാലാ നമ്പറില്‍ ബാറ്റിങിന ഇറങ്ങിയ റിഷഭിനു 15 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 23 ബോളില്‍ രണ്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

കിവി സ്പീഡ് സ്റ്റാര്‍ ലോക്കി ഫെര്‍ഗൂസനാണ് 33ാം ഓവറില്‍ റിഷഭിനെ മടക്കിയത്. രണ്ടു ബൗണ്ടറികളടിച്ചങ്കിലും ഒട്ടും തന്നെ ആത്മവിശ്വാസത്തോടെയുള്ളതായിരുന്നല്ല താരത്തിന്റെ ബാറ്റിങ്. ഓഫ് സ്റ്റംപിലേക്കു വന്ന ബോളില്‍ ആഞ്ഞുവീശാന്‍ ശ്രമിച്ച റിഷഭിന്റെ ബാറ്റില്‍ ചെറുതായി ഉരസിയ ശേഷം ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു.

13 ഇന്നിങ്‌സുകളിലും ഫിഫ്റ്റിയില്ല

13 ഇന്നിങ്‌സുകളിലും ഫിഫ്റ്റിയില്ല

ഈ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ സെഞ്ച്വറിക്കു ശേഷം ഏകദിനത്തില്‍ റിഷഭ് പന്തിന്റെ (125*) പ്രകടനം മോശമാണെന്നു കാണാം. ജൂലൈയിലായിരുന്നു ഇംഗ്ലണ്ടിനെതിരേ അദ്ദേഹം തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചത്. ഈ മല്‍സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
അതിനു ശേഷമുള്ള 13 ഏകദിന ഇന്നിങ്‌സുകളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും റിഷഭിനു നേടാനായിട്ടില്ല. ഇതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താരത്തിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

40 പ്ലസ് ഒരിക്കല്‍ മാത്രം

40 പ്ലസ് ഒരിക്കല്‍ മാത്രം

ഏകദിനത്തിലെ അവസാനത്തെ 13 ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമേ റിഷഭ് പന്തിനു 40 പ്ലസ് റണ്‍സ് പോലും നേടാനായിട്ടുള്ളൂ. 44 റണ്‍സാണ് ഉയര്‍ന്ന സകോര്‍. ഇതു കൂടാതെ ഒരിന്നിങ്‌സില്‍ പുറത്താവാതെ 33 റണ്‍സും റിഷഭ് നേടിയിരുന്നു. ഇതു മാറ്റിനിര്‍ത്തിയാല്‍ തീര്‍ത്തും ദയനീയമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. 15, 11, 6, 6, 3, 27, 20*, 17, 14, 24, 14 എന്നിങ്ങനെയാണ് ശേഷിച്ച 11 ഇന്നിങ്‌സുകൡല്‍ റിഷഭിന്റെ സ്‌കോറുകള്‍.

Also Read: IND vs NZ 2022: റിഷഭ് ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! തടിയും കുറയ്ക്കട്ടെ- തുറന്നടിച്ച് കനേരിയ

കുറ്റക്കാര്‍ ടീം മാനേജ്‌മെന്റ്

കുറ്റക്കാര്‍ ടീം മാനേജ്‌മെന്റ്

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ റിഷഭ് പന്ത് നേരിട്ടു കൊണ്ടിരിക്കുന്നത്. ടീം മാനേജ്‌മെന്റാണ് കുറ്റക്കാര്‍. ടി20യില്‍ അത്ര മികച്ച ബാറ്റര്‍ അല്ലാതിരുന്നിട്ടു പോലും റിഷഭിനെ അവര്‍ ഈ ഫോര്‍മാറ്റില്‍ നിര്‍ബന്ധപൂര്‍വമെന്നോണം കളിപ്പിക്കുകയാണ്. ടി20യിലെ മോശം ഫോം മറ്റു ഫോര്‍മാറ്റുളിലും റിഷഭ് തുടരുകയാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്

റിഷഭ് നിരാശപ്പെടുത്തിയില്ല

റിഷഭ് നിരാശപ്പെടുത്തിയില്ല

റിഷഭ് പന്ത് എങ്ങനെ പുറത്താവുമെന്നു കാണാനാണ് ഞാന്‍ ടെലിവിഷന്‍ ഓണ്‍ ചെയ്തത്. അദ്ദേഹം ഒരിക്കല്‍ക്കൂടി തന്നെ നിരാശപ്പെടുത്തിയില്ലെന്നും ഒരു യൂസര്‍ കുറിച്ചു.
ഭാഗ്യം കൊണ്ടു മാത്രം ലഭിച്ച രണ്ടു ബൗണ്ടറികളോടെയാണ് റിഷഭ് പന്ത് 15 റണ്‍സിലെത്തിയത്. ക്രീസില്‍ ഒരിക്കല്‍പ്പോലും താരം ആത്മവിശ്വാസത്തോടെ കാണപ്പെട്ടില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

അഞ്ചു മല്‍സരം കൂടി

അഞ്ചു മല്‍സരം കൂടി

റിഷഭ് പന്തിനു കഴിഞ്ഞ ടി20 പരമ്പരയില്‍ രണ്ടു അവസരങ്ങള്‍ ഇന്ത്യ നല്‍കിയിരുന്നു. ഇപ്പോള്‍ ആദ്യ ഏകദിനത്തിലും കളിപ്പിച്ചിരിക്കുന്നു. ലോകകപ്പിലും ചില മല്‍സരങ്ങള്‍ താരത്തിനു നല്‍കി. റിഷഭിനു ഇനി പരമാവധി അഞ്ചു മല്‍സരങ്ങള്‍ മാത്രമേ ഇന്ത്യ നല്‍കാന്‍ പാടുള്ളൂ. അതിനുശേഷം താരത്തിന്റെ ഭാവിയെക്കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കുകയും വേണം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണും ടെസ്റ്റില്‍ റിഷഭുമായിരിക്കണം ഓപ്ഷനുകളെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Friday, November 25, 2022, 10:49 [IST]
Other articles published on Nov 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+