IND vs NZ: കോലിയുടെ പ്രശ്‌നം ഇതാണ്! സ്പിന്നില്‍ അവിടെ പിഴക്കുന്നു-ചൂണ്ടിക്കാട്ടി ജാഫര്‍

മുംബൈ: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. കളിച്ച പിച്ചുകളിലെല്ലാം വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച കോലി നേടിയെടുത്ത റെക്കോഡുകള്‍ മറ്റാര്‍ക്കും അത്ര വേഗത്തില്‍ നേടാനാവാത്തതാണെന്ന് പറയാം.
ഫോമിലേക്കെത്തിയാല്‍ കോലിയെ പിടിച്ചുകെട്ടുക പ്രയാസമാണെന്ന് പറയാം. സമീപകാലത്തായി കോലി മികച്ച ഫോമിലുമാണ്. അവസാന അഞ്ച് ഏകദിന ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്.
എന്നാല്‍ കോലിയെ ഇപ്പോഴും സ്പിന്‍ വലക്കുന്നുണ്ടെന്നതാണ് വസ്തുത. സ്പിന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കോലിയുടെ കണക്കുകൂട്ടല്‍ പലപ്പോഴും പാളുന്നു. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലും കോലി പുറത്തായത് സ്പിന്നിന് മുന്നിലാണ്.
മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ കോലി ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. ഇപ്പോഴിതാ സ്പിന്നിലെ കോലിയുടെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

കോലിയുടെ പ്രശ്‌നം ഇതാണ്
സ്പിന്നിനെതിരേ കോലിയുടെ കണക്കുകൂട്ടല്‍ പലപ്പോഴും തെറ്റുന്നതായാണ് കാണുന്നത്. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തുന്ന പന്തില്‍ കോലിക്ക് പലപ്പോഴും നിയന്ത്രണം നഷ്ടമാവുന്നു. ഇത്തരം പന്തുകളെ കോലി കളിക്കുന്നത് ബാക് ഫൂട്ടിലാണ്.
എന്നാല്‍ ശരിക്കും കോലി ഈ പന്ത് കളിക്കേണ്ടത് ഫ്രണ്ട് ഫൂട്ടിലാണ്. ലെഗ് സ്പിന്നേഴ്‌സാണ് കൂടുതലും ഇത്തരത്തില്‍ കോലിയെ കുടുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇടം കൈയന്‍ സ്പിന്നര്‍മാരും കോലിയെ ഇതേ തന്ത്രത്തില്‍ കുടുക്കുന്നു-വസിം ജാഫര്‍ പറഞ്ഞു.
Also Read: IND vs AUS: കോലി സച്ചിനെ മാതൃകയാക്കണം! 25 വര്‍ഷം മുമ്പത്തെ പദ്ധതി-ഉപദേശിച്ച് ശാസ്ത്രി

ടെസ്റ്റിലേക്കെത്തുമ്പോള്‍ കൂടുതല്‍ പ്രയാസം
വിരാട് കോലി മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്നു. ശേഷം ടി20യിലും ഏകദിനത്തിലും ഫോം കണ്ടെത്തി തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ ടെസ്റ്റില്‍ ഫോമിലേക്കെത്താന്‍ കോലിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് പറയാം.
സമീപകാലത്തെ കോലിയുടെ ടെസ്റ്റിലെ പ്രകടനങ്ങളെല്ലാം മോശമായിരുന്നു. കോലി ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണിത്. ഇനി ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് നടക്കാനുള്ളത്.
ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരക്കായി നാല് സ്പിന്നര്‍മാരുമായാണ് ഓസീസെത്തുന്നത്. കോലിയെ സംബന്ധിച്ച് മികവ് കാട്ടുക കടുപ്പമായിരിക്കുമെന്ന് പറയാം. കുത്തിത്തിരിയുന്ന സ്പിന്നിന് മുന്നില്‍ കോലിക്ക് തന്റെ ദൗര്‍ബല്യം മാറ്റേണ്ടതായുണ്ട്.

ശുബ്മാന്‍ ഗില്ലിന് പ്രശംസ
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നേടി ഞെട്ടിച്ച ശുബ്മാന്‍ ഗില്ലിനെ വസിം ജാഫര്‍ പ്രശംസിച്ചു. വലിയ നേട്ടങ്ങളിലേക്കെത്താന്‍ ഗില്ലിന് മുന്നില്‍ സമയമുണ്ടെന്നാണ് ജാഫര്‍ പറയുന്നത്.
ഇപ്പോള്‍ ഇതിഹാസതാരമെന്ന് വിളിക്കാറായിട്ടില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും ശുബ്മാന്‍ ഗില്ലിന് മുന്നിലുണ്ട്. ഇതേ പോലെ കഠിനാധ്വാനം ചെയ്യുകയും സ്ഥിരതയോടെ കളിക്കുകയും ചെയ്താല്‍ ഭാവിയിലെ ഇതിഹാസമായി ശുബ്മാന് മാറാനാവുമെന്നാണ് ജാഫര്‍ പറയുന്നത്.
23കാരനായ ഗില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമാണ്. ഏകദിനത്തില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡും ഗില്ലിന്റെ പേരിലാണ്. ഇതിനോടകം പല റെക്കോഡുകളും സ്വന്തമാക്കാന്‍ യുവതാരത്തിനായിട്ടുണ്ട്.
Also Read: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

കിവീസ് പരമ്പര നിര്‍ണ്ണായകം
ഇന്ത്യയെ സംബന്ധിച്ച് ന്യൂസീലന്‍ഡ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ കരുത്തരായ ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ച് പരമ്പര നേടേണ്ടതായുണ്ട്. പരമ്പര തൂത്തുവാരിയാല്‍ അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ന്യൂസീലന്‍ഡ് കീഴടങ്ങിയത്. സൂപ്പര്‍ താരങ്ങളായ കെയ്ന്‍ വില്യംസണ്‍, ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരില്ലാതെ ഇറങ്ങിയാണ് കിവീസ് ഇന്ത്യയെ വിറപ്പിച്ചത്.
അതുകൊണ്ട് തന്നെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയം നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാവില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications