IND vs NZ: ആരെ തഴയും? പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് മൂന്ന് തലവേദനകള്‍! അറിയാം

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരകളാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഇതില്‍ ഏകദിന പരമ്പരയെയാണ് ഇന്ത്യ വളരെ പ്രാധാന്യത്തോടെ കാണുന്നത്.
ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന ഏകദിന പരമ്പരയെ കാണുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മികച്ച ടീം കരുത്ത് തയ്യാറാക്കേണ്ടതായുണ്ട്.
ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നുണ്ട്. ടീമിന്റെ പ്ലേയിങ് 11മായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഇപ്പോഴും തുടരുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കാനിരിക്കെ പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചില ആശയക്കുഴപ്പം ഇന്ത്യയെ വേട്ടയാടുന്നു.
പരമ്പര ആരംഭിക്കാനിരിക്കെ പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ തലപുകയ്ക്കുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്‍ കിഷനെ എന്ത് ചെയ്യും?
ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ രോഹിത് ശര്‍മക്കൊപ്പം കൂടുതല്‍ പിന്തുണ ലഭിക്കുന്നത് ശുബ്മാന്‍ ഗില്ലിനാണ്. ലഭിക്കുന്ന അവസരങ്ങളെല്ലാം ഗില്‍ മുതലാക്കുന്നുമുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറിയും നേടിയതോടെ ഗില്‍ തന്റെ ടീമിലെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ്.
സ്ഥിരതയോടെ കളിക്കുന്ന താരം രോഹിത് ശര്‍മക്കൊപ്പം മികച്ച ഒത്തിണക്കവുമുണ്ട്. അതുകൊണ്ട് തന്നെ ഇഷാനെ ലോകകപ്പിലും ഇന്ത്യ പിന്തുണക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ ഇഷാന്‍ കിഷനെ ഇന്ത്യ എന്ത് ചെയ്യുമെന്നതാണ് പ്രധാന ചോദ്യം.
ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടിയ ഇഷാനെ ഇന്ത്യ പൂര്‍ണ്ണമായും തഴഞ്ഞാല്‍ അത് താരത്തിനോടുള്ള വലിയ അനീതിയാവും. ഈ സാഹചര്യത്തില്‍ ഇഷാന്റെ കാര്യത്തില്‍ ഇന്ത്യക്ക് തീരുമാനം എടുക്കേണ്ടതായുണ്ട്.
വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ ഇന്ത്യ ഏകദിനത്തില്‍ പിന്തുണക്കുമ്പോള്‍ ഇഷാനെ എവിടെ കളിപ്പിക്കുമെന്നതിന് ദ്രാവിഡും രോഹിത്തും ഉത്തരം കണ്ടെത്തേണ്ടതായുണ്ട്.
Also Read: IND vs SL: കോലി 100 സെഞ്ച്വറി നേടുമോ? അത് സംഭവിക്കണം-പ്രവചിച്ച് ഗവാസ്‌കര്‍

കുല്‍ദീപ് യാദവിന് കൂടുതല്‍ അവസരം നല്‍കണോ?
ഇന്ത്യ ഇപ്പോഴും പ്രധാന സ്പിന്നര്‍മാരായി പരിഗണിക്കുന്ന രണ്ട് പേര്‍ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലുമാണ്. രണ്ട് പേരും മികച്ച സ്പിന്നര്‍മാരാണെന്ന് മാത്രമല്ല അനുഭവസമ്പത്തുള്ളവരുമാണ്. ലോകകപ്പിലും ഇരുവരുമായിത്തന്നെ ഇന്ത്യ മുന്നോട്ട് പോയേക്കും.
ന്യൂസീലന്‍ഡിനെതിരേ രണ്ട് പേരും ടീമിലുണ്ട്. ഇതില്‍ ഇന്ത്യ ആര്‍ക്കാണ് അവസരം നല്‍കേണ്ടതെന്നത് തലപുകയ്ക്കുന്ന ചോദ്യം. കുല്‍ദീപിന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. ചഹാലിന്റെ പ്രകടനങ്ങള്‍ ശരാശരി മാത്രമാണ്.
മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്നതിലടക്കം കൂടുതല്‍ മികവ് കാട്ടുന്നത് കുല്‍ദീപ് യാദവാണ്. എന്നാല്‍ ചഹാലിലാണ് ഇന്ത്യ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നത്. ലോകകപ്പ് വരാനിരിക്കെ രണ്ട് പേരിലാരാണ് പ്രധാന സ്പിന്നറെന്ന തീരുമാനത്തിലേക്കെത്തേണ്ടതായുണ്ട്.
അതുകൊണ്ട് തന്നെ കുല്‍ദീപ് യാദവിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കണമോയെന്നതും ടീം മാനേജ്‌മെന്റിന് മുന്നിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ്.
Also Read: ഉറങ്ങാനാവുന്നില്ല! എന്തുകൊണ്ട് എനിക്ക് അവസരമില്ല? ചോദ്യമുയര്‍ത്തി സര്‍ഫറാസ് ഖാന്‍

സൂര്യകുമാര്‍ യാദവിന് ഇടമുണ്ടോ?
ടി20യിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന് പറയുമ്പോഴും സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ സൂര്യകുമാറിനെ ഇന്ത്യ പ്ലേയിങ് 11 കൂടുതലായി പരിഗണിക്കുന്നില്ല.
ഇന്ത്യ കിവീസ് പരമ്പരയില്‍ സൂര്യകുമാറിനെ എവിടെ കളിപ്പിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ വിശ്വാസം അര്‍പ്പിച്ചാവും ഇന്ത്യ മുന്നോട്ട് പോവുക. അങ്ങനെ വന്നാല്‍ സൂര്യകുമാറിന് അവസരം ലഭിക്കുക പ്രയാസമാവും.
ഇന്ത്യ നാലാം നമ്പറില്‍ ശ്രേയസിനെ മാറ്റി സൂര്യക്ക് അവസരം നല്‍കണമെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിന്റേതാണ്. അതുകൊണ്ട് തന്നെ ദ്രാവിഡിനും രോഹിത്തിനും ഇതും തലവേദനയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications