IND vs NZ: കോലിക്ക് മതിയായിട്ടില്ല! കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം-എല്ലാം അറിയാം

ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം കിവീസ് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം ആരംഭിക്കുന്നത്.
ഏകദിന ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ ഇത്തവണ ഏകദിന പരമ്പരക്ക് ഇന്ത്യ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കിവീസിനെതിരേ ഇന്ത്യ ഇറങ്ങുമ്പോഴും എല്ലാ കണ്ണുകളും വിരാട് കോലിയുടെ ബാറ്റിങ്ങിലാണെന്ന് പറയാം.
അവസാന നാല് ഏകദിന ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറി നേടിയ കോലി മിന്നും ഫോമിലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് തകര്‍ക്കുകയെന്ന ലക്ഷ്യമിട്ടാണ് കോലിയുടെ കുതിപ്പ്.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ 166* റണ്‍സ് പ്രകടനത്തോടെ പല വമ്പന്‍ റെക്കോഡുകളും കോലി സ്വന്തം പേരിലാക്കിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും മഹേല ജയവര്‍ധനയുടെയുമെല്ലാം വമ്പന്‍ റെക്കോഡുകളാണ് കോലി തകര്‍ത്തത്.
ന്യൂസീലന്‍ഡ് പരമ്പരയിലും വമ്പന്‍ റെക്കോഡുകള്‍ കോലിയെ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സെഞ്ച്വറി റെക്കോഡില്‍ സെവാഗിനൊപ്പമെത്താം
34കാരനായ കോലിക്ക് നിലവില്‍ ന്യൂസീലന്‍ഡിനെതിരേ അഞ്ച് ഏകദിന സെഞ്ച്വറികളാണുള്ളത്. കിവീസിനെതിരേ 26 ഏകദിനം കളിച്ചാണ് കോലിയുടെ ഈ നേട്ടം. കിവീസിനെതിരേ കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്നവരുടെ പട്ടികയില്‍ തലപ്പത്തെത്താനുള്ള അവസരം കോലിക്ക് മുന്നിലുണ്ട്.
നിലവില്‍ ആറ് ഏകദിന സെഞ്ച്വറികളുമായി വീരേന്ദര്‍ സെവാഗും റിക്കി പോണ്ടിങ്ങുമാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഈ റെക്കോഡില്‍ ഇവര്‍ക്കൊപ്പം തലപ്പത്തെത്താന്‍ കോലിക്കാവും. രണ്ട് സെഞ്ച്വറി പരമ്പരയില്‍ നേടാനായാല്‍ കോലിക്ക് തലപ്പത്തേക്കെത്താം.
Also Read: IND vs SL: കോലി 100 സെഞ്ച്വറി നേടുമോ? അത് സംഭവിക്കണം-പ്രവചിച്ച് ഗവാസ്‌കര്‍

സച്ചിനെയും മറികടക്കാം
സെവാഗ് 23 മത്സരത്തില്‍ നിന്നും പോണ്ടിങ് 51 മത്സരത്തില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 42 മത്സരം കിവീസിനെതിരേ കളിച്ച് അഞ്ച് സെഞ്ച്വറിയും നേടിയിട്ടുണ്ട്. നിലവില്‍ സച്ചിനും കകോലിയും ഈ റെക്കോഡില്‍ തുല്യത പങ്കിടുകയാണ്.
ഒരു സെഞ്ച്വറികൂടി നേടിയാല്‍ കോലിക്ക് ഈ റെക്കോഡില്‍ സച്ചിനെ മറികടക്കാനാവും. നിലവിലെ ഫോമില്‍ കോലി ഈ നേട്ടത്തില്‍ സച്ചിനെ മറികടന്നേക്കും. മൂന്ന് മത്സരത്തിലും സെഞ്ച്വറി നേടി സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പമെത്താന്‍ കോലിക്കാവുമോയെന്ന് കണ്ടറിയണം.

രോഹിത്തിന് നിര്‍ണ്ണായകം
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നായകനുമായ രോഹിത് ശര്‍മക്ക് കിവീസ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന നിലയില്‍ സെഞ്ച്വറി പ്രകടനം രോഹിത് കാഴ്ചവെക്കേണ്ടതായുണ്ട്. കോലി മിന്നും ഫോമില്‍ കളിക്കവെ രോഹിത്തിന് മുകളില്‍ സമ്മര്‍ദ്ദമുണ്ടാവും.
രോഹിത് അര്‍ധ സെഞ്ച്വറിയിലേക്കെത്തുന്നുണ്ടെങ്കിലും പഴയതുപോലെ വലിയ ഇന്നിങ്‌സാക്കി ഇതിനെ മാറ്റാനാവുന്നില്ല. ഈ സാഹചര്യത്തില്‍ കിവീസ് പരമ്പരയില്‍ ഇന്ത്യക്കായി രോഹിത് സെഞ്ച്വറി പ്രകടനം നടത്തേണ്ടതായുണ്ട്.
ശുബ്മാന്‍ ഗില്ലും ഓപ്പണിങ്ങില്‍ സെഞ്ച്വറിയടക്കം നേടി മികവ് കാട്ടുന്നു. ഈ സാഹചര്യത്തില്‍ രോഹിത്തിന് മികവ് കാട്ടേണ്ടത് അഭിമാന പ്രശ്‌നമാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ രോഹിത്തിനെ സംബന്ധിച്ച് കിവീസ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്.
Also Read: ഉറങ്ങാനാവുന്നില്ല! എന്തുകൊണ്ട് എനിക്ക് അവസരമില്ല? ചോദ്യമുയര്‍ത്തി സര്‍ഫറാസ് ഖാന്‍

സൂര്യകുമാര്‍ യാദവിന് മികവ് കാട്ടണം
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് അയ്യര്‍ പുറത്തായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പരിഗണിച്ചേക്കും. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനെന്ന് പറയുമ്പോഴും ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന് മികവില്ല.
ഏകദിനത്തിലെ ചീത്തപ്പേര് മാറ്റാന്‍ സൂര്യകുമാറിന് കിവീസ് പരമ്പര മുതലാക്കേണ്ടതായുണ്ട്. ലോകകപ്പ് വരാനിരിക്കെ സൂര്യകുമാര്‍ യാദവില്‍ നിന്ന് തീപ്പൊരി പ്രകടനം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അതിനൊത്തുയരാന്‍ താരത്തിനാവുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications