For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Odi: ഇന്ത്യക്ക് മുന്നില്‍ അഞ്ച് ചോദ്യങ്ങള്‍, ധവാന്‍ വിയര്‍ക്കും! സഞ്ജു എന്ത് ചെയ്യും?

സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യ ആരെയൊക്കെ തഴയും ആരെയൊക്കെ നിലനിര്‍ത്തും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം

1

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. 2023ലെ ഏകദിന പരമ്പര മുന്നില്‍ക്കണ്ടൊരുങ്ങുന്ന ഇന്ത്യക്ക് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കണ്ടെത്തി തുടങ്ങേണ്ടതായുണ്ട്. ഏകദിനത്തില്‍ ഇന്ത്യ അതിശക്തരുടെ നിരയാണ്. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യ ആരെയൊക്കെ തഴയും ആരെയൊക്കെ നിലനിര്‍ത്തും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ മൂന്ന് പ്രധാന സീനിയര്‍ താരങ്ങളും ഏകദിന പരമ്പരയിലില്ല. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ യുവ മുഖങ്ങളാണ് കൂടുതല്‍. ഇന്ത്യയെ സംബന്ധിച്ച് ന്യൂസീലന്‍ഡില്‍ ഏകദിന പരമ്പര നേട്ടം എളുപ്പമാവില്ലെന്നുറപ്പ്. പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ആര്?

ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ആര്?

2023ല്‍ ഏകദിന ലോകകപ്പ് വരാനിരിക്കുകയാണ്. നായകനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും രോഹിത് ശര്‍മ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. രോഹിത്തിനൊപ്പം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ശിഖര്‍ ധവാനാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുക. എന്നാല്‍ ധവാന് വലിയ വെല്ലുവിളി ഉയര്‍ത്തി ശുബ്മാന്‍ ഗില്‍ വളര്‍ന്ന് വരുന്നു. ഇവരിലാരെ പരിഗണിക്കുമെന്നതിനുള്ള ഉത്തരം ഇനിയുള്ള പരമ്പരകളിലെ പ്രകടനം വിലയിരുത്തിയാവും തീരുമാനിക്കുക. ശിഖര്‍ ധവാന്‍ ആക്രമിച്ച് കളിക്കുന്നില്ല പഴി വളരെയധികം കേള്‍ക്കുന്നു. എന്നാല്‍ യുവ ഓപ്പണറായ ശുബ്മാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവരിലൊരാളാണ്. കിവീസിനെതിരേയും ഇരുവരും ഓപ്പണിങ്ങില്‍ ഇറങ്ങാനാണ് സാധ്യത. രണ്ട് പേരും 2023 ഏകദിന ലോകകപ്പിലെ ഓപ്പണിങ് സ്ഥാനം സ്വപ്‌നം കണ്ടാവും ബാറ്റ് വീശുകയെന്നുറപ്പ്.

Also Read: IND vs NZ: ഭുവിയുടെ സമയം കഴിഞ്ഞു! പുറത്താക്കി ഉമ്രാനെ കൊണ്ടുവരൂ, ആരാധക പ്രതികരണം

സഞ്ജു-റിഷഭ്, ആരെ വേണം?

സഞ്ജു-റിഷഭ്, ആരെ വേണം?

ഇന്ത്യയുടെ പ്ലേയിങ് 11 റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരിലാര് വിക്കറ്റ് കീപ്പറായി വേണമെന്നത് പ്രധാന ചോദ്യമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ അത്യാവശ്യമായതിനാല്‍ റിഷഭിന് സ്വാഭാവിക മുന്‍തൂക്കമുണ്ട്. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമായ റിഷഭിനെ ഇനിയും പിന്തുണക്കുന്നത് വലിയ വിമര്‍ശനത്തിന് കാരണമാവും. സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ള സഞ്ജുവിനെ ഇന്ത്യ വീണ്ടും തഴയുമോ അതോ റിഷഭിനെ പുറത്തിരുത്താന്‍ തയ്യാറാവുമോയെന്നതും പ്രധാനപ്പെട്ട ചോദ്യം.

സൂര്യകുമാര്‍ യാദവിന്റെ സ്ഥാനം എവിടെ?

സൂര്യകുമാര്‍ യാദവിന്റെ സ്ഥാനം എവിടെ?

ടി20യില്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് വിശ്വസ്തനാണ്. വെല്ലുവിളിയില്ലാതെ അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നു. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഓപ്പണിങ്ങില്‍ രോഹിത്-ധവാന്‍ ആകുമ്പോള്‍ മൂന്നാം നമ്പറില്‍ കോലിയെത്തും. നാലാം നമ്പറില്‍ സൂര്യകുമാര്‍-രാഹുല്‍ എന്നിങ്ങനെയൊരു ആശയക്കുഴപ്പം ടീം മാനേജ്‌മെന്റിനുണ്ടാവും. ഇന്ത്യക്കായി 12 ഏകദിന ഇന്നിങ്‌സ് കളിച്ച സൂര്യ 34 ശരാശരിയിലും 98.33 സ്‌ട്രൈക്കറേറ്റിലുമാണ് കളിച്ചത്. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ 6,7 സ്ഥാനങ്ങളിലുണ്ടാവും. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറും കളിക്കും. അങ്ങനെ വരുമ്പോള്‍ നാലാം നമ്പര്‍ മാത്രമാണ് ഒഴിവുള്ളത്. ഇതില്‍ സൂര്യയോ-രാഹുലോ എന്നതാണ് ചോദ്യം. ഇതിന് ഉത്തരം കണ്ടെത്താന്‍ സൂര്യ കിവീസ് പരമ്പര മുതല്‍ ഗംഭീര പ്രകടനം തുടരേണ്ടതായുണ്ട്.

സ്പിന്‍ കൂട്ടുകെട്ടില്‍ ആരൊക്കെ?

സ്പിന്‍ കൂട്ടുകെട്ടില്‍ ആരൊക്കെ?

കിവീസ് പരമ്പരക്കുള്ള ടീമില്‍ സ്പിന്നര്‍മാരായുള്ളത് വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരാണ്. ഇവരില്‍ ആരൊക്കെ പ്ലേയിങ് 11 വേണമെന്നതാണ് പ്രധാന ചോദ്യം. 2023ലെ ലോകകപ്പില്‍ ഇന്ത്യ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കിയാല്‍ ചഹാല്‍-കുല്‍ദീപ് സഖ്യം തിരിച്ചെത്തും. എന്നാല്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അത്യാവശ്യമായതിനാല്‍ സുന്ദറോ അഹമ്മദോ പ്ലേയിങ് 11 കാണും. ഈ തീരുമാനവും ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്നു.

Also Read: IPL 2023: ടീമിന് യാതൊരു ഉപകാരവുമില്ല! എന്നിട്ടും നിലനിര്‍ത്തപ്പെട്ടു, നാല് ഭാഗ്യവാന്മാരിതാ

പേസ് നിരയിലും ആശയക്കുഴപ്പം

പേസ് നിരയിലും ആശയക്കുഴപ്പം

ഇന്ത്യക്ക് പേസ് നിരയിലും ചെറിയ ആശയക്കുഴപ്പങ്ങളുണ്ട്. ദീപക് ചഹാര്‍, ഉമ്രാന്‍ മാലിക്, കുല്‍ദീപ് സെന്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. ഇന്ത്യ 2023ലെ ലോകകപ്പ് മുന്നില്‍ക്കണ്ട് ആരെ വളര്‍ത്തണമെന്നത് പ്രസക്തമായ ചോദ്യം. ഉമ്രാന്‍ മാലിക്കിനെ അതിവേഗ പേസറെന്ന നിലയില്‍ പിന്തുണക്കണമെന്ന് പറയുമ്പോഴും ടീം മാനേജ്‌മെന്റ് വലിയ പിന്തുണ നല്‍കുന്നില്ല. ദീപക് ചഹാറിന്റെ ബാറ്റിങ് മികവ് കൂടി പരിഗണിച്ച് ഇന്ത്യ താരത്തിന് കൂടുതല്‍ അവസരം നല്‍കിയേക്കും. എന്തായാലും പേസ് നിരയും ടീം മാനേജ്‌മെന്റിന് മുന്നിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ്.

Story first published: Thursday, November 24, 2022, 10:51 [IST]
Other articles published on Nov 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+