IND vs NZ: കിവീസ് വേട്ടക്ക് ഇന്ത്യ, കാത്തിരിക്കുന്നത് ഒന്നാം സ്ഥാനം! പക്ഷെ കടുപ്പം-അറിയാം

ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ ന്യൂസീലന്‍ഡ് വേട്ടക്കിറങ്ങുന്നു. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏകദിന പരമ്പരയാണ് പ്രധാനപ്പെട്ടത്.
ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ കരുത്തരായ കിവീസിനെതിരേ പരമ്പര നേടിയാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. അതുകൊണ്ട് തന്നെ ഇന്ത്യ പ്രതീക്ഷയോടെ പരമ്പരയെ കാണുന്നു. എന്നാല്‍ ശ്രീലങ്കയെ വീഴ്ത്തിയപോലെ ഇന്ത്യക്ക് കിവീസിനെ തോല്‍പ്പിക്കുക എളുപ്പമാവില്ല.
ഏകദിന ലോകകപ്പിന് മുമ്പ് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ നേട്ടത്തിലേക്ക് ഇന്ത്യക്ക് എങ്ങനെ എത്താനാവുമെന്ന് പരിശോധിക്കാം.

നിലവില്‍ ഇന്ത്യ നാലാം സ്ഥാനത്ത്
നിലവിലെ ഏകദിന റാങ്കിങ്ങില്‍ ന്യൂസീലന്‍ഡാണ് തലപ്പത്ത്. ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് തലപ്പത്തെത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ഇന്ത്യ നിലവില്‍ നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇന്ത്യക്ക് മുന്നിലായുണ്ട്.
ഇന്ത്യക്ക് ന്യൂസീലന്‍ഡ് പരമ്പര തൂത്തുവാരാനായാല്‍ ഏകദിന റാങ്കിങ്ങില്‍ തലപ്പത്തേക്കെത്താനാവും. ന്യൂസീലന്‍ഡ് നാലാം സ്ഥാനത്തേക്ക് പോകുമ്പോള്‍ ഇന്ത്യക്ക് തലപ്പത്തേക്കെത്താനുള്ള അവസരമാണ് മുന്നിലുള്ളത്. എന്നാല്‍ പരമ്പര തൂത്തുവാരുക ഇന്ത്യക്ക് കടുപ്പമായിരിക്കും.
Also Read: IND vs SL: കിങ് ഈസ് ബാക്ക്, കോലിക്ക് വീണ്ടും സെഞ്ച്വറി, സച്ചിന്‍ വഴിമാറേണ്ടി വരും

മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്താം
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരവും മുന്നിലുണ്ട്. നിലവില്‍ ടി20 റാങ്കിങ്ങില്‍ ഇന്ത്യയാണ് തലപ്പത്ത്. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര 3-0ന് തോല്‍ക്കാത്ത പക്ഷം ഈ റാങ്കിങ് താഴോട്ട് പോകാന്‍ സാധ്യത കുറവാണ്.
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ 3-0ന് ജയിച്ചാല്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യക്ക് തലപ്പത്തേക്കെത്താനാവും. ഇതിന് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ് നടക്കാന്‍ പോകുന്നത്. നാല് മത്സരങ്ങളടങ്ങിയ ഈ പരമ്പരയില്‍ ഇന്ത്യക്ക് വലിയ ജയം നേടാനായാല്‍ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യക്ക് തലപ്പത്തെത്താം.

ന്യൂസീലന്‍ഡ് കരുത്തരുടെ നിര
ടോം ലാദത്തിന് കീഴില്‍ കരുത്തുറ്റ താരങ്ങളുടെ നിരയുമായാണ് ന്യൂസീലന്‍ഡ് പരമ്പരക്കിറങ്ങുന്നത്. കെയ്ന്‍ വില്യംസണ്‍സ, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളുടെ അഭാവം കിവീസ് നിരയിലുണ്ടെങ്കിലും വിറപ്പിക്കാന്‍ കഴിവുള്ള സൂപ്പര്‍ താരങ്ങള്‍ കിവീസ് നിരയിലേറെ.
വെടിക്കെട്ട് നടത്താന്‍ കഴിവുള്ള മികച്ച യുവനിരയോടൊപ്പം അനുഭവസമ്പത്തുള്ളവരും കിവീസിനൊപ്പമുണ്ട്. മിക്കവരും ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് ശീലമുള്ളവരും അനുഭവസമ്പത്തുള്ളവരുമാണ്. അതുകൊണ്ട് തന്നെ പരമ്പര നേട്ടം ഇന്ത്യയെ സംബന്ധിച്ച് കടുപ്പമാവുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യക്ക് കരുത്ത് തെളിയിക്കണം
ബംഗ്ലാദേശിനെയും ശ്രീലങ്കയേയുമെല്ലാം തോല്‍പ്പിച്ച് വമ്പ് പറയുന്നതില്‍ വലിയ കാര്യമില്ല. ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്മാരെയെല്ലാം ഇന്ത്യക്ക് തോല്‍പ്പിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് ലോകകപ്പിലെ മുന്നൊരുക്കം മികച്ചതാണെന്ന് പറയാനാവില്ല.
സൂപ്പര്‍ താരങ്ങളുടെ അഭാവമുണ്ടെങ്കിലും ന്യൂസീലന്‍ഡ് ശക്തരുടെ നിരയാണ്. ന്യൂസീലന്‍ഡിനെ തട്ടകത്തില്‍ തോല്‍പ്പിച്ച് വിടാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ശരിയായ ദൗര്‍ബല്യം തുറന്ന് കാട്ടുന്ന പരമ്പരയായിരിക്കും ഇതെന്ന കാര്യം ഉറപ്പാണ്.
Also Read: IND vs SL: സൂര്യകുമാര്‍ ആറാം നമ്പറില്‍! ആന മണ്ടത്തരം-ആരാധകര്‍ കലിപ്പില്‍, പ്രതികരണം

രോഹിത് ശര്‍മക്കും നിര്‍ണ്ണായകം
നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും പരമ്പര നിര്‍ണ്ണായകമാണ്. ലോകകപ്പില്‍ ഇന്ത്യക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്നവരാണ് ന്യൂസീലന്‍ഡ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയവരാണ് ന്യൂസീലന്‍ഡ്.
ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പിലും കിവീസ് വലിയ വെല്ലുവിളിയായേക്കും. അതുകൊണ്ട് തന്നെ ലോകകപ്പിന് മുമ്പായി കിവീസിനെ മാനസികമായി തളര്‍ത്താനും ഇന്ത്യക്ക് ആത്മവിശ്വാസം നേടിയെടുക്കാനും സാധിക്കുന്ന പരമ്പരയാണ് വരാന്‍ പോകുന്നത്.
ഇന്ത്യക്ക് പരമ്പര നഷ്ടമായാല്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കത് വലിയ തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications