IND vs NZ: സഞ്ജുവിനെ വീണ്ടും തഴഞ്ഞു, എന്തിന് ഈ ക്രൂരതയെന്ന് ഫാന്‍സ്- പ്രതികരണം

മുംബൈ: ഇന്ത്യയുടെ ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമിനെ ഇന്നലെ രാത്രിയാണ് പ്രഖ്യാപിച്ചത്. സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തി യുവതാരങ്ങളുമായിത്തന്നെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിച്ച ഒട്ടുമിക്ക താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.
എന്നാല്‍ രണ്ട് ഫോര്‍മാറ്റിലും ടീമില്‍ ഇടം നേടാതെ പോയ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യ്ക്കിടെ കൈവിരലിന് പരിക്കേറ്റ സഞ്ജു പരമ്പരയില്‍ നിന്ന് പുറത്തായി.
വിശ്രമത്തിലായിരുന്ന സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുത്ത് കിവീസ് പരമ്പരയിലൂടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കിവീസ് പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിന് ഇടം സ്വന്തമാക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരേ ആരാധക പ്രതിഷേധം ശക്തമാവുകയാണ്.

വില്ലനായത് പരിക്കോ?
സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം ബിസിസി ഐ വ്യക്തമാക്കിയിട്ടില്ല. അതേ സമയം കെ എല്‍ രാഹുലിന്റെയും അക്ഷര്‍ പട്ടേലിന്റെയും അഭാവത്തിന് കാരണം വ്യക്തിപരമായ കാരണമാണെന്ന് ബിസിസി ഐ വ്യക്തമാക്കിയിട്ടുണ്ട്.
സഞ്ജുവിന്റെ പരിക്ക് വലിയ ഗുരുതരമല്ലെന്നാണ് നേരത്തെ ബിസിസി ഐ വൃക്തമാക്കിയത്. എന്നിട്ടും സഞ്ജുവിനെ ന്യൂസീലന്‍ഡ് പരമ്പരക്ക് പരിഗണിക്കാതിരുന്നത് മനപ്പൂര്‍വ്വമാണെന്നാണ് ആരാധക പക്ഷം. സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും ആരാധകര്‍ ആരോപിക്കുന്നു.

സഞ്ജുവിന് സ്ഥിരമായി 10 മത്സരം നല്‍കൂ
സഞ്ജുവിന് തുടര്‍ച്ചയായി 10 മത്സരത്തിലെങ്കിലും അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ബാറ്റുകൊണ്ട് സഞ്ജു ഫ്‌ളോപ്പായിരുന്നു. എന്നാല്‍ രണ്ട് സൂപ്പര്‍ ക്യാച്ചുകളുമായി സഞ്ജു മികവ് കാട്ടിയിരുന്നു.
ഈ പ്രകടനം വിലയിരുത്തിയാവും ഇന്ത്യ സഞ്ജുവിനെ തഴഞ്ഞത്. ടി20 പരമ്പരയില്‍ സഞ്ജുവിനെ തഴഞ്ഞ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജിതേഷ് ശര്‍മയെ ഇന്ത്യ പരിഗണിച്ചിട്ടുണ്ട്. സഞ്ജുവിനെ മനപ്പൂര്‍വ്വം തഴയാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആരാധകരുടെ ആരോപണം.
ഏകദിനത്തില്‍ സഞ്ജുവിനെ തഴയാന്‍ കെ എസ് ഭരതിന് കന്നി വിളിയും നല്‍കി. സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

കാര്യവട്ടത്ത് പ്രതിഷേധിക്കണമെന്ന് ഫാന്‍സ്
15ന് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോവുകയാണ്. സഞ്ജു സാംസണിനെ മനപ്പൂര്‍വ്വം ബിസിസി ഐ അവഹേളിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധിക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുന്നു.
സഞ്ജുവിന് പിന്തുണ അറിയിക്കാനും തഴയുന്നതിനെതിരേ പ്രതിഷേധിക്കാനും ഗ്യാലറിയില്‍ ഒത്തുചേരണമെന്നും ഒരു പക്ഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവിശ്യപ്പെടുന്നു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളുണ്ടായാല്‍ സഞ്ജുവിന്റെ കരിയറിനെ അത് കൂടുതല്‍ മോശമായി ബാധിക്കുമെന്നുറപ്പ്.

എന്തുകൊണ്ട് സഞ്ജുവിനെ ഒറ്റപ്പെടുത്തുന്നു?
സഞ്ജുവിന്റെ കണക്കുകള്‍ നിരത്തിയാണ് ആരാധകര്‍ ചോദ്യമുയര്‍ത്തുന്നത്. ഏകദിനത്തില്‍ ഇന്ത്യ കെ എല്‍ രാഹുലിന് വിക്കറ്റ് കീപ്പറായി സ്ഥാനം നല്‍കുന്നു. മോശം പ്രകടനം തുടര്‍ച്ചയായി നടത്തിയിട്ടും വീണ്ടും പിന്തുണ നല്‍കുന്നു. എന്നാല്‍ സഞ്ജു 60ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്നു.
ഫിനിഷര്‍ റോളില്‍ തിളങ്ങാനും കഴിവുണ്ട്. വിക്കറ്റ് കീപ്പറായും രാഹുലിനെക്കാള്‍ കേമന്‍ സഞ്ജുവാണ്. എന്നിട്ടും രാഹുലിന് ലഭിക്കുന്നതിന്റെ നാലിലൊന്ന് പിന്തുണ പോലും സഞ്ജുവിന് ലഭിക്കുന്നില്ല. സഞ്ജു വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നുവെന്നും ആരാധകര്‍ ആരോപിക്കുന്നു.
Also Read: IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

ചേതന്‍ ശര്‍മക്ക് സഞ്ജുവിനെ ഇഷ്ടമല്ല
ചേതന്‍ ശര്‍മ ഇന്ത്യയുടെ മുഖ്യ സെലക്ടറായി എത്തിയതോടെ സഞ്ജുവിന്റെ കരിയറും അവസാനിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ചേതന്‍ ശര്‍ക്ക് സഞ്ജുവിനോട് വ്യക്തിവിരോധമാണുള്ളത്.
അതുകൊണ്ട് തന്നെ സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുക വളരെ പ്രയാസമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു ഇത്രയും മികവ് കാട്ടിയിട്ടും പരിഗണിക്കപ്പെടാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ചേതന്‍ തുടരുന്നിടത്തോളം സഞ്ജുവിന് പ്രതീക്ഷ വേണ്ടെന്നും ആരാധകര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications