IND vs NZ: ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമായി, സഞ്ജുവില്ല-പൃഥ്വി മടങ്ങിയെത്തി

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അപ്രതീക്ഷിത നീക്കങ്ങളാണ് ചേതന്‍ ശര്‍മ തലവനായ പുതിയ സെലക്ഷന്‍ കമ്മിറ്റി നടത്തിയിരിക്കുന്നത്. ടി20 പരമ്പരയില്‍ സീനിയേഴ്‌സിനെ മാറ്റിനിര്‍ത്തി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നു.
ഏകദിന ടീമില്‍ സീനിയേഴ്‌സ് തിരിച്ചെത്തിയിട്ടുമുണ്ട്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ പരീക്ഷണങ്ങള്‍ തുടരുന്ന തരത്തിലാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകും. രവീന്ദ്ര ജഡേജയുടെ പരിക്കും ഭേദമാവാത്തതിനാല്‍ ടീമിന് പുറത്താണ്.

പൃഥ്വി ഷാ മടങ്ങിയെത്തി
ഏറെ നാളുകള്‍ക്ക് ശേഷം പൃഥ്വി ഷായെ ഇന്ത്യ ടി20 ടീമിലേക്ക് തിരികെ വിളിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും പൃഥ്വിക്ക് ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറിയുമായി പൃഥ്വി തിളങ്ങിയിരുന്നു. ഇതോടെ ടി20 ടീമിലേക്കും വിളിയെത്തി.
ടി20യില്‍ ഓപ്പണറായി പൃഥ്വി എത്താനുള്ള സാധ്യതയമുണ്ട്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് പൃഥ്വിക്ക് മികവ് കാട്ടേണ്ടതായുണ്ട്. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന പൃഥ്വിക്ക് ഇതേ മികവ് ഇന്ത്യക്കൊപ്പവും ആവര്‍ത്തിക്കേണ്ടതായുണ്ട്. ഇനി ടീമിന് പുറത്തായാല്‍ മടങ്ങിവരവ് കടുപ്പം

സഞ്ജുവില്ല-പകരം ജിതേഷ് ശര്‍മ
ടി20 പരമ്പരക്കുള്ള ടീമില്‍ പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ താരം ജിതേഷ് ശര്‍മക്ക് അവസരം നല്‍കി. സഞ്ജു സാംസണിന് പരിക്കേറ്റതിനാല്‍ ജിതേഷിന് അവസരം നല്‍കുകയായിരുന്നു. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ് ജിതേഷ്.
സഞ്ജുവിന്റെ അഭാവത്തില്‍ പ്ലേയിങ് 11 എത്തിപ്പെടാന്‍ സാധ്യത കുറവാണ്. എങ്കിലും മധ്യനിരയില്‍ അവസരം ലഭിച്ചാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. ഡെത്ത് ഓവറുകളില്‍ ജിതേഷിനെപ്പോലൊരു താരത്തെ ഇന്ത്യക്കാവശ്യമാണ്. അതുകൊണ്ട് തന്നെ വളര്‍ത്തിക്കൊണ്ടുവരേണ്ട പ്രതിഭയാണ് ജിതേഷ്.

കെ എസ് ഭരത്തിന് ഏകദിനത്തിലും വിളി
റിഷഭ് പന്തിന്റെ അഭാവത്തില്‍ കെ എസ് ഭരത്തിന് ഇന്ത്യ ഏകദിന പരമ്പരയിലേക്കും വിളി നല്‍കി. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടെസ്റ്റിലാണ് ഭരത്തിന് ഇതുവരെ അവസരം ഉണ്ടായിരുന്നത്. എന്നാല്‍ ഇതുവരെ ഒരു മത്സരം പോലും കളിപ്പിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ ഏകദിനത്തിലേക്കും താരത്തെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കെ എല്‍ രാഹുല്‍ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് വിട്ടുനില്‍ക്കുകയാണ്. ഇഷാന്‍ കിഷന്‍ ഓപ്പണിങ് ബാക്കപ്പായാണ് ടീമിലുള്ളത്.
വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തിനെ പരിഗണിക്കാനാണ് സാധ്യത. അക്ഷര്‍ പട്ടേല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. പകരം ഷഹബാസ് അഹമ്മദിനെ ഏകദിനത്തില്‍ ഉള്‍പ്പെടുത്തി. ടി20യില്‍ വാഷിങ്ടണ്‍ സുന്ദറിനാണ് അവസരം.

രാഹുല്‍ ത്രിപാഠി തുടരും
ടി20യില്‍ ഇന്ത്യ രാഹുല്‍ ത്രിപാഠിയെ നിലനിര്‍ത്തി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നടത്തിയ പ്രകടനമാണ് ത്രിപാഠിക്ക് കരുത്തായത്. പവര്‍പ്ലേ മുതലാക്കി കളിക്കുന്ന താരം ഭയമില്ലാതെ കളിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ്.
ശ്രീലങ്കയ്‌ക്കെതിരേ കാര്യമായൊന്നും ചെയ്യാതിരുന്നിട്ടും ശുബ്മാന്‍ ഗില്ലിന് ടീമില്‍ തുടരാനായി. യുവ പേസര്‍ ശിവം മാവിക്കും അവസരം നല്‍കിയപ്പോള്‍ അണ്‍ക്യാപ്പഡ് താരമായി മുകേഷ് കുമാറും ഒപ്പമുണ്ട്. ഹര്‍ദിക് പാണ്ഡ്യ നയിക്കുമ്പോള്‍ ഉപനായകനായി സൂര്യകുമാര്‍ യാദവാണുള്ളത്.
Also Read: IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

ഇന്ത്യന്‍ ടീം
ഏകദിനം- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ ഠാക്കൂര്‍, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.
ടി20 ടീം- ഹര്‍ദിക് പാണ്ഡ്യ (c), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications