For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ടി20യില്‍ കോലിയുടെ സിംഹാസനം തെറിച്ചു! ഇനി ഗപ്റ്റിലാണ് കിങ്- വമ്പന്‍ നേട്ടം

കൂടുതല്‍ റണ്‍സെടുത്ത താരമായി മാറി

1

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിങില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ ഒന്നാംസ്ഥാനമാണ് ഗപ്റ്റില്‍ തട്ടിയെടുത്തത്. 111 മല്‍സരങ്ങളില്‍ നിന്നും 3248 റണ്‍സുമായാണ് ഗപ്റ്റില്‍ റണ്‍വേട്ടയില്‍ കിങായി മാറിയത്. 95 മല്‍സരങ്ങളില്‍ നിന്നും 3227 റണ്‍സുമായി കോലി രണ്ടാമനായി. നിലവിലെ ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കാണ് മൂന്നാംസ്ഥാനം. 117 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 3086 റണ്‍സെടുത്തിട്ടുണ്ട്.

2

രണ്ടാംടി20യില്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ കോലിയെ പിന്തള്ളാന്‍ 11 റണ്‍സ് മാത്രമായിരുന്നു ഗപ്റ്റിലിനു വേണ്ടിയിരുന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യത്തെ ഓവറില്‍ തന്നെ 14 റണ്‍സ് വാരിക്കൂട്ടി താരം കോലിയെ പിന്തള്ളുകയും ചെയ്തു. വെടിക്കെട്ട് ബാറ്റിങായിരുന്നു ഗപ്റ്റില്‍ കാഴ്ചവച്ചത്. വെറും 15 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമക്കം 31 റണ്‍സ് വാരിക്കൂട്ടി താരം പുറത്താവുകയായിരുന്നു.

ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡിനൊപ്പം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ കൂടുതല്‍ സിക്‌സറുകളടിച്ച താരങ്ങളിലൊരാളും ഗപ്റ്റില്‍ മാറിയിട്ടുണ്ട്. 37 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഓപ്പണറുമായ മുഹമ്മദ് റിസ്വാന്‍, വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസ് എന്നിവര്‍ക്കൊപ്പമാണ് ഗപ്റ്റിലുമെത്തിയിരിക്കുന്നത്. ഇരുവരും 37 സിക്‌സറുകള്‍ വീതമടിച്ചിട്ടുണ്ട്. നേരത്തേ അയര്‍ലാന്‍ഡ് വെടിക്കെട്ട് താരം കെവിന്‍ ഒബ്രെയ്‌നായിരുന്നു ഒരു ഒരു കലണ്ടര്‍ സീസണില്‍ ഏറ്റവുധികം സിക്‌സറുകളടിച്ച താരം. 2019ല്‍ 36 സിക്‌സറുകള്‍ താരം അടിച്ചിരുന്നു. ഈ റെക്കോര്‍ഡ് ഈ വര്‍ഷം തിരുത്തപ്പെടുകയായിരുന്നു.

ടി20യില്‍ കൂടുതല്‍ തവണ 30 പ്ലസ് സ്‌കോര്‍ നേടിയിട്ടുള്ള താരമെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ ഗപ്റ്റിലിന്റെ പേരിലാണ്. റാഞ്ചിയിലെ രണ്ടാം ടി20യില്‍ അദ്ദേഹം ഇതു ഒന്നുകൂടി ഭദ്രമാക്കുകയും ചെയ്തു. നിലവില്‍ 49 തവണയാണ് ഗപ്റ്റില്‍ 30 പ്ലസ് സ്‌കോര്‍ നേടിയിട്ടുള്ളത്. ഈ ലിസ്റ്റിലും അദ്ദേഹത്തിനു പിറകില്‍ രണ്ടാംസ്ഥാനം വിരാട് കോലിക്കാണ്. 43 തവണയാണ് അദ്ദേഹത്തിനു ഇതു സാധിച്ചത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് (42), പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം (39), ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Friday, November 19, 2021, 20:37 [IST]
Other articles published on Nov 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+