IND vs NZ: മൂന്നാമങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ 3 മാറ്റം? സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്! അറിയാം

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര ഇതിനകം വരുതിയിലാക്കിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം തൂത്തുവാരലാണ്. ചൊവ്വാഴ്ച ഇന്‍ഡോറില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും കളിയും ജയിച്ച് സമ്പൂര്‍ണ വിജയത്തിനു കച്ചമുറുക്കുകയാണ് രോഹിത് ശര്‍മയും സംഘവും. റണ്ണൊഴുകിയ ആദ്യ മല്‍സരത്തില്‍ 12 റണ്‍സിന്റെയും ബൗളര്‍മാര്‍ കസറിയ രണ്ടാമങ്കത്തില്‍ എട്ടു വിക്കറ്റിന്റെയും വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.
പരമ്പര ഉറപ്പിച്ചതിനാല്‍ ഇനി സമ്മര്‍ദ്ദമില്ലാതെ ഇന്ത്യക്കു അവസാന അങ്കത്തിനിറങ്ങാം. മൂന്നാം ഏകദിനവും ജയിച്ച് കിവികളെ തൂത്തുവാരിയാല്‍ വമ്പന്‍ നാഴികക്കല്ലും ഇന്ത്യയെ കാത്തിരിക്കുകയാണ്. അതു സംഭവിച്ചാല്‍ ഐസിസിയുടെ ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ടീമായി ഇന്ത്യ മാറും. നേരത്തേ ന്യൂസിലാന്‍ഡായിരുന്നു തലപ്പത്ത്. എന്നാല്‍ ഇന്ത്യയോടു രണ്ടാം ഏകദിനം തോറ്റതോടെ അവര്‍ക്കു ഒന്നാം റാങ്ക് നഷ്ടമായിരുന്നു.
മല്‍സരഫലം അപ്രസക്തമായതിനാല്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചനകള്‍. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസമാദ്യം ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ ചില പ്രധാന താരങ്ങള്‍ക്കു മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. അവസാന മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ വരാനിടയുള്ള മാറ്റങ്ങള്‍ പരിശോധിക്കാം.

ഷമിക്കു പകരം ഉമ്രാന്‍
ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നിര്‍ണായക താരമാണ് പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. അതുകൊണ്ടു തന്നെ പരമ്പരയില്‍ അദ്ദേഹത്തിന്റെ ഫോമും ഫിറ്റ്‌നസുമെല്ലാം പ്രധാനമാണ്. ഷമിക്കു പകരം സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറക്കിയേക്കും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തെ ഇന്ത്യ പുറത്ത് ഇരുത്തിയിരുന്നു.
ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20, ഏകദിന പരമ്പരകളില്‍ മികച്ച പ്രകടനമായിരുന്നു ഉമ്രാന്‍ കാഴ്ചവച്ചത്. ഓരോ മല്‍സരങ്ങള്‍ കഴിയുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു ഭാവി സൂപ്പര്‍ താരമാവാനുള്ള എല്ലാ ശേഷിയുമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലങ്കയ്‌ക്കെതിരേ തിളങ്ങിയ ഉമ്രാന് തീര്‍ച്ചയായും ന്യൂസിലാന്‍ഡിനെതിരേയും ഇംപാക്ടുണ്ടാക്കാന്‍ കഴിയും.
Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

ഹാര്‍ദിക്കിന് പകരം ഷഹബാസ്
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരം യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പരീക്ഷിച്ചേക്കും. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് കുറേക്കാലമായി ഇന്ത്യക്കു തലവേദനയായിക്കൊണ്ടിരിക്കുന്ന കാര്യമാണ്.
ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനെ ഇന്ത്യ സൂക്ഷിച്ച് കൈകാര്യം ചെയ്യുകയും വേണം.
ന്യൂസിലാന്‍ഡിനെതിരേ ഈയാഴ്ച തന്നെ തുടങ്ങുന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദിക്കാണ്.
അതുകൊണ്ടു തന്നെ അപ്രസക്തമായ മൂന്നാം ഏകദിനത്തില്‍ വിശ്രമം നല്‍കുന്നത് കൂടുതല്‍ ഉന്‍മേഷത്തോടെ ടി20 പരമ്പരയില്‍ ഇറങ്ങാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യക്കായി ഇതിനകം അരങ്ങേറിക്കഴിഞ്ഞ ഷഹബാസ് ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നു.
Also Read: തുടരെ 10 മല്‍സരം, സഞ്ജുവിന് അതെങ്കിലും നല്‍കൂ! ആവശ്യവുമായി ഉത്തപ്പ

കോലിക്കു പകരം പാട്ടിധര്‍
റണ്‍മെഷീനും മുന്‍ നായകനുമായ വിരാട് കോലിക്കു വിശ്രമം നല്‍കി പുതുമുഖ ബാറ്റര്‍ രജത് പാട്ടിധറിനെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറക്കാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ രണ്ടു സെഞ്ച്വറികളോടെ കസറിയ കോലിക്ക് ന്യൂസിലാന്‍ഡിനെതിരേ തിളങ്ങാനായിട്ടില്ല.
രണ്ടു മല്‍സരങ്ങളിലും സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നറിനു അദ്ദേഹം വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ കോലി പതറുന്നത് ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്ക്കു മുമ്പ് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.ഇതേ തുടര്‍ന്നു ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് രഞ്ജി ട്രോഫിയില്‍ കോലി കളിക്കണമെന്നു പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഹൈദരാബാദുമായുള്ള രഞ്ജി മാച്ചില്‍ അദ്ദേഹം ഡല്‍ഹിക്കായി കളിക്കുമോയെന്നാണ് അറിയാനുള്ളത്.
അതേസമയം, ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെലല്ലാം ഇതിനകം തന്റെ കഴിവ് തെളിയിച്ച താരമാണ് പാട്ടിധര്‍. കോലിക്കു പകരം അവസരം ലഭിച്ചാല്‍ അതു പരമാവധി പുറത്തെടുക്കാനായിരിക്കും താരത്തിന്റെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications