For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ 2023: മൂന്നാമങ്കത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഫ്‌ളോപ്പ്! മൂന്നു പേര്‍ ഹിറ്റ്, അറിയാം

കളിയില്‍ 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം

surya

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര അനായാസം തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. അവസാന മല്‍സരത്തില്‍ കിവികള്‍ ആശ്വാസ ജയം സ്വന്തമാക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇന്ത്യക്കു വിട്ടുകൊടുക്കാന്‍ മനസ്സില്ലായിരുന്നു. 90 റണ്‍സിനു ടോം ലാതമിനെയും സംഘത്തെയും ഇന്ത്യ നിഷ്പ്രഭരാക്കി. ഈ വിജയത്തോടെ ഐസിസിയുടെ ഏകദിന റാങ്കിങിലെ ഒന്നാംസ്ഥാനവും ഇന്ത്യയെ തേടിയെത്തിയിരുന്നു. പരമ്പരയ്ക്കു മുമ്പ് തലപ്പത്തായിരുന്ന ന്യൂസിലാന്‍ഡ് നാലാംസ്ഥാനത്തേക്കു വീഴുകയും ചെയ്തു.

ഇന്‍ഡോറിലെ ചെറിയ ഗ്രൗണ്ടില്‍, ബാറ്റിങ് പിച്ചില്‍ ടോസിനു ശേഷം കിവീസ് ബൗളിങ് തിരഞ്ഞെടുത്തത് റണ്‍ചേസ് അനായാസമാവുമെന്ന കണക്കുകൂട്ടലിലായിരുന്നു. പക്ഷെ ഇന്ത്യ ഒമ്പതു വിക്കറ്റിനു 385 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയതോടെ ന്യൂസിലാന്‍ഡ് ബാക്ക് ഫൂട്ടിലായി. എങ്കിലും അവര്‍ വിജയപ്രതീക്ഷ കൈവിട്ടിരുന്നില്ല. കാരണം ഇന്ത്യന്‍ ബൗളിങ് നിരയില്‍ പേസ് ജോടികളായ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമില്ലായിരുന്നു.

എന്നിട്ടും ന്യൂസിലാന്‍ഡിനെ 41.2 ഓവറില്‍ 295 റണ്‍സില്‍ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു സാധിച്ചു. ഓപ്പണര്‍ ഡെവന്‍ കോണ്‍വേയുടെ (138) സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ കിവി ബാറ്റിങ് നിരയുടെ പ്രകടനം മോശമായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത കുല്‍ദീപ് യാദവും ശര്‍ദ്ദുല്‍ ടാക്കൂറും ചേര്‍ന്നാണ് കിവികളുടെ ചിറകരിഞ്ഞത്. ഈ മല്‍സരത്തില്‍ ഹിറ്റുകളും ഫ്‌ളോപ്പുകളുമായി മാറിയ കളിക്കാര്‍ ആരൊക്കെയാണ്, അറിയാം.

ശര്‍ദ്ദുല്‍ ടാക്കൂര്‍ (ഹിറ്റ്)

ശര്‍ദ്ദുല്‍ ടാക്കൂര്‍ (ഹിറ്റ്)

ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ഈ മല്‍സരത്തില്‍ ഹിറ്റായിരുന്നു. ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. 25 റണ്‍സുമായി ആദ്യം ബാറ്റിങില്‍ മിന്നിച്ച ശര്‍ദ്ദുല്‍ പിന്നീട് മൂന്നു വിക്കറ്റുകളുമായി ബൗളിങിലും മിന്നി. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. കളിയില്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകളെടുക്കാന്‍ അസാധാരണ കഴിവുള്ള ബൗളറാണ് ശര്‍ദ്ദുല്‍.

എത്ര തല്ലു കിട്ടിയാലും ടീമിന് ഏറ്റവുമധികം വിക്കറ്റ് ആവശ്യമുള്ളപ്പോള്‍ അതു നല്‍കി അദ്ദേഹം ഈ വീക്ക്‌നെസ് മറികടക്കാറുണ്ട്. മൂന്നാം ഏകദിനത്തിലും ഈ മാജിക്ക് ശര്‍ദ്ദുല്‍ ആവര്‍ത്തിച്ചു. 45 റണ്‍സിനാണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്.

ടീമിനു ബ്രേക്ക്ത്രൂ ആവശ്യമുള്ളപ്പോഴാണ് ശര്‍ദ്ദുലിനെ പന്തേല്‍പ്പിക്കുന്നത്. ഡാരില്‍ മിച്ചെല്‍, ടോം ലാതം എന്നിവരെ അടുത്തടുത്ത ബോളില്‍ പുറത്താക്കി അദ്ദേഹം പ്രതീക്ഷ നിറവേറ്റുകയും ചെയ്തു. തന്റെ അടുത്ത ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെയും ശര്‍ദ്ദുല്‍ മടക്കി. ഇതോടെ രണ്ടിന് 184ല്‍ നിന്ന് അവര്‍ അഞ്ചിന് 200ലേക്കു വീഴുകയും ചെയ്തു.

Also Read: IND vs NZ: സൂര്യയും ഇഷാനും വേണ്ട! പകരം ശ്രേയസും സഞ്ജുവും മതി, 'സ്‌കൈ'ക്കെതിരേ ഫാന്‍സ്

സൂര്യകുമാര്‍ യാദവ് (ഫ്‌ളോപ്പ്)

സൂര്യകുമാര്‍ യാദവ് (ഫ്‌ളോപ്പ്)

ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായിട്ടും ഏകദിനം തന്നെക്കൊണ്ടു വഴങ്ങില്ലെന്നു സൂര്യകുമാര്‍ യാദവ് ഈ പരമ്പരയില്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഒമ്പതു ബോളില്‍ 14 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ശ്രേയസ് അയ്യര്‍ പരിക്കേറ്റു പുറത്തായതോടെയാണ് സൂര്യക്കു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. പക്ഷെ തനിക്കു ലഭിച്ച അവസരം മുതലാക്കാന്‍ അദ്ദേഹത്തിനായില്ല.

മൂന്നാം ഏകദിനത്തില്‍ അഞ്ചാം നമ്പറിലാണ് സ്‌കൈ ബാറ്റിങിനെത്തിയത്. 11 ഓവറിലധികം ഇന്ത്യന്‍ ഇന്നിങ്‌സില്‍ അപ്പോള്‍ ബാക്കിയുണ്ടായിരുന്നു. രണ്ടു സിക്‌സറുകളടിച്ച് നന്നായി തുടങ്ങിയ സൂര്യ പക്ഷെ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

ലെഗ് സൈഡിനു മുകളിലൂടെ ഷോട്ട് കളിച്ച അദ്ദേഹം ലോങ് ഓണിലാണ് ക്യാച്ച് നല്‍കിയത്. ഇതാടെ ശ്രേയസ് തിരിച്ചെത്തിയാല്‍ സൂര്യ പുറത്താവുമെന്ന് ഉറപ്പായിരിക്കുകയാണ്.

Also Read: ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്‍- ഇവര്‍ എവിടെ? ഇന്ത്യന്‍ താരമടക്കം 3 പേരെ തഴഞ്ഞു!

രോഹിത്- ഗില്‍ (ഹിറ്റ്)

രോഹിത്- ഗില്‍ (ഹിറ്റ്)

ഇന്ത്യന്‍ ഓപ്പണിങ് ജോടികളായ നായകന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മാന്‍ ഗില്ലും മൂന്നാം ഏകദിനത്തിലെ ഹിറ്റുകളാണ്. ആദ്യ രണ്ടു മല്‍സങ്ങളിലും ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയ സഖ്യം അവസാന കളിയില്‍ ഡബിള്‍ സെഞ്ച്വറിയോടെ എതിര്‍ ബൗളിങിനെ നിഷ്പ്രഭാക്കി.

26.2 ഓവറില്‍ 212 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ ജോടി വേര്‍പിരിഞ്ഞത്. ഇതിനിടെ രോഹിത്തും ഗില്ലും തങ്ങളുടെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
26ാം ഓവറില്‍ രോഹിത്താണ് ആദ്യം മൂന്നക്കം കടന്നത്. 83 ബോളുകളില്‍ നിന്നായിരുന്നു ഇത്.2020 ജനുവരിക്കു ശേഷം ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്.

അതേസമയം, 72 ബോളുകളിലാണ് ഗില്‍ സെഞ്ച്വറി തികച്ചത്. പരമ്പരയില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വയായിരുന്നു ഇത്. 85 ബോളില്‍ ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കം 101 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. ഗില്ലാവട്ടെ 78 ബോളില്‍ 13 ബൗണ്ടറികളും അഞ്ചു സിക്‌സറുമടിച്ചു.

Story first published: Wednesday, January 25, 2023, 12:55 [IST]
Other articles published on Jan 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+