IND vs NZ 2023: ഇന്ത്യയുടെ 2 പേര്‍ ഫ്‌ളോപ്പ്! ഇതാ രണ്ടാമങ്കത്തിലെ ഹിറ്റുകളും ഫ്‌ളോപ്പുകളും

ത്രസിപ്പിക്കുന്ന വിജയവുമായി ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. തോറ്റാല്‍ പരമ്പര കൈവിടുമെന്ന സമ്മര്‍ദ്ദവുമായി ഇറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയും സംഘവും രണ്ടാം ടി20യില്‍ കഷ്ടിച്ചാണ് ജയിച്ചുകയറിയത്.
ജയിക്കാന്‍ വെറും 100 റണ്‍സ് മാത്രം മതിയായുന്നെങ്കിലും ഇതിനായി 20ാം ഓവറിലെ അഞ്ചാമത്തെ ബോള്‍ വരെ ഇന്ത്യക്കു കളിക്കേണ്ടതായി വന്നു. നാലു വിക്കറ്റുകള്‍ മാത്രമേ നഷ്ടമായുള്ളൂവെങ്കിലും ബാറ്റ് ചെയ്തവരെല്ലാം റണ്ണെടുക്കാന്‍ നന്നായി പാടുപെട്ടു.
ആദ്യം ബാറ്റ് ചെയ്യുന്നര്‍ക്കു മുന്‍തൂക്കമുള്ള പിച്ചില്‍ ടോസ് ലഭിച്ചപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ കിവി നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ക്ക് ബാറ്റ് ചെയ്യാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പക്ഷെ സ്ലോ, ടേണിങ് പിച്ചില്‍ സ്പിന്നര്‍മാരിലൂടെ കിവികളെ ഇന്ത്യ വരിഞ്ഞുമുറുക്കി. എട്ടു വിക്കറ്റിനു 99 റണ്‍സ് മാത്രമേ 20 ഓവറില്‍ അവര്‍ നേടിയുള്ളൂ. ടി20യില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന്റെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണിത്.
റണ്‍ചേസില്‍ ന്യൂസിലാന്‍ഡും സ്പിന്നര്‍മാരെ കയറൂവിട്ടതോടെ ഇന്ത്യയും വിയര്‍ത്തു. ഇതിനിടെ റണ്ണൗട്ടിലൂടെ രണ്ടു വിക്കറ്റുകളും ഇന്ത്യ നഷ്ടപ്പെടുത്തി. ഒടുവില്‍ 19.5 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം മറികടന്നു. പുറത്താവാതെ 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറായത്. ഈ മല്‍സരത്തിലെ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെയാണെന്നു പരിശോധിക്കാം.

ശുഭ്മാന്‍ ഗില്‍- ഇഷാന്‍ കിഷന്‍ (ഫ്‌ളോപ്പ്)
ടി20യില്‍ ഇന്ത്യയുടെ പുതിയ ഓപ്പണിങ് ജോടികളായ ഇഷാന്‍ കിഷന്‍- ശുഭ്മാന്‍ ഗില്‍ ജോടി തുടര്‍ച്ചയായി അഞ്ചാമത്തെ മല്‍സരത്തിലും ഫ്‌ളോപ്പായി മാറി. നിര്‍ണായകമായ ഈ കളിയിലെങ്കിലും ഈ ജോടി ക്ലിക്കാവുമെന്നായിരുന്നു ഇന്ത്യ പ്രതീക്ഷിച്ചത്. പക്ഷെ അതുണ്ടായില്ല. വെറും 100 റണ്‍സ് മാത്രമേ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഇരുവര്‍ക്കും തകര്‍ത്ത് കളിക്കാമായിരുന്നു.
ഒരിക്കല്‍ക്കൂടി പുള്‍ ഷോട്ട് കളിച്ചാണ് ഗില്‍ വിക്കറ്റ് കൈവിട്ടത്. ഇഷാനാവട്ടെ അനാവശ്യ റണ്ണൗട്ടിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞു. ഒമ്പത് ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 11 റണ്‍സാണ് ഗില്‍ നേടിയത്.
ഇഷാന്‍ 32 ബോളില്‍ രണ്ടു ഫോറടക്കം 19 റണ്‍സുമെടുത്തു. രണ്ടിലൊരാള്‍ മികച്ച ഇന്നിങ്‌സുമായി ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ വളരെ അനായാസം വിജയം കൊയ്യുമായിരുന്നു.

ന്യൂസിലാന്‍ഡ് ബാറ്റിങ് (ഫ്‌ളോപ്പ്)
ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയാണ് രണ്ടാം ടി20യിലെ മറ്റൊരു ഫ്‌ളോപ്പ്. ബാറ്റിങ് ഏറെക്കുറെ അസാധ്യമായിരുന്ന പിച്ചില്‍ ബാറ്റര്‍മാര്‍ കുറേക്കൂടി ക്ഷമയും അച്ചടക്കവും കാണിക്കേണ്ടിയരുന്നു. പക്ഷെ കിവി താരങ്ങളുടെ ഭാഗത്തു നിന്നും ഇതുണ്ടായില്ല. ഓപ്പണര്‍മാരായ ഫിന്‍ അലെന്‍, വെന്‍ കോണ്‍വേ എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ ഫിലിപ്‌സും റിവേഴ്‌സ് സ്വീപ്പ് കളിച്ചാണ് വിക്കറ്റ് പാഴാക്കിയത്.
നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കൊഴികെ മറ്റാര്‍ക്കും പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. ഈ കാരണത്താലാണ് 83 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ അവര്‍ പാഴാക്കിയത്.
കിവി നിരയില്‍ ഒരാള്‍ക്കു പോലും 20 റണ്‍സും തികയ്ക്കാനായില്ല. 19 റണ്‍സുമായി പുറത്താവാതെ നിന്ന സാന്റ്‌നറാണ് ടീമിന്റെ ടോപ്‌സ്‌കോററായത്.
Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

ഇന്ത്യന്‍ ബൗളിങ് (ഹിറ്റ്)
ഇന്ത്യന്‍ ബൗളിങ് ഈ മല്‍സരത്തില്‍ വലിയ ഹിറ്റായി മാറി. ഓരോ ബൗളര്‍മാരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കളിയില്‍ കാഴ്ചവച്ചത്. ഏഴു പേര്‍ ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തിരുന്നു. ഇവരില്‍ ആറു പേര്‍ക്കും വിക്കറ്റ് ലഭിക്കുകയും ചെയ്തു. രണ്ടാം ഓവറില്‍ തന്നെ റിവേഴ്‌സ് സ്വീപ്പിനു മുതിര്‍ന്ന ഫിന്‍ അലെനെ ബൗള്‍ഡാക്കി യുസ്വേന്ദ്ര ചഹലാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.
അതിനു ശേഷം സ്ലോ ബൗളര്‍മാര്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ന്യൂസിലാന്‍ഡിനു വിക്കറ്റുകളും നഷ്ടമായിക്കൊണ്ടിരുന്നു. എട്ടു വിക്കറ്റുകളില്‍ നാലും സ്പിന്നര്‍മാര്‍ക്കായിരുന്നു. 13 ഓവറുകള്‍ ബൗള്‍ ചെയ്ത സ്പിന്നര്‍മാര്‍ വിട്ടുകൊടുത്തത് 55 റണ്‍സ് മാത്രമായിരുന്നു.
18ാം ഓവറിലാണ് അര്‍ഷ്ദീപ് സിങ് ആദ്യമായി ബൗള്‍ ചെയ്യാനെത്തിയത്. ഈ ഓവറില്‍ മൂന്നു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ അദ്ദേഹം നേടി. 20ാം ഓവറും അര്‍ഷ്ദീപിനായിരുന്നു. അഞ്ചു റണ്‍സ് മാത്രമേ താരം ഈ ഓവറില്‍ വഴങ്ങിയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications