IND vs NZ: എസ്ആര്‍എച്ചിന്റെ തട്ടകം, എന്നിട്ടും ഉമ്രാനില്ല! ഇതു നാണക്കേട്, ആഞ്ഞടിച്ച് ഫാന്‍സ്

മിന്നുന്ന ഫോമിലൂടെ കടന്നുപോകവെ ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ തഴഞ്ഞത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. നേരത്തേ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20, ഏകദിന പരമ്പരകളില്‍ മിന്നുന്ന ഫോമിലായിരുന്നു താരം. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനതിരേ ഉമ്രാന്‍ തീര്‍ച്ചയായും ഇലവനിലുണ്ടാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
പക്ഷെ ടോസിനു ശേഷം നായകന്‍ രോഹിത് ശര്‍മ പ്ലെയിങ് ഇലവനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഉമ്രാന്‍ ഉള്‍പ്പെട്ടില്ല. പകരം ശര്‍ദ്ദുല്‍ ടാക്കൂറാണ് ടീമിലേക്കു വന്നത്. ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് ഈ മല്‍സരത്തിന്റെ വേദി. അതുകൊണ്ടു തന്നെ എസ്ആര്‍എച്ച് താരം കൂടിയായ ഉമ്രാന്‍ ഇവിടെ കസറുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
തുടര്‍ച്ചയായി രണ്ടാമത്തെ ഏകദിനത്തിലാണ് ഉമ്രാനെ ഇന്ത്യ പുറത്തിരുത്തിയത്. നേരത്തേ ശ്രീലങ്കയ്‌ക്കെതിരേ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നമ മൂന്നാം ഏകദിനത്തിലും പേസറെ മാറ്റിനിര്‍ത്തിയിരുന്നു. പക്ഷെ അതു അപ്രസക്തമായ മല്‍സരവുമായിരുന്നു.

ഉമ്രാന് പകരം ശര്‍ദ്ദുല്‍?
ശര്‍ദ്ദുല്‍ ടാക്കൂറിനു ബാറ്റ് ചെയ്യാന്‍ കൂടി കഴിയുമെന്നതിനാലാണ ഉമ്രാന്‍ മാലിക്കിനു പകരം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്ന ലോജിക്ക് ദയവു ചെയ്ത് നല്‍കരുത്. നിങ്ങളുടെ ടോപ്പ് ഫൈവ് ബൗളര്‍മാരില്‍ ഉമ്രാനെപ്പോലെ നന്നായി ബൗള്‍ ചെയ്യുന്ന ആരുമില്ല. ഇതു നാണക്കേട് തന്നെയാണ്. ഉമ്രാന് ഐപിഎല്ലിലെ ഹോം ഗ്രൗണ്ടായ ഹൈദരാബാദ് മിസ്സായിരിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.

അവസാനത്തെ മൂന്ന് മല്‍സരം
ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച മൂന്ന് മല്‍സരങ്ങളില്‍ ഉമ്രാന്‍ മാലിക്കിന്റെ പ്രകടനം-
ശ്രീലങ്കയ്‌ക്കെതിരേ ഏഴോവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റ്
ശ്രീലങ്കയ്‌ക്കെതിരേ എട്ടോവറില്‍ 57 റണ്‍സിന് മൂന്നു വിക്കറ്റ്
ബംഗ്ലാദേശിനെതിരേ എട്ടോവറില്‍ 43 റണ്‍സിന് രണ്ടു വിക്കറ്റ്.
പക്ഷെ ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ഉമ്രാന് പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍ പ്ലെയിങ് ഇലവനിലേക്കു വന്നിരിക്കുകയാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
Also Read: IND vs NZ: ഇവര്‍ എന്തിന് ഇന്ത്യന്‍ ടി20 ടീമില്‍? കാണിച്ചത് മണ്ടത്തരം! 3 പേര്‍

ഇന്ത്യന്‍ ടീമിലേ ഇതു നടക്കൂ
ഉമ്രാന്‍ മാലിക്കിനു പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍ ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വന്നിരിക്കുന്നു. എന്താണ് ഇന്ത്യയുടെ കുഴപ്പം? ഇവയെല്ലാം ഇന്ത്യയില്‍ മാത്രമേ നടക്കുകയുളളൂവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ
ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇറങ്ങിയത്. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കു പകരം ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും പ്ലെയിങ് ഇലവനിലെത്തി. ശ്രീലങ്കയുമായുള്ള അവസാന കളിയില്‍ വിശ്രമം അനുവദിക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയും ടീമിലേക്കു മടങ്ങിയെത്തി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ, ഹെന്‍ഡ്രി നിക്കോള്‍സ്, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്നര്‍, ഹെന്‍ഡ്രി ഷിപ്ലേ, ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്നര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications