Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇഷാന്‍ ഓപ്പണ്‍ ചെയില്ല! പകരം എവിടെ? പുതിയ റോള്‍ നിര്‍ദേശിച്ച് ഇര്‍ഫാന്‍

ishankishan

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ബുധനാഴ്ച ഹൈദരാബാദില്‍ നടക്കാനിരിക്കുകയാണ്. യുവ താരവും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തുമെന്നതാണ് ഇന്ത്യന്‍ ടീമില്‍ വരാവുന്ന പ്രധാനപ്പെട്ട മാറ്റം. കെഎല്‍ രാഹുലിനു പരമ്പരയില്‍ വിശ്രമം നല്‍കിയതോടെയാണ് ഇഷാനു പ്ലെയിങ് ഇലവനിലേക്കു വഴി തുറന്നത്.

നേരത്തേ ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു ഏകദിനങ്ങളിലും രാഹുലായിരുന്നു വിക്കറ്റ് കാത്തത്. ഇതോടെ ഇഷാന് പുറത്തിരിക്കേണ്ടി വരികയും ചെയ്തു. ന്യൂസിലാന്‍ഡിനെതിരേ ടീമിന്റെ വിക്കറ്റ് കാക്കുന്നത് ഇഷാനായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പക്ഷെ താരത്തിന്റെ ബാറ്റിങ് പൊസിഷന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. അവസാനമായി ബംഗ്ലാദേശിനെതിരേ കഴിഞ്ഞ വര്‍ഷം ഓപ്പണറായി കളിച്ചപ്പോള്‍ ഇഷാന്‍ ഡബിള്‍ സെഞ്ച്വറിയുമായി കസറിയിരുന്നു.

പക്ഷെ ശ്രീലങ്കയ്‌ക്കെതിരേ ഹിറ്റായ മാറിയ രോഹിത് ശര്- ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് ജോടിയെ ന്യൂസിലാന്‍ഡിനെതിരേ മാറ്റാന്‍ ഇന്ത്യക്കു താല്‍പ്പര്യമുണ്ടാവില്ല. ഇഷാന് അനുയോജ്യമായ ബാറ്റിങ് പൊസിഷനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

ഓപ്പണ്‍ ചെയ്യരുത്

ഓപ്പണ്‍ ചെയ്യരുത്

ഇഷാന്‍ കിഷനെ ന്യൂസിലാന്‍ഡിനെതിരേ ഓപ്പണിങിലേക്കു കൊണ്ടുവരരുത്. കാരണം രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് സഖ്യത്തെ മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. വിരാട് കോലി തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ തുടരണം. ടോപ്പ് ത്രീയില്‍ ഇഷാന് അവസരമില്ല എന്നു തന്നെയാണ് ഇത് കാണിക്കുന്നത്.

അപ്പോള്‍ ഇഷാനെ ഇന്ത്യ എവിടെ കളിപ്പിക്കും? അവനു യോജിച്ച പൊസിഷന്‍ നാലാം നമ്പറായിരിക്കുമെന്നു എനിക്കു തോന്നുന്നു. നേരത്തേ നാലാമതുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ക്ക് ഇതോടെ ഒരു സ്ഥാനം താഴേക്കു ഇറങ്ങേണ്ടി വരുമെന്നും ഇര്‍ഫാന്‍ പഠാന്‍ നിരീക്ഷിച്ചു.

Also Read:മുംബൈ, സിഎസ്‌കെ എന്നിവരെ ഇന്ത്യ കണ്ടുപഠിക്കണം! കപ്പടിക്കാന്‍ ഉത്തപ്പയുടെ ഉപദേശം

നാല്- അഞ്ച് സ്ഥാനക്കാര്‍?

നാല്- അഞ്ച് സ്ഥാനക്കാര്‍?

ഇന്ത്യന്‍ ടീമിലെ നാല്- അഞ്ച് സ്ഥാനക്കാരുടെ കാര്യത്തില്‍ മാത്രമേ ചര്‍ച്ചയുടെ ആവശ്യമുള്ളൂ. ഇഷാന്‍ കിഷനെ നാലാം നമ്പറിനും താഴെ ഇന്ത്യ കളിപ്പിക്കുമെന്നു എനിക്കു തോന്നുന്നില്ല. ഒരുപക്ഷെ ഇന്ത്യ അങ്ങനെ ചെയ്‌തേക്കാം.

പക്ഷെ നാലിനുള്ളില്‍ ഇഷാന്‍ കളിക്കണമെന്നാണ് എന്റെ അഭിപ്രായം. പരമാവധി നാലാം നമ്പറിനുള്ളില്‍ തന്നെ ഇഷാനെ ഉള്‍ക്കൊള്ളിക്കാന്‍ ഇന്ത്യ ശ്രമിക്കണം. അതിനു താഴേക്കു പോവരുതെന്നും ഇര്‍ഫാന്‍ പഠാന്‍ നിര്‍ദേശിച്ചു.

ഇഷാന്‍ കരിയറില്‍ ഇതുവരെ അഞ്ചാം നമ്പറിലോ, അതിനു താഴെയോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റ് ചെയ്തിട്ടില്ല. പക്ഷെ ന്യൂസിലാന്‍ഡിനെതിരേ ടോപ്പ് ഫോറില്‍ മാറ്റം വരുത്തേണ്ടതില്ലെന്നു ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ താരത്തിനു അഞ്ചാമനായി കളിക്കേണ്ടി വരും.

Also Read:IND vs NZ: ഇവര്‍ എന്തിന് ഇന്ത്യന്‍ ടി20 ടീമില്‍? കാണിച്ചത് മണ്ടത്തരം! 3 പേര്‍

ഇലവനെക്കുറിച്ച് ബാംഗര്‍

ഇലവനെക്കുറിച്ച് ബാംഗര്‍

ആദ്യ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായി കളിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നു ഷോയില്‍ പങ്കെടുത്ത മുന്‍ താരം സഞ്ജയ് ബാംഗര്‍ പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരേ ഓപ്പണിങില്‍ വളരെ നന്നായി പെര്‍ഫോം ചെയ്ത താരമാണ് ഗില്‍. അതുകൊണ്ടു തന്നെ അവനു പകരം ഇഷാനെ ഇന്ത്യക്കു കളിപ്പിക്കാന്‍ കഴിയുമോ? അതു വളരെ ബുദ്ധിമുട്ടായിരിക്കുമെന്നു ഞാന്‍ കരുതുന്നു.

കാരണം താരങ്ങള്‍ക്കു അവരുടെ റോളില്‍ ചുവടുറപ്പിക്കുന്നതിനായി തുടര്‍ച്ച നല്‍കാനായിരിക്കും ടീം മാനേജ്‌മെന്റ് ചിന്തിക്കുകയെന്നും ബാംഗര്‍ വിലയിരുത്തി.

ഇഷാന്‍ കളിക്കുകയാണെങ്കില്‍ വ്യത്യസ്ത റോളിലായിരിക്കും അവനെ കാണുക. മധ്യനിരയില്‍ ഇഷാന്‍ ബാറ്റ് ചെയ്യുന്നത് കണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 17, 2023, 14:09 [IST]
Other articles published on Jan 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+