IND vs NZ: സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമറിയില്ല, മധ്യനിരയില്‍ ഇഷാന്‍ വേണ്ട!

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഒരു ഇംപാക്ടുണ്ടാക്കാനാവാതെ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 385 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ഇതില്‍ വെറും 17 റണ്‍സ് മാത്രമായിരുന്നു ഇഷാന്റെ സംഭാവന. 24 ബോളുകള്‍ നേരിട്ട താരം ഓരോ ബൗണ്ടറിയും സിക്‌സറുമടിച്ചു.
35ാം ഓവറിലാണ് ഇഷാന്‍ പുറത്തായത്. ജേക്കബ് ഡഫിയെറിഞ്ഞ ഓവറില്‍ കവര്‍ ഏരിയയിലേക്കു ഷോട്ട് കളിച്ച ഇഷാന്‍ സിംഗിളിനായി നോണ്‍ സ്‌ട്രൈക്കര്‍ വിരാട് കോലിയെ ക്ഷണിക്കുകയായിരുന്നു. ആദ്യം യേസ് പറഞ്ഞ ഇഷാന്‍ പിന്നീട് പകുതിയോളമെത്തിയ ശേഷം നോ പറഞ്ഞു തിരിഞ്ഞോടി. പക്ഷെ കോലി ഓട്ടം നിര്‍ത്താതെ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു കുതിച്ചെത്തുകയായിരുന്നു. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ ആദ്യം ക്രീസിലെത്തിയത് കോലിയാണെന്നു വ്യക്തമായതോടെ ഇഷാനെതിരേ ഔട്ട് വിധിക്കുകയും ചെയ്തു.
ഈ പരമ്പരയില്‍ മധ്യനിരയില്‍ ഇറങ്ങിയ ഇഷാന്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഒരു കളിയില്‍പ്പോലും താരത്തിനു തിളങ്ങാനായില്ല. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 30 റണ്‍സ് മാത്രമാണ് ഇഷാന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 17 റണ്‍സുമാണ്. മൂന്നാം ഏകദിനത്തില്‍ കോലിയുമായുള്ള ആശയക്കുഴപ്പം കാരണം ഇഷാന്‍ പുറത്തായതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

ഇഷാന്‍ ടീമില്‍ വേണ്ട
ഇന്ത്യന്‍ ടീം നോക്കുന്നതു പോലെയുള്ള താരമല്ല ഇഷാന്‍ കിഷന്‍. അദ്ദേഹത്തിനു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനറിയില്ല. ഒന്നുകില്‍ അടിക്കുക, അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യുക ഇവ രണ്ടു മാത്രമേ ഇഷാന് അറിയുകയുള്ളൂവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
സ്വന്തം പിഴവിനു ഇഷാന്‍ കിഷനു വില നല്‍കേണ്ടി വന്നിരിക്കുകയാണെന്നാണ് ഒരു യൂസര്‍ റണ്ണൗട്ടിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

കോലി ഇഷാന്റെ വിക്കറ്റെടുത്തു!
ഈ മല്‍സരത്തില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റെടുത്തത് ന്യൂസിലാന്‍ഡല്ല. മറിച്ച് വിരാട് കോലിക്കാണ് വിക്കറ്റ് ലഭിച്ചതെന്നായിരുന്നു റണ്ണൗട്ടിനെക്കുറിച്ച് ഒരു യൂസര്‍ കുറിച്ചത്.
ഇഷാന്‍ കിഷന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയാണിത്. വിരാട് കോലിക്കു വേണ്ടി വിക്കറ്റ് നല്‍കി സ്വന്തം ഇന്നിങ്‌സില്‍ നിന്നും എല്ലാവരുടെയും ശ്രദ്ധ മാറ്റിയിരിക്കുകയാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

പാകിസ്താന്‍ സ്റ്റൈല്‍
രണ്ടു താരങ്ങളും ഒരേ എന്‍ഡിലേക്കു ഓടി റണ്ണൗട്ടാവുന്നത് പാകിസ്താന്‍ സ്റ്റൈല്‍ പുറത്താവലെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഇഷാന്‍ കിഷനു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിയില്ല. മധ്യനിരയില്‍ അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കുന്നത് വലിയ ക്രൈം തന്നെയാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
Also Read:അര്‍ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്

അവസരം പാഴാക്കി ഇഷാന്‍
ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും കെഎല്‍ രാഹുലാണ് വിക്കറ്റ് കാത്തത്. മധ്യനിരയില്‍ അദ്ദേഹം കളിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മൂന്നു കളിയിലും സൈഡ് ബെഞ്ചിലായിരുന്നു ഇഷാന്‍ കിഷന്റെ സ്ഥാനം.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ രാഹുലിനു ഇന്ത്യ വിശ്രമം നല്‍കിയതോടെ ഇഷാനു നറുക്കുവീഴുകയായിരുന്നു. പക്ഷെ തനിക്കു ലഭിച്ച അവസരം മുതലാക്കാക്കാന്‍ അദ്ദേഹത്തിനായില്ല. മൂന്നു മല്‍സരങ്ങളിലും ഇഷാന്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി.
ഏകദിന ടീമില്‍ താരത്തിന്റെ സ്ഥാനവും ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. രാഹുല്‍ മടങ്ങിയെത്തിയാല്‍ ഇഷാനു ഉറപ്പായും ടീമിനു പുറത്തു പോവേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications