For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സൂര്യകുമാര്‍ ഏകദിനത്തില്‍ വേണോ? സെലക്ടര്‍മാര്‍ക്കെതിരേ കപില്‍-കാരണമിതാണ്

മികച്ച രീതിയില്‍ തുടങ്ങുമെങ്കിലും ഇതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ സൂര്യകുമാറിന് സാധിക്കുന്നില്ല

1

മുംബൈ: ഇന്ത്യയുടെ ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാറിനെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനെന്നും വിശേഷിപ്പിക്കാം.

വ്യത്യസ്തമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന സൂര്യകുമാറിന് പക്ഷെ ഇന്ത്യയുടെ ഏകദിന ടീമിനൊപ്പം വലിയ മികവ് കാട്ടാനാവുന്നില്ല. ടി20യിലെ മികവ് പ്രതീക്ഷിച്ച് ഏകദിനത്തില്‍ സൂര്യക്ക് അവസരം നല്‍കിയപ്പോഴെല്ലാം താരം നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം.

ക്ഷമയില്ലാത്ത ബാറ്റ്‌സ്മാനെന്നാണ് പലരും സൂര്യയെ വിളിക്കുന്നത്. മികച്ച രീതിയില്‍ തുടങ്ങുമെങ്കിലും ഇതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ സൂര്യകുമാറിന് സാധിക്കുന്നില്ല. ശ്രീലങ്കയ്‌ക്കെതിരേയും ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലും സൂര്യ ഫ്‌ളോപ്പായിരുന്നു.

ഈ വര്‍ഷം ഏകദിന ലോകകപ്പടക്കം നടക്കാനിരിക്കെ സൂര്യകുമാറിന്റെ സ്ഥാനം വലിയ ചോദ്യമുയര്‍ത്തുന്നതാണ്. സൂര്യകുമാറിനെ പരിഗണിക്കണമെന്നും ഒഴിവാക്കണമെന്നും പറയുന്നവര്‍ ഏറെയാണ്. ഇപ്പോഴിതാ സൂര്യകുമാറിന്റെ സ്ഥാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.

സെലക്ടര്‍മാരുടെ പദ്ധതി മനസിലാവുന്നില്ല

സെലക്ടര്‍മാരുടെ പദ്ധതി മനസിലാവുന്നില്ല

ഇന്ത്യയുടെ മികച്ച താരസമ്പത്തുകൊണ്ട് ടീമുകളെ മാറി മാറി പരീക്ഷിക്കാനുള്ള സാഹചര്യമുണ്ട്. നിശ്ചിത സമയത്തിന് ശേഷം ഒരു താരത്തെ മാറ്റുന്നത് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ സൂര്യകുമാര്‍ യാദവ് ഒരു മത്സരത്തില്‍ കളിയിലെ താരമായിട്ടും തൊട്ടടുത്ത മത്സരത്തില്‍ മറ്റൊരാള്‍ വരുന്നത് മനസിലാവുന്നില്ല.

ക്രിക്കറ്റ് താരമെന്ന നിലയില്‍ എനിക്ക് ഉള്‍ക്കൊള്ളാനാവാത്തതാണത്-കപില്‍ ദേവ് പറഞ്ഞു. ഇന്ത്യയുടെ മധ്യനിരയില്‍ ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും തമ്മിലാണ് സ്ഥാനത്തിനായി മത്സരിക്കുന്നത്. ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇന്ത്യ ശ്രേയസിനെയാണ് കൂടുതല്‍ പിന്തുണക്കുന്നത്.

Also Read: സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!

സെലക്ടര്‍മാരുടെ തീരുമാനത്തിന് വിമര്‍ശനം

സെലക്ടര്‍മാരുടെ തീരുമാനത്തിന് വിമര്‍ശനം

സെലക്ടര്‍മാരുടെയും ടീം മാനേജ്‌മെന്റിന്റെയും തീരുമാനമാണ് ഇതെല്ലാം. നിരവധി താരങ്ങളാണ് ഇന്ത്യക്കായി കളിക്കുന്നത്. ഒട്ടുമിക്ക താരങ്ങള്‍ക്കും ഇപ്പോള്‍ അവസരവും ലഭിക്കുന്നുണ്ട്. പുറത്തുനിന്ന് നോക്കുന്ന ആളെന്ന നിലയില്‍ എനിക്ക് തോന്നുന്നത് ടി20, ഏകദിനം, ടെസ്റ്റ് എന്നിവക്ക് ഇന്ത്യക്ക് ഓരോ ടീമുകളാണുള്ളതെന്നാണ്-കപില്‍ കൂട്ടിച്ചേര്‍ത്തു.

സമീപകാലത്തെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയവരുടെ എണ്ണം മറ്റുള്ള ടീമുകളെക്കാള്‍ കൂടുതലാണ്. ഇന്ത്യ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കും മാറി മാറി അവസരം നല്‍കുന്നതിനാല്‍ ടീമിന്റെ കെട്ടുറപ്പിനെയത് ബാധിക്കുന്നുണ്ടെന്ന് പറയാം.

സൂര്യക്ക് ഏകദിനത്തില്‍ സ്ഥിരതയില്ല

സൂര്യക്ക് ഏകദിനത്തില്‍ സ്ഥിരതയില്ല

ഏകദിനത്തില്‍ ഇന്ത്യക്ക് സൂര്യകുമാറിനെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്താനാവില്ല. എന്നാല്‍ ഏകദിനത്തില്‍ സൂര്യകുമാറിന് സ്ഥിരതയില്ലെന്നതാണ് വസ്തുത. അവസാന 10 ഏകദിന ഇന്നിങ്‌സില്‍ നിന്ന് ഒരു ഫിഫ്റ്റി പോലും സൂര്യക്ക് നേടാനായിട്ടില്ല. 34 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തില്‍ വലിയ ഇന്നിങ്‌സ് കളിക്കേണ്ടതായുണ്ട്. ഫിനിഷര്‍ റോളില്‍ മാത്രം സൂര്യയെ പരിഗണിക്കുന്നത് നിലവിലെ ടീം സാഹചര്യത്തില്‍ ഇന്ത്യക്ക് എളുപ്പമാവില്ല. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യക്ക് കഴിവുണ്ട്. എന്നാല്‍ ഇത് സ്ഥിരതയോടെ കാട്ടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Also Read: IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടേക്കും

ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടേക്കും

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. സൂര്യയുടെ ബാറ്റിങ് ശൈലി പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനാവുന്നതാണ്. കൂടുതല്‍ അവസരം നല്‍കി ഇന്ത്യ സൂര്യകുമാറിനെ പിന്തുണക്കുകയാണ് ചെയ്യേണ്ടത്.

ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. സൂര്യകുമാര്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കേണ്ട താരമാണ് മുഹമ്മദ് അസ്ഹറുദ്ദീനടക്കം അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസീലന്‍ഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന മത്സരത്തിലെ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം താരത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Saturday, January 21, 2023, 8:06 [IST]
Other articles published on Jan 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+