Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഗില്‍ അടുത്ത കോലിയാവുമോ?കണക്കുകള്‍ മികച്ചത്,പക്ഷെ ഒന്ന് ശ്രദ്ധിക്കണം

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഓപ്പണിങ്ങില്‍ തിളങ്ങുന്ന ഗില്‍ ഇതിനോടകം ഭാവി ഇതിഹാസമെന്ന പേരെടുത്തുകഴിഞ്ഞു.

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരം ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷം ലഭിച്ച അവസരങ്ങളെല്ലാം നന്നായി മുതലാക്കിയിട്ടുണ്ട്. ടി20യില്‍ ഇന്ത്യക്കായി ഗില്‍ തിളങ്ങുന്നില്ലെന്ന വിമര്‍ശനം ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടി ഗില്‍ മാറ്റിയിരിക്കുകയാണ്.

ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്ന ഓപ്പണറാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയുടെ പേരിനൊപ്പം താരതമ്യം ചെയ്യപ്പെടുകയും ഭാവി ഇതിഹാസമെന്ന പേരെടുക്കുകയും ചെയ്യാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ അടുത്ത കോലിയായി മാറാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുമോ?. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ച് സാധ്യത വിലയിരുത്താം.

ഗില്ലിന്റെ അവസാന 10 സ്‌കോറുകള്‍

ഗില്ലിന്റെ അവസാന 10 സ്‌കോറുകള്‍

ശുബ്മാന്‍ ഗില്ലിന്റെ അവസാന 10 അന്താരാഷ്ട്ര ഇന്നിങ്‌സിലെ പ്രകടന കണക്കുകള്‍ നോക്കുമ്പോള്‍ അതി ഗംഭീരമാണെന്ന് പറയാം. 46, 70, 21, 116, 208, 40*, 112, 7, 11, 126* എന്നിങ്ങനെയാണ് അവസാന 10 മത്സരത്തിലെ താരത്തിന്റെ സ്‌കോര്‍. 94 ശരാശരിയില്‍ നേടിയത് 757 റണ്‍സ്.

ഈ കണക്കുകള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഗില്ലിനെപ്പോലെ ഗംഭീരമായി തുടങ്ങിയ പല താരങ്ങളും പിന്നീട് കരിയറില്‍ ഫ്‌ളോപ്പായതും ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവും. അതുകൊണ്ട് തന്നെ ഗില്ലിന്റെ ഭാവി കാത്തിരുന്ന് കണ്ടറിയണം.

Also Read: IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ

ഇതുവരെയുള്ള പ്രകടനം

ഇതുവരെയുള്ള പ്രകടനം

13 ടെസ്റ്റില്‍ നിന്ന് 32 ശരാശരിയില്‍ 736 റണ്‍സാണ് ഗില്‍ നേടിയത്. 21 ഏകദിനത്തില്‍ നിന്ന് 73.76 ശരാശരിയില്‍ 1254 റണ്‍സും 6 ടി20യില്‍ നിന്ന് 40.4 ശരാശരിയില്‍ 202 റണ്‍സുമാണ് ഗില്‍ നേടിയത്. താരം പ്രതിഭയുള്ളവനാണെന്നതില്‍ സംശയമില്ല.

എന്നാല്‍ ഇന്ത്യന്‍ പിച്ചുകളിലാണ് ഗില്ലിന്റെ ഒട്ടുമിക്ക മികച്ച പ്രകടനങ്ങളും. ഇന്ത്യക്ക് പുറത്ത് പരിമിത ഓവറില്‍ കളിച്ച് മിടുക്കുകാട്ടാത്ത പക്ഷം ഗില്ലിനെ കോലിയോട് താരതമ്യപ്പെടുത്തുക പ്രയാസം. വിദേശ ടെസ്റ്റുകളില്‍ ഭേദപ്പെട്ട പ്രകടനം ഗില്‍ കാഴ്ചവെച്ചിട്ടുണ്ട്.

പരിക്കിന്റെ വെല്ലുവിളി മറികടക്കണം

പരിക്കിന്റെ വെല്ലുവിളി മറികടക്കണം

ശുബ്മാന്‍ ഗില്ലിന്റെ മുന്നിലുള്ള പ്രധാന പ്രശ്‌നം ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്നതാണ്. മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്ന താരം ഐപിഎല്ലിലും സജീവമാണ്. മത്സരക്രമം കൃത്യമായി നിയന്ത്രിച്ച് പരിക്കേല്‍ക്കാതെ നോക്കേണ്ടത് ഗില്ലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

വിരാട് കോലിയെപ്പോലെ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ മികച്ച ഫിറ്റ്‌നസ് ഗില്ലിന് ആവിശ്യമാണ്. നിലവില്‍ മികച്ച ഫിറ്റ്‌നസ് താരത്തിനുണ്ട്. ഭാവിയിലേക്ക് ഇത് നിലനിര്‍ത്താന്‍ ഗില്ലിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Also Read: അവന്‍ ഇന്ത്യയുടെ ഭാവി 'സൂപ്പര്‍ ഹീറോ', മുംബൈ ഇന്ത്യന്‍സ് താരത്തെക്കുറിച്ച് ജഡേജ

ക്ലാസിക് ഷോട്ടുകള്‍ മാത്രം കളിക്കുന്ന താരം

ക്ലാസിക് ഷോട്ടുകള്‍ മാത്രം കളിക്കുന്ന താരം

ക്ലാസിക് ഷോട്ടുകള്‍ മാത്രം കളിക്കുന്ന താരമെന്ന് ശുബ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കാം. അനാവശ്യമായ യാതൊരു സാഹസത്തിനും മുതിരാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശുബ്മാന്‍ ഗില്ലിന് കഴിവുണ്ട്. കോലിയെപ്പോലെ തന്നെയാണ് ഇക്കാര്യത്തില്‍ ഗില്ലും.

സ്പിന്നിനെയും പേസിനെയും കൃത്യമായ ഷോട്ടുകളിലൂടെ നേരിടുന്ന ഗില്‍ അല്‍പ്പം കൂടി വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കേണ്ടതാണ്. കാരണം ടെസ്റ്റില്‍ വലിയ കരിയര്‍ വേണമെങ്കില്‍ ഇത്തരം വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കേണ്ടതായുണ്ട്.

റിവേഴ്‌സ് സ്വീപ്പടക്കം കളിച്ച് ശുബ്മാന്‍ ഗില്ലിന് കൂടുതല്‍ ആത്മവിശ്വാസത്തിലേക്കെത്തേണ്ടതായുണ്ട്. കൂടുതല്‍ റണ്‍സ് നേടാന്‍ ഗില്‍ വ്യത്യസ്ത ഷോട്ടുകളും കളിക്കേണ്ടത് കരിയറിലെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് പറയാം.

Story first published: Thursday, February 2, 2023, 17:24 [IST]
Other articles published on Feb 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+