IND vs NZ: റണ്‍മല തീര്‍ത്ത് ഇന്ത്യ, ചിറകറ്റ് വീണ് കിവികള്‍- തൂത്തുവാരി, ഇന്ത്യ ഇനി നമ്പര്‍ 1!
ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനു ആശ്വാസ ജയം പോലും അനുവദിക്കാതെ ഏകദിന പരമ്പര തൂത്തുവാരി ടീം ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഇന്ത്യ തീര്‍ത്ത റണ്‍മല കയറാനാവാതെ കിവികള്‍ കാലിടറി വീഴുകയായിരുന്നു. 90 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഐസിസിയുടെ ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ടീമായും ഇന്ത്യ മാറിയിരിക്കുകയാണ്. ടി20യില്‍ നേരത്തേ തന്നെ തലപ്പത്ത് ഇന്ത്യയുണ്ട്.
ബാറ്റിങിനെ തുണയ്ക്കു പിന്നിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ 386 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് കിവികള്‍ക്കു ഇന്ത്യ നല്‍കിയത്. മികച്ച റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡ് പൊരുതി നോക്കിയെങ്കിലും വിക്കറ്റുകള്‍ പിഴുത്് ഇന്ത്യ അവരുടെ വിജയപ്രതീക്ഷ തകര്‍ക്കുകയായിരുന്നു.
386 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവികള്‍ 41.2 ഓവറില്‍ 295 റണ്‍സിനു പുറത്താവുകയായിരുന്നു. ഇനി ടി20 പരമ്പരയിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ക്കുക. ആദ്യ ടി20 വെള്ളിയാഴ്ച നടക്കും.

കോണ്‍വേ മാത്രം
386 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് നിരയില്‍ ക്യാപ്റ്റനും ഓപ്പണറുമായ ഡെവന്‍ കോണ്‍വേയ്‌ക്കൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. അദ്ദേഹം സെഞ്ച്വറിയോടെ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ആരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 138 റണ്‍സ് അടിച്ചെടുത്ത കോണ്‍വേ ആറാമനായാണ് ക്രീസ് വിട്ടത്. 100 ബോളുകള്‍ നേരിട്ട അദ്ദേഹം 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.
ഹെന്‍ഡ്രി നിക്കോള്‍സ് (42), മിച്ചെല്‍ സാന്റ്‌നര്‍ (34), മൈക്കല്‍ ബ്രേസ്വെല്‍ (26), ഡാരില്‍ മെച്ചില്‍ (24) എന്നിവരാണ് ന്യൂസിലാന്‍ഡ് നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.
ആദ്യ വിക്കറ്റ് പൂജ്യത്തിനു നഷ്ടമായ കിവികളെ രണ്ടാം വിക്കറ്റില്‍ 106 റണ്‍സെടുത്ത കോണ്‍വേ-നിക്കോള്‍സ് സഖ്യം കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. എന്നാല്‍ നിക്കോള്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കുല്‍ദീപ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. ടീം സ്‌കോര്‍ 184ല്‍ നില്‍ക്കെ ശര്‍ദ്ദുല്‍ ടാക്കൂര്‍ അടുത്തടുത്ത ബോളില്‍ രണ്ടു വിക്കറ്റുകളെടുത്തതോടെ ഇന്ത്യ പിടിമുറുക്കി.
പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവും ശര്‍ദ്ദുല്‍ ടാക്കൂറും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടു. യുസ്വേന്ദ്ര ചഹലിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

രോഹിത്തിനും ഗില്ലിനും സെഞ്ച്വറി
ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒമ്പതു വിക്കറ്റിനു 385 റണ്‍സെന്ന വന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്്. ഇതിനു ഇന്ത്യയെ സഹായിച്ചത് നായകന്‍ രോഹിത് ശര്‍മയും ഓപ്പണിങ് പാര്‍ട്‌നര്‍ ശുഭ്മാന്‍ ഗില്ലുമായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ രോഹിത് (101) സെഞ്ച്വറി വരള്‍ച്ചയ്ക്കു വിരാമമിട്ടപ്പോള്‍ ഗില്‍ (112) പരമ്പരയില്‍ രണ്ടാം തവണയും മൂന്നക്കത്തിലെത്തി. ആദ്യ കളിയില്‍ താരം ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു.
രോഹിത് 85 ബോളില്‍ ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടിച്ചപ്പോള്‍ ഗില്‍ വെറും 78 ബോളിലാണ് 112 റണ്‍സ് വാരിക്കൂട്ടിയത്. 13 ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ഓപ്പണിങ് വിക്കറ്റില്‍ 212 റണ്‍സാണ് രോഹിത്- ഗില്‍ സഖ്യം നേടിയത്.
പിന്നീട് താളം നഷ്ടമായെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ (54) ഇന്നിങ്‌സ് ഇന്ത്യയെ 385ലെത്തിച്ചു. 38 ബോളില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സറും അദ്ദേഹം നേടി. വിരാട് കോലി (36), ശര്‍ദ്ദുല്‍ ടാക്കൂര്‍ (25) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റുള്ളവര്‍.
Also Read: രോഹിത് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ഗജിനി'യോ? മറവി കാരണം പല തവണ പണി കിട്ടി! അറിയാം

മാറ്റങ്ങളോടെ ഇന്ത്യ
ടോസ് ലഭിച്ച കിവീസ് നായകന്‍ ടോം ലാതം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കു വിശ്രമം നല്‍കി പകരം ഉമ്രാന്‍ മാലിക്കിനെയും യുസ്വേന്ദ്ര ചഹലിനെയും ടീമിലേക്കു കൊണ്ടു വന്നു. ന്യൂസിലാന്‍ഡ് ഒരു മാറ്റാണ് വരുത്തിയത്. ഹെന്‍ഡ്രി ഷിപ്ലിക്കു പകരം ജേക്കബ് ടഫി ടീമിലെത്തി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്ക്.
ന്യൂസിലാന്‍ഡ്- ഫില്‍ അലെന്‍, ഡെവന്‍ കോണ്‍വേ, ഹെന്‍ഡ്രി നിക്കോള്‍സ്, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റനര്‍, ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്‌നര്‍, ജേക്കബ് ടഫി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications