IND vs NZ: കളിയിലെ ഹീറോ, എന്നിട്ടും ക്ഷമ ചോദിച്ച് സൂര്യ! കാരണമറിയാം

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യ കഷ്ടിച്ചു ജയിച്ചുകയറിയപ്പോള്‍ ടീമിന്റെ രക്ഷകനായത് സൂര്യകുമാര്‍ യാദവായിരുന്നു. ബാറ്റിങ് ഏറെ ദുഷ്‌കരമായിരുന്ന പിച്ചില്‍ തന്റെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ അസാധാരണ ഇന്നിങ്‌സായിരുന്നു അദ്ദേഹം കളിച്ചത്. 31 ബോളുകളില്‍ നിന്നാണ് സൂര്യ 26 റണ്‍സിലെത്തിയത്. ഇതില്‍ 22 റണ്‍സും സിംഗിളും ഡബിളും കളിച്ചാണ് അദ്ദേഹം നേടിത്. ഒരേയൊരു ബൗണ്ടറി മാത്രമേ സൂര്യക്കു പായിക്കാനാുള്ളൂ.
100 റണ്‍സിന്റെ വളരെ ചെറിയ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയത്. വളരെ അനായാസം 15 ഓവറിനുള്ളില്‍ ഇന്ത്യ ഇതു മറികടക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ ഇന്ത്യയുടെ അതേ നാണയത്തില്‍ ന്യൂസിലാന്‍ഡും തിരിച്ചടിച്ചു. ഇതോടെ റണ്‍ചേസ് ദുഷ്‌കരമായി തീര്‍ന്നു. എന്നാല്‍ നാലാമനായെത്തിയ സൂര്യ സാഹചര്യത്തിന് അനുസരിച്ച് തന്റെ ശൈലിയില്‍ മാറ്റം വരുത്തുകയായിരുന്നു.
അവസാനത്തെ രണ്ടു ബോളില്‍ ജയിക്കാന്‍ മൂന്നു റണ്‍സായിരുന്നു ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. എന്നാല്‍ അഞ്ചാമത്തെ ബോള്‍ മിഡ് ഓഫിലൂടെ ബൗണ്ടറിയിലേക്കു പായിച്ച് സൂര്യ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. സമ്മാനദാനച്ചടങ്ങിനിടെ തന്റെ ഭാഗത്തു നിന്നുണ്ടായ പിഴവിന്റെ പേരില്‍ സൂര്യ മാപ്പുചോദിക്കുകയും ചെയ്തു. ഇതിന്റെ കാരണമറിയാം.

തെറ്റുപറ്റിയെന്ന് സൂര്യ
ടീമംഗമായ വാഷിങ്ണ്‍ സുന്ദറിന്റെ റണ്ണൗട്ടുമായി ബന്ധപ്പെട്ടാണ് സൂര്യകുമാര്‍ യാദവ് മല്‍സരശേഷം ക്ഷമ ചോദിച്ചത്. സ്‌ട്രൈക്ക് നേരിട്ട ശേഷം അനാവശ്യ റണ്ണിനായി സൂര്യ ഓടിയത് വാഷിങ്ടണിന്റെ റണ്ണൗട്ടില്‍ കലാശിച്ചിരുന്നു.
അത് എന്റെ തെറ്റായിരുന്നു. തീര്‍ച്ചയായും അവിടെ ഒരു റണ്‍സ് ഇല്ലായിരുന്നു. ബോള്‍ എവിടേക്കാണ് പോയതെന്നു താന്‍ കണ്ടില്ലെന്നുമായിരുന്നു സമ്മാനദാനച്ചടങ്ങിനിടെ ചിരിച്ചുകൊണ്ട് സൂര്യ പറഞ്ഞത്.
Also Read: 2000ലെ ജൂനിയര്‍ ലോക ചാംപ്യന്‍മാര്‍, ടീം ഇന്ത്യയില്‍ ക്ലിക്കായത് ആരൊക്കെ? നോക്കാം

സംഭവം 15ാം ഓവറില്‍
ഇന്ത്യന്‍ ഇന്നിങ്‌സിലെ 15ാം ഓവറിലായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ട്. ആദ്യ കളിയില്‍ ഫിഫ്റ്റി നേടിയതിന്റെ ആത്മിവിശ്വാസത്തില്‍ ഇറങ്ങിയ അദ്ദേഹം സൂര്യകുമാര്‍ യാദവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറവെയായിരുന്നുഇത്.
ഗ്ലെന്‍ ഫിലിപ്‌സാണ് 15ാം ഓവര്‍ ബൗള്‍ ചെയ്തത്. റിവേഴ്‌സ് സ്വീപ്പിനായി ശ്രമിച്ച സൂര്യക്കു ഇതു ശരിയായി കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നാലെ കിവീസ് താരങ്ങളുടെ ശക്തമായ അപ്പീല്‍. ബോള്‍ ഇതിനിടെ ബാക്ക്‌വേര്‍ഡ് പോയിന്റിലേക്ക്. ഇതിനിടെ സൂര്യ സിംഗിളിനായി ഓടി.
നോണ്‍ സ്‌ട്രൈക്കറായിരുന്ന വാഷിങ്ടണ്‍ സുന്ദര്‍ അതു വേണ്ടെന്നു കൈ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ടിരുന്നെങ്കിലും സൂര്യ ഇതു ഗൗനിക്കാതെ റണ്‍സ് പൂര്‍ത്തിയാക്കി.
പക്ഷെ വാഷിങ്ണ്‍ ക്രീസിന്റെ പകുതിയെത്തിയപ്പോഴേക്കും ടിക്‌നര്‍ റണ്ണൗട്ടാക്കി കഴിഞ്ഞിരുന്നു. ഒമ്പതു ബോളില്‍ 10 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ.
Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

വ്യത്യസ്തമായ ഇന്നിങ്‌സ്
ഇതുവരെ ഇന്ത്യക്കു വേണ്ടി താന്‍ കളിച്ചിട്ടുള്ളതില്‍ വച്ച് തികച്ചും വ്യത്യസ്തമായ ഇന്നിങ്‌സായിരുന്നു ഈ മല്‍സരത്തിലേതെന്നു സൂര്യകുമാര്‍ യാദവ് പറഞ്ഞു.
എന്റെ വളരെ വളരെ വ്യത്യസ്തമായ വേര്‍ഷനായിരുന്നു ഈ മല്‍സരത്തിലേത്. ബാറ്റിങിനായി ക്രീസിലെ്ത്തിയപ്പോള്‍ സാഹചര്യവുമായി പൊരുത്തപ്പെടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. വാഷിയെ (വാഷിങ്ടണ്‍ സുന്ദര്‍) നഷ്ടമായപ്പോള്‍ ആരെങ്കിലുമൊരാള്‍ ഗെയിമിന്റെ അവസാനം വരെ നില്‍ക്കേണ്ടിയിരുന്നുവെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
ഈ മല്‍സരത്തില്‍ നേടിയ ആറു വിക്കറ്റിന്റെ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തിയിരുന്നു. പരമ്പരയിലെ അവസാനത്തെ മല്‍സരം ബുധനാഴ്ച നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications