IND vs NZ: രണ്ടു രീതിയിലും നോട്ടൗട്ട്, പിന്നെ അതെങ്ങനെ ഔട്ട്? തുറന്നടിച്ച് ഹാര്‍ദിക്കിന്റെ ഭാര്യ

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പുറത്താവലുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ചൂടൂപിടിക്കുന്നത്. ഹാര്‍ദിക്കിനെതിരായ വിവാദപരമായ തീരുമാനത്തിന്റെ പേരില്‍ തേര്‍ഡ് അംപയറും മലയാളിയുമായ കെ അനന്തപത്മനാഭനും പ്രതിക്കൂട്ടിലായിരിക്കുകയാണ്.
റീപ്ലേകള്‍ കണ്ട എല്ലാവരും അതു നോടൗട്ട് തന്നെയെന്നു ഉറപ്പിച്ചപ്പോള്‍ തേര്‍ഡ് അംപയറുടെ വിധി മറ്റൊന്നായിരുന്നു. വിക്കറ്റ് കീപ്പര്‍ ടോം ലാതമിന്റെ ഗ്ലൗസിന്റെ മുന്‍ ഭാഗത്തു തട്ടിയാണ് ബേല്‍സ് ഇളകിയതെന്നു കാണാമെങ്കിലും തേര്‍ഡ് അംപയര്‍ അതു ബൗള്‍ഡാണന്നാണ് വിധിച്ചത്. ഹാര്‍ദിക്- ശുഭ്മാന്‍ ഗില്‍ ജോടി മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വലിയ സ്‌കോറിലേക്കു നയിക്കവെയായിരുന്നു ഇത്. 40ാം ഓവറിലെ നാലാമത്തെ ബോളിലാണ് ഹാര്‍ദിക് മടങ്ങുന്നത്.
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫറുള്‍പ്പെടെയുള്ളവര്‍ ഹാര്‍ദിക്കിനെതിരായ തേര്‍ഡ് അംപയറുടെ തീരുമാനത്തെ വിമര്‍ശിച്ചു രംഗത്തു വന്നിട്ടുണ്ട്. ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ ഭാര്യയും നടിയും മോഡലുമായ നതാഷ സ്റ്റാന്‍കോവിച്ചും അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

അതെങ്ങനെ ഔട്ടാവും?
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ വിവാദ പുറത്താവലിനെക്കുറിച്ച് നതാഷ സ്റ്റാന്‍കോവിച്ച് പ്രതികരിച്ചത്. ബാറ്റ് അതില്‍ ഉള്‍പ്പെട്ടിരുന്നില്ല, ബൗള്‍ഡുമായിരുന്നില്ല. അപ്പോള്‍ അതെങ്ങനെ ഔട്ടാവുമെന്നായിരുന്നു നതാഷയുടെ ചോദ്യം.
മല്‍സരത്തില്‍ നിന്നുള്ള രണ്ടു വ്യത്യസ്ത ആംഗിളുകളിലെ സ്‌ക്രീന്‍ ഷോട്ടിനോടൊപ്പമായിരുന്നു നതാഷ ഇങ്ങനെ കുറിച്ചത്.
Also Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

നിരാശനായി ഹാര്‍ദിക്
ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് മികച്ച രീതിയില്‍ ഫിനിഷ് ചെയ്യുന്നതിനുള്ള അടിത്തറയൊരുക്കി അവസാന 10 ഓവറില്‍ ആഞ്ഞടിക്കാന്‍ തയ്യാറെടുക്കവെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ പുറത്താവല്‍.
ടീം സ്‌കോര്‍ 175ല്‍ വച്ചാണ് അഞ്ചാം വിക്കറ്റില്‍ ഗില്ലിനൊപ്പം ഹാര്‍ദിക് ചേരുന്നത്. ഈ ജോടി 74 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ ഭദ്രമായ നിലയിലെത്തിക്കുകയും ചെയ്തു. 38 ബോളുരള്‍ നേരിട്ട ഹാര്‍ദിക് മൂന്നു ബൗണ്ടറികളടക്കമാണ് 28 റണ്‍സെടുത്തത്.
കാര്യമായ വെല്ലുവിളിയില്ലാതെ ഗില്‍- ഹാര്‍ദിക് ജോടി മുന്നേറവെയായിരുന്നു അപ്രതീക്ഷിത പ്രഹരം. തനിക്കെതിരേ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ വളരെ നിരാശനും ഒപ്പം ക്ഷുഭിതനുമായിട്ടായിരുന്നു ഹാര്‍ദിക് ക്രീസ് വിട്ടത്.
Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ
അംപയറുടെ പിഴവ് കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമായെങ്കിലും അതു ഇന്ത്യന്‍ സ്‌കോറിങിനെ കാര്യമായ ബാധിച്ചില്ല. 350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കിവികള്‍ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എട്ടു വിക്കറ്റിനു 349 റണ്‍സ് അടിച്ചെടുത്തു. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (208) തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യയെ വലിയ സ്‌കോറിലെത്തിച്ചത്. 149 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 19 ബൗണ്ടറികളും ഒമ്പതു സിക്‌സറുമുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications