IND vs NZ: അവനല്ലേ കൈയടി വേണ്ടത്? പക്ഷെ ആരും മിണ്ടിയില്ല! തുറന്നടിച്ച് മുന്‍ താരം

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ഒരാളെക്കുറിച്ച് ആരും പരാമര്‍ശിക്കാതിരുന്നതില്‍ ആശ്ചര്യവും നിരാശയും പ്രകടപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. പ്ലെയര്‍ ഓഫ് ദി സീരീസായ ശുഭ്മാന്‍ ഗില്ലിനെ എല്ലാവരും വാഴ്ത്തിയപ്പോള്‍ അതു പോലെ തന്നെ ക്രെഡിറ്റ് അര്‍ഹിച്ച ഇന്ത്യയുടെ മറ്റൊരു ഹീറോ കൂടിയുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം ഏകദിനത്തിനു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 90 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പേസ് ബൗളിങിലെ കുന്തമുനകളായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരില്ലാതെ ഇറങ്ങിയിട്ടും കിവികളെ 42ാം ഓവറില്‍ തന്നെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു സാധിച്ചു. റണ്ണൊഴുകുന്ന ഇന്‍ഡോറിലെ പിച്ചില്‍ 386 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കിവികള്‍ക്കു മുന്നില്‍ ഇന്ത്യ വച്ചത്.
ഡെവന്‍ കോണ്‍വേ (138) സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും ന്യൂസിലാന്‍ഡ് നിരയില്‍ മറ്റാരെയും ക്രീസില്‍ നിലയുറപ്പക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 295 റണ്‍സിന് കിവികളുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ശര്‍ദ്ദുല്‍ ടാക്കൂറും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ എറിഞ്ഞിട്ടത്. യുസ്വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റുകളെടുത്തു.

സിറാജിനെ മറന്നു
ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് വഹിച്ചതെന്നും പക്ഷെ അദ്ദേഹത്തെക്കുറിച്ച് ആരും പരാമര്‍ശം നടത്തിയില്ലെന്നും സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.
മല്‍സരശേഷം സിറാജിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞതായി കണ്ടില്ല. ഇതു അദ്ഭുതപ്പെടുത്തി. വളരെയേറെ പ്രതീക്ഷ നല്‍കുകയും, അതിശയിപ്പിക്കുന്ന തരത്തില്‍ വളരുകയും ചെയ്യുന്ന ഒരു താരമുണ്ടെങ്കില്‍ അതു സിറാജാണ്.
ഞാന്‍ ഇക്കാര്യം പല തവണ പറഞ്ഞിട്ടുമുള്ളതാണ്. ഒരു കംപ്ലീറ്റ് സീം ബൗളറായിട്ടാണ് ഈയൊരു സന്ദര്‍ഭത്തില്‍ സിറാജ് കാണപ്പെടുന്നത്. ഏകദിനത്തില്‍ മാത്രമല്ല, ടി20, ടെസ്റ്റ് എന്നിവയിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നതെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.
Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

ഇന്ത്യയുടെ കണ്ടെത്തല്‍
ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കു വേണ്ടി ഈ പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടിച്ചു. പക്ഷെ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ എതിരാൡകള്‍ക്കെതിരേ, വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യയുടെ കണ്ടെത്തലെന്നു പറയാവുന്നത് മുഹമ്മദ് സിറാജാണ്.
ഇന്ത്യക്കു ഏറ്റവുമധികം ആവശ്യമുള്ളപ്പോള്‍ അദ്ദേഹം അവിടെയുണ്ടാവുമെന്നും സഞ്ജയ് മഞ്ജരേക്കര്‍ വിശദമാക്കി.
Also Read: ഐസിസി ടീം ഓഫ് ദി ഇയര്‍- കോലിയും ബുംറയുമില്ല! ഇന്ത്യയില്‍ നിന്നു ഒരാള്‍ മാത്രം

സിറാജിന്റെ പ്രകടനം
ന്യൂസിലാന്‍ഡിനെതിരേ ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് മുഹമ്മദ് സിറാജായിരുന്നു. പക്ഷെ ഓസ്‌ട്രേലിയക്കതിരേ നടക്കാനിരിക്കുന്ന കടുപ്പമേറിയ ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ട് അവസാന മല്‍സത്തില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു.
മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയാണ് സിറാജ്. രണ്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. 16 ഓവറുകളെറിഞ്ഞ സിറാജ് മൂന്നു മെയ്ഡനുകളടക്കം വിട്ടുകൊടുത്തത് 56 റണ്‍സ് മാത്രമാണ്. 3.50 ആണ് ഇക്കോണി റേറ്റ്. 46 റണ്‍സ് വിട്ടുകൊടുത്ത് ആദ്യ കളിയില്‍ നാലു വിക്കറ്റുകളെടുത്തതാണ് സിറാജിന്റെ ഏറ്റവും മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications