IND vs NZ: ആ ഡബിളിനു ശേഷം ഇഷാന്‍ നേരെ താഴേക്ക്! കരകയറാന്‍ ഒരു വഴി മാത്രം

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇഷാന്‍ കിഷന്‍ ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരിക്കെ നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടി20ക്കു ശേഷം മല്‍സരത്തെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
സ്പിന്നര്‍മാര്‍ അരങ്ങുവാണ ലഖ്‌നൗവിനെ പിച്ചില്‍ ബാറ്റ് ചെയ്യാന്‍ ഇഷാന്‍ ശരിക്കും ബുദ്ധിമുട്ടുക തന്നെ ചെയ്തു. 39 ബോളുകള്‍ നേരിട്ട് തട്ടിയും മുട്ടിയും 19 റണ്‍സെടുത്ത അദ്ദേഹം റണ്ണൗട്ടായാണ് മടങ്ങിയത്. മല്‍സരത്തില്‍ ഒരിക്കല്‍പ്പോലും ആത്മവിശ്വാസത്തോടെയായിരുന്നില്ല ഇഷാന്‍ ഷോട്ടുകള്‍ കളിച്ചത്.
കഴിഞ്ഞ വര്‍ഷമവസാനം ബംഗ്ലാദേശുമായുള്ള അവസാന ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ച ശേഷം ഇഷാന്റെ കരിയര്‍ ഗ്രാഫ് കുത്തനെ താഴേക്കാണ്. ഈ വര്‍ഷം കളിച്ച എട്ടു മല്‍സരങ്ങളിലും താരം ബാറ്റിങില്‍ തിളങ്ങിയിട്ടില്ല. മാത്രമല്ല ടി20യില്‍ അവസാനം കളിച്ച 13 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും ഇഷാന് കുറിക്കാനും സാധിച്ചിട്ടില്ല.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യണം
സ്ഥിരമായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഇഷാന്‍ കിഷന്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചു.
ഇഷാന്‍ കിഷന്‍ സ്പിന്നര്‍മാര്‍ക്കെതിരേ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകാണ്. ഇഷാന്‍ മാത്രമല്ല ഇന്ത്യന്‍ ടീമിന് ആകെയുള്ള ഒരു പ്രശ്‌നമാണിത്. വലിയ സിക്‌സറുകള്‍ അടിക്കുകയെന്നത് എളുപ്പമുള്ള കാര്യമാണ്.
അതോടൊപ്പം സ്ഥിരമായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ശ്രമിക്കണം. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചുകളില്‍ ഇതു വളരെ പ്രധാനമാണെന്നും ഗംഭീര്‍ നിരീക്ഷിച്ചു.
Also Read: ഫീല്‍ഡിങ് മെച്ചപ്പെടുത്താതെ ഇവര്‍ക്കു രക്ഷയില്ല! ഇതാ ടീം ഇന്ത്യയിലെ മോശം ഫീല്‍ഡര്‍മാര്‍

ഡബിളിനു ശേഷം ഇഷാന്‍ പതറി
സ്പിന്‍ ബൗളിങിനു വളരെധികം അനുകൂലമായ പിച്ചുകളില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി വലിയ സിക്‌സറുകള്‍ പായിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അവിടെയാണ് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നത് നിര്‍ണായകമായി മാറുക.
ബംഗ്ലാദേശില്‍ അന്നു ഡബിള്‍ സെഞ്ച്വറി നേടിയതിനു ശേഷം ഇഷാന്‍ കിഷന്‍ ബാറ്റിങില്‍ ശരിക്കും പതറുന്നതാണ് നമ്മള്‍ കാണുന്നത്. എല്ലാവരും കരുതിയത് ആ ഇന്നിങ്‌സോടെ അവന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്കു പോവുമെന്നായിരുന്നുവെന്നും ഗൗതം ഗംഭീര്‍ വിശദമാക്കി.
Also Read: ടി20യില്‍ സൂര്യയില്ലെങ്കില്‍ ഇന്ത്യ 'വട്ടപ്പൂജ്യം! അമിത ആശ്രയം, ഈ പോക്ക് ശരിയല്ല

ഒരുപാട് മെച്ചപ്പെടണം
സ്പിന്നര്‍മാരെ നേരിടുന്ന കാര്യത്തില്‍ ഇഷാന്‍ കിഷന്‍ ഇനിയുമൊരുപാട് മെച്ചപ്പെടേണ്ടതുണ്ട്. കാരണം അവനെതിരേ എതിര്‍ ടീമുകള്‍ ആദ്യത്തെ ആറോവറില്‍ തന്നെ സ്പിന്നര്‍മാരെ നന്നായി ഉപയോഗിക്കും. ഫാസ്റ്റ് ബൗളര്‍മാരെ ഇഷാന്‍ നന്നായി കളിക്കുമെന്നതാണ് ഇതിന്റെ മുഖ്യ കാരണം.
അതിനാല്‍ തന്നെ സ്പിന്നര്‍മാരെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇഷാന്‍ കഠിനാധ്വാനം ചെയ്യണം. സ്പിന്നര്‍മാര്‍ക്കെതിരേ പ്രകടനം മെച്ചപ്പെടുത്തിയാല്‍ അതു അവനെ ബാറ്റിങില്‍ കൂടുതല്‍ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ചും ടി20 ഫോര്‍മാറ്റില്‍ ഇതു വളരെ പ്രധാനമാണെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications