For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അശ്വിനെ നേരിടുന്നത് എന്ത് കൊണ്ടു കടുപ്പമാവുന്നു? കാരണം ഗപ്റ്റില്‍ പറയും

ആദ്യ ടി20യില്‍ അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തിരുന്നു

1

ഇന്ത്യയുടെ ടി20 ടീമിലേക്കു ഗംഭീരതിരിവരവ് നടത്തിയ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ പ്രശംസിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. ജയ്പൂരില്‍ ഇന്ത്യ ജയിച്ച ആദ്യ ഏകദിനത്തിലും മികച്ച പ്രകടനമായിരുന്നു അശ്വിന്റേത്. നാലോവറില്‍ 23 റണ്‍സിന് രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ഒരേ ഓവറിലായിരുന്നു മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെ അശ്വിന്‍ പുറത്താക്കിയത്. ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്തതും അദ്ദേഹമായിരുന്നു.

നേരിടാന്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ബൗളറാണ് അശ്വിനെന്നു ഗപ്റ്റില്‍ ചൂണ്ടിക്കാട്ടി. 70 റണ്‍സോടെ മല്‍സരത്തില്‍ ടീമിന്റെ ടോപ്‌സ്‌കോററായ അദ്ദേഹം കളിക്കു ശേഷം സംസാരിക്കുകയായിരുന്നു. വളരെയധികം കൗശലക്കാരനായ ബൗളറാണ് അശ്വിന്‍. തന്റെ ലൈനിലും ലെങ്ത്തിലും അദ്ദേഹത്തിനു അപാര നിയന്ത്രണമുണ്ട്, മോശം ബോളുകള്‍ അശ്വിന്‍ എറിയാറുമില്ല. കരിയറില്‍ അശ്വിന്‍ മോശം ബോളുകള്‍ എറിഞ്ഞതായി എന്റെ ഓര്‍മയില്‍ ഇല്ല. നേരിടാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള ബൗളറാണ് അദ്ദേഹം. റണ്‍സെടുക്കാന്‍ നമ്മള്‍ ശരിക്കും പാടുപെടുമെന്നും ഗപ്റ്റില്‍ വിശദീകരിച്ചു.

2

യുഎയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലൂടെയായിരുന്നു നീണ്ട ഇടവേളയ്ക്കു ശേഷം അശ്വിന്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കു മടങ്ങിയെത്തിയത്. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ടി20. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ അശ്വിനു ലോകകപ്പ് ടീമിലേക്കു അപ്രതീക്ഷിത തിരിച്ചുവരവിനു വഴിയൊരുക്കി. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ശേഷിച്ച മല്‍സരങ്ങളില്‍ ടീമിലെത്തിയ അശ്വിന്‍ മടങ്ങിവരവ് ആഘോഷിക്കുകയും ചെയ്തു. മൂന്നു കളികളില്‍ നിന്നും ആറു വിക്കറ്റുകളാണ്‍ അദ്ദേഹം വീഴ്ത്തിയത്. ടി20 ടീമിലേക്കു തിരിച്ചെത്തിയ ശേഷം നാലു മല്‍സരങ്ങളില്‍ നിന്നും 5.3 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ ഓഫ് സ്പിന്നര്‍ നേടിക്കഴിഞ്ഞു. കളിച്ച എല്ലാ മല്‍സരങ്ങളിലും തന്റെ നാലോവര്‍ ക്വാട്ട അശ്വിന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

നെറ്റ്‌സിലെ കഠിനാധ്വാനമാണ് 35 കാരനായ അശ്വിനെ കൂടുതല്‍ മെച്ചപ്പെട്ട ബൗളറാക്കി മാറ്റിയിരിക്കുന്നത്. ബൗളിങില്‍ പുതിയ വേരിയേഷനുകള്‍ കൊണ്ടു വരാനും അദ്ദേഹത്തിനു സാധിച്ചു. അശ്വിന്‍ മിനുക്കിയെടുത്ത കാരം ബോള്‍ ടി20 ക്രിക്കറ്റില്‍ വലിയ വിജയമായി മാറിയിരുന്നു. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കുള്ള മടങ്ങി വരവില്‍ തന്റെ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടും അശ്വിന്‍ കടപ്പെട്ടിരിക്കുന്നു. ടി20 ഫോര്‍മാറ്റില്‍ തന്റെ മികവ് തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് ഡിസിയാണ്. ടീമില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിച്ചത് ടി20 ഫോര്‍മാറ്റുമായി വീണ്ടും പൊരുത്തപ്പെടാനും ബൗളിങില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അശ്വിനു വഴിയൊരുക്കുകയും ചെയ്തു.

2017ല്‍ വിന്‍ഡീസിനെതിരായ ടി20യിലെയും ഇതേ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെയും മോശം പ്രകടനങ്ങളായിരുന്നു അദ്ദേഹത്തിനു ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തിയത്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നീ സ്പിന്‍ ജോടികളുടെ വരവും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ദുഷ്‌കരമാക്കി. ടി20, ഏകദിനം എന്നിവയില്‍ ഇന്ത്യയുടെ സ്പിന്‍ തുറുപ്പുചീട്ടുകളായി പിന്നീട് കുല്‍-ചാ സഖ്യം മാറുകയായിരുന്നു. ഏകദിന, ടി20 ടീമുകളിലേക്കു വിളി വന്നില്ലെങ്കിലും അശ്വിന്‍ ടെസ്റ്റ് ഇലവനിലെ തന്റെ സ്ഥാനം വിട്ടുകൊടുത്തില്ല. മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം ടെസ്റ്റില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറി. ഇപ്പോള്‍ പതിയ ടി20യിലും അശ്വിന്‍ സ്ഥാനമുറപ്പിക്കുകയാണ്. വൈകാതെ ഏകദിന ടീമിലേക്കും തന്റെ മടങ്ങിവരവിന് ഇതു സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Story first published: Thursday, November 18, 2021, 12:01 [IST]
Other articles published on Nov 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+