Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: അശ്വിന്റെ ഗംഭീര തിരിച്ചുവരവ്- പിന്നില്‍ എന്താവും? ചോപ്രയുടെ ക്ലാസ് മറുപടി

ഇന്ത്യന്‍ ടി20 ടീമിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ ആര്‍ അശ്വിനു ഇതെങ്ങനെ സാധിച്ചുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നും ടെസ്റ്റില്‍ തന്നെ കളി തുടര്‍ന്ന് വിരമിക്കുമെന്ന് എല്ലാവരും ഉറപ്പിച്ച താരമായിരുന്നു അശ്വിന്‍. എന്നാല്‍ അവിശ്വസനീയ പ്രകടനങ്ങളിലൂടെ ടി20 ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ച അദ്ദേഹം വൈകാതെ ഏകദിന ടീമിലേക്കും തിരിച്ചു വിളിക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

നേരത്തേ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലും അശ്വിന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ നിന്നും 5.25 എന്ന മികച്ച ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. എല്ലാ മല്‍സരത്തിലും ചുരുങ്ങിയത് ഒരു വിക്കറ്റെങ്കിലും അശ്വിനു ലഭിക്കുകയും ചെയ്തു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കുള്ള അശ്വിന്റെ തിരിച്ചുവരവിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ വിശകലനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

 പുതുതായൊന്നും കണ്ടെത്തിയിട്ടില്ല

പുതുതായൊന്നും കണ്ടെത്തിയിട്ടില്ല


ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച അഞ്ചു ടി20കളില്‍ അശ്വിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. അഫ്ഗാനിസ്താനെതിരായ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 മല്‍സരം മുതല്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20 വരെ ഉജ്ജ്വലമായാണ് അദ്ദേഹം പന്തെറിഞ്ഞത്. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ അശ്വിന്‍ കളിച്ചുകഴിഞ്ഞു. എല്ലാ സമയങ്ങളിലും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാനും വിക്കറ്റുകളെടുക്കാനും സാധിച്ചു. എങ്ങനെയാണ് അശ്വിന്‍ ഇങ്ങനെയൊരു തിരിച്ചുവരവ് നടത്തിയതെന്നാണ് എല്ലാവരും ചോദിക്കുന്നത്. എങ്ങനെ അദ്ദേഹം എല്ലാം മാറ്റി മറിച്ചെന്നും ചോദ്യങ്ങളുയരുന്നു. പക്ഷെ അശ്വിന്‍ യഥാര്‍ഥത്തില്‍ പുതുതായൊന്നും തന്നെ കണ്ടുപിടിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യമെന്നു ചോപ്ര വ്യക്തമാക്കി.

 അശ്വിനെ ടീമിലെടുത്തില്ല

അശ്വിനെ ടീമിലെടുത്തില്ല

അശ്വിന്‍ എവിടെയും പോയിരുന്നില്ല, ബൗളിങില്‍ അദ്ദേഹത്തിനു തന്റെ മികവ് നഷ്ടമായിരുന്നിട്ടുമില്ല. ഇന്ത്യ അദ്ദേഹത്തെ ഏകദിന, ടി20 ടീമിലെടുക്കാതിരിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. ഐപിഎല്ലില്‍ എട്ടു മുതല്‍ 10 വര്‍ഷം വരെയെടുക്കുകയാണെങ്കില്‍ അശ്വിന്‍ എപ്പോഴാണ് വലിയ ഹിറ്റായിട്ടുള്ളത്? അദ്ദേഹം ഫ്രാഞ്ചൈസിക്കായി 14 മല്‍സരങ്ങള്‍ കളിക്കും, നാലോവര്‍ ടീമിനു ആശ്രയിക്കാവുന്ന ബൗളറായി അദ്ദേഹം തുടരുകയും ചെയ്തതായും ചോപ്ര വിലയിരുത്തി.
ഐപിഎല്ലില്‍ കഴിഞ്ഞ നാലു സീസണുകളില്‍ നിന്നും 45 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയിട്ടുള്ളത്. ഈ കാലഘട്ടത്തില്‍ 7.61 എന്ന ഇക്കോണമി റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.

 25-30 റണ്‍സിലധികം നല്‍കാറില്ല

25-30 റണ്‍സിലധികം നല്‍കാറില്ല

നാലോവര്‍ ഏതൊരു ടീമിനും ടി20യില്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന ബൗളറാണ് അശ്വിന്‍. ടീമില്‍ നിന്നൊഴിവാക്കപ്പെടുമ്പോഴും അങ്ങനെ തന്നെയായിരുന്നു. 2017ല്‍ ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ട ശേഷം മൂന്നു ഐപിഎല്ലുകളും നടന്നു. തന്റെ നാലോവറില്‍ ഒരിക്കലും അശ്വിന്‍ 25-30 റണ്‍സിനു മുകളില്‍ വിട്ടുകൊടുക്കാറില്ല. ഈ ഫോര്‍മാറ്റില്‍ കുറച്ചു സമയത്തിനുള്ളില്‍ എതൊരു ബൗളര്‍ക്കും തല്ലു കിട്ടും, പക്ഷെ അശ്വിന്‍ വിക്കറ്റുകളും വീഴ്ത്തിയിരുന്നതായി ചോപ്ര നിരീക്ഷിച്ചു.

 എനിക്കു ആശ്ചര്യമില്ല

എനിക്കു ആശ്ചര്യമില്ല

അശ്വിന്റെ ഇപ്പോഴത്തെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം തന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ലെന്നു ചോപ്ര വെളിപ്പെടുത്തി. കളിയുടെ വ്യത്യസ്ത ഘട്ടങ്ങളിലാണ് അശ്വിന്‍ ബൗള്‍ ചെയ്യാറുള്ളത്- ന്യൂബോള്‍ കൊണ്ടും, മധ്യനിരയിലും, വേണമെങ്കില്‍ 15-16 ഓവര്‍ വരെയെങ്കിലും അദ്ദേഹത്തിനു ബൗള്‍ ചെയ്യാനാവും. അസാധാരണമായി അശ്വിന്‍ ഇപ്പോള്‍ ഒന്നും തന്നെ ചെയ്യുന്നില്ല. ഈ കൗശലവും കഴിവുമെല്ലാം നേരത്തേ തന്നെയുള്ളതാണ്. അനുഭവസമ്പത്ത് മാത്രമാണ് ഇപ്പോള്‍ പുതുതായി അദ്ദേഹത്തിന്റെ ബൗളിങില്‍ നമുക്ക് കാണാന്‍ കഴിയുക. ദയവു ചെയ്ത് ആരും ആശ്ചര്യപ്പെടരുത്, അശ്വിന്‍ എന്തുകൊണ്ടാണ് ഇത്ര നന്നായി ബൗള്‍ ചെയ്യുന്നത് എന്നതിനെക്കുറിച്ച് തനിക്കൊരു സര്‍പ്രൈസും തോന്നിയിട്ടില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, November 21, 2021, 16:44 [IST]
Other articles published on Nov 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+