IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് ഒന്നാം ടി20യില്‍ അടിതെറ്റി. സന്ദര്‍ശകരായ ന്യൂസീലന്‍ഡിനോട് 21 റണ്‍സിനാണ് ഇന്ത്യ തലകുനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്.
ന്യൂസീലന്‍ഡിനായി ഡാരില്‍ മിച്ചലും (30 പന്തില്‍ 59*) ഡെവോണ്‍ കോണ്‍വേയും (52) വെടിക്കെട്ട് ഫിഫ്റ്റി നേടി തിളങ്ങി. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വാഷിങ്ടണ്‍ സുന്ദറും (28 പന്തില്‍ 50) സൂര്യകുമാര്‍ യാദവും (34 പന്തില്‍ 47) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പതറി. സുന്ദറിന്റെ പ്രകടനം കൂടിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വലിയ നാണക്കേടിലേക്ക് പോവുമായിരുന്നു.
ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങളും പറയാനാവുമെങ്കിലും നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ മൂന്ന് പിഴവുകളാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനാവുക. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തില്ല
ടോസ് നേടി ആദ്യം ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനയക്കാനുള്ള ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റായിപ്പോയെന്ന് പറയാം. ആദ്യം പന്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ പേസര്‍മാര്‍ നന്നായി തല്ലുകൊണ്ടു. തുടക്കത്തില്‍ പേസിന് യാതൊരു ആനുകൂല്യവും പിച്ചില്‍ ലഭിച്ചില്ല.
ആദ്യ ഓവറില്‍ത്തന്നെ ഹര്‍ദിക് പാണ്ഡ്യ തല്ലുവാങ്ങി. പിന്നാലെ അര്‍ഷദീപ് സിങ്ങിനും മികവ് കാട്ടാനായില്ല. ന്യൂബോളില്‍ വലിയ സ്വിങ് ഇന്ത്യക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ മികവ് കാട്ടാന്‍ സാധിച്ചു.
എന്നാല്‍ രണ്ടാമത് പന്തെറിഞ്ഞ കിവീസ് പവര്‍പ്ലേയിലാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യത്തെ അഞ്ച് ഓവറില്‍ നല്ല സ്വിങ്ങും പേസും ബൗണ്‍സും ടേണും പിച്ചില്‍ ലഭിച്ചു. ഇതിനെ ന്യൂസീലന്‍ഡ് ബൗളിങ് നിര മുതലാക്കിയതാണ് തുടക്കത്തിലേ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് നഷ്ടമാവാന്‍ കാരണം.
ആദ്യം ബാറ്റിങ്ങിനിറങ്ങി വലിയൊരു സ്‌കോര്‍ നേടാന്‍ ശ്രമിക്കുന്നതായിരുന്നു ഇന്നത്തെ പിച്ചിന്റെ സ്വഭാവം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. എന്നാല്‍ നായകന്‍ ഹര്‍ദിക്കിന്റെ മറിച്ചുള്ള തീരുമാനം തോല്‍വിയുടെ കാരണമായെന്ന് പറയാം.

പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പാളിച്ച
പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ഹര്‍ദിക് പാണ്ഡ്യക്ക് സംഭവിച്ച പിഴവും തോല്‍വിയുടെ കാരണമായി പറയാം. ടി20യില്‍ മികച്ച റെക്കോഡുള്ള വെടിക്കെട്ട് ഓപ്പണറാണ് പൃഥ്വി ഷാ. സമീപകാലത്തെ ഫോമും മികച്ചതാണ്. എന്നാല്‍ പൃഥ്വിയെ പ്ലേയിങ് 11 ഹര്‍ദിക് പരിഗണിച്ചില്ല.
ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിനാണ് ഹര്‍ദിക് പിന്തുണ നല്‍കിയത്. ടി20യില്‍ സമീപകാലത്തെ രണ്ട് പേരുടെയും പ്രകടനം മോശമാണ്. എന്നിട്ടും ഹര്‍ദിക് ഇരുവരേയും പിന്തുണച്ച് പൃഥ്വിയെ പുറത്തിരുത്തി. ഇത് തിരിച്ചടിയായി മാറി.
ശുബ്മാന്‍ ഗില്‍ 6 പന്തില്‍ 7 റണ്‍സുമായി പുറത്തായപ്പോള്‍ 5 പന്തില്‍ 4 റണ്‍സാണ് ഇഷാന്‍ കിഷന്റെ സമ്പാദ്യം. അവസാന 12 ടി20 ഇന്നിങ്‌സിലെ ഇഷാന്റെ ശരാശരി 15 മാത്രമാണ്. ഇത്രയും മോശം റെക്കോഡുണ്ടായിട്ടും ഇഷാനെ വിശ്വസിക്കുകയും പൃഥ്വിയെ തഴയുകയും ചെയ്തത് ഇന്ത്യക്ക് തിരിച്ചടിയായെന്ന് തന്നെ വിലയിരുത്താം.
Also Read: ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന്‍ പറയുന്നു

ബൗളിങ് ചെയ്ഞ്ച് മികച്ചതായിരുന്നില്ല
ഏഴ് പേര്‍ പന്തെറിഞ്ഞിട്ടും കാര്യമായൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ഇന്ത്യക്കായില്ല. ശിവം മാവിക്ക് രണ്ട് ഓവറും ഉമ്രാന്‍ മാലിക്കിന് ഒരോവറുമാണ് ഹര്‍ദിക് നല്‍കിയത്. ഉമ്രാന്‍ 1 ഓവറില്‍ 16 റണ്‍സും മാവി 2 ഓവറില്‍ 19 റണ്‍സുമാണ് വഴങ്ങിയത്. ഹര്‍ദിക് പാണ്ഡ്യ 3 ഓവറില്‍ 33 റണ്‍സും വിട്ടുകൊടുത്തു.
ന്യൂബോളില്‍ നല്ല വേഗവും സ്വിങ്ങും കണ്ടെത്തുന്ന ബൗളറാണ് മാവി. താരത്തിന് പവര്‍പ്ലേയില്‍ അവസരം നല്‍കി ഹര്‍ദിക് മധ്യ ഓവറുകള്‍ എറിയുന്നതായിരുന്നു നന്നായിരുന്നത്. എന്നാല്‍ ഹര്‍ദിക് പവര്‍പ്ലേയില്‍ പന്തെറിയുകയും മാവിയെ മധ്യ ഓവറുകളില്‍ പരീക്ഷിക്കുകയും ചെയ്തത് തെറ്റായ തീരുമാനമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications