Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: വെല്ലിങ്ടണില്‍ വെടിക്കെട്ട് നടന്നില്ല, മഴയില്‍ മുങ്ങി ആദ്യ അങ്കം

india

വെല്ലിങ്ടണ്‍: വെല്ലിങ്ടണില്‍ വെടിക്കെട്ടിന് കാത്തിരുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി മഴയുടെ 'വണ്‍മാന്‍ ഷോ'. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം കനത്ത മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ കഴിയാതെയാണ് ഉപേക്ഷിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അടുത്ത കളി ഞായറാഴ്ച മൗണ്ട്് മൗഗന്യുവില്‍ നടക്കും.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലാണ് ഇന്ത്യ ഈ പരമ്പരയില്‍ കളിക്കുന്നത്. രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. കെഎല്‍ രാഹുല്‍, വിരാട് കോലി തുടങ്ങിയവരും പരമ്പരയില്‍ ടീമില്‍ ഇല്ല.

ലോകകപ്പ് തിരിച്ചടി

ലോകകപ്പ് തിരിച്ചടി

ടി20 ലോകകപ്പിലേറ്റ തിരിച്ചടിയുടെ ക്ഷീണം മായ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിലെത്തിയിരിക്കുന്നത്. ലോകകപ്പില്‍ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ പരാജയമായിരുന്നു ഇന്ത്യക്കു നേരിടേണ്ടി വന്നത്.
സൂപ്പര്‍ 12ല്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ ഇന്ത്യക്കായിരുന്നെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ നിഷ്പ്രഭരാവുകയായിരുന്നു. സൂപ്പര്‍ 12ല്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ തുടങ്ങിയത്. ലാസ്റ്റ് ബോള്‍ ത്രില്ലറിലായിരുന്നു അന്നു ഇന്ത്യന്‍ വിജയം. പിന്നാലെ നെതര്‍ലാന്‍ഡ്‌സ്, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവരെയും ഇന്ത്യ മറികടന്നു. പക്ഷെ സൗത്താഫ്രിക്കയോടു ഇന്ത്യക്കു പരാജയം നേരിട്ടിരുന്നു. പക്ഷെ സെമിയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ നിഷ്പ്രഭരായി. ആദ്യം ബാറ്റ് ചെയ്ത ശേഷം 168 റണ്‍സ് കുറിച്ചിട്ടും റണ്‍ചേസില്‍ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല.

അടുത്ത ലോകകപ്പിന്റെ തയ്യാറെടുപ്പ്

അടുത്ത ലോകകപ്പിന്റെ തയ്യാറെടുപ്പ്

ഇന്ത്യയെ സംബന്ധിച്ച് 2024ലെ ടി20 ലോകകപ്പിനുള്ള ആദ്യത്തെ തയ്യാറെടുപ്പ് കൂടിയാണ് ന്യൂസിലാന്‍ഡുമായുള്ള ഈ പരമ്പര. ലോകകപ്പിനായി രണ്ടു വര്‍ഷങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഇനിയുള്ള ഓരോ പരമ്പരകളും ടൂര്‍ണമെന്റിലെ തയ്യാറെടുപ്പായിട്ടാണ് ഇന്ത്യന്‍ ടീം കാണുന്നത്.

Also Read: വലിയ മത്സരം കളിക്കാനാവും, പക്ഷെ ഇപ്പോഴും പുറത്ത്, സഞ്ജുവിനെ പിന്തുണച്ച് കൈഫ്

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി

ഇന്ത്യയുടെ അടുത്ത സ്ഥിരം ടി20 ക്യാപറ്റനാവാന്‍ പോവുന്ന ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് ആദ്യത്തെ അഗ്നിപരീക്ഷ കൂടിയാണ് ന്യൂസിലാന്‍ഡുമായുള്ള ഇപ്പോഴത്തെ പരമ്പര. അധികം വൈകാതെ തന്നെ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ടീമിന്റെ സ്ഥിരം നായകനായി പ്രഖ്യാപിക്കുമെന്നാണ് വിവരം. അതുകൊണ്ടു തന്നെ ഈ പരമ്പര നേടി തന്റെ ക്യാപ്റ്റന്‍സി മികവ് അദ്ദേഹത്തിനു തെളിയിക്കേണ്ടതുണ്ട്. നേരത്തേ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ടീമിനെ നയിച്ചത് ഹാര്‍ദിക്കായിരുന്നു. അന്നു രണ്ടു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.

ടി20 പരമ്പരയിലെ ഇന്ത്യന്‍ ടീം

ടി20 പരമ്പരയിലെ ഇന്ത്യന്‍ ടീം

ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത്്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്.

ന്യൂസിലാന്‍ഡ് ടി20 ടീം

ന്യൂസിലാന്‍ഡ് ടി20 ടീം

കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മിച്ചെല്‍ ബ്രേസ്വെല്‍, ഡാരില്‍ മിച്ചെല്‍, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ലോക്കി ഫെര്‍ഗൂസന്‍, ആദം മില്‍നേ, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്ക്‌നര്‍.

Story first published: Friday, November 18, 2022, 14:11 [IST]
Other articles published on Nov 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+