IND vs NZ: ഇത് മാന്യതയല്ല, ഇന്ത്യന്‍ താരങ്ങള്‍ ചെയ്യരുത്! ഇഷാനെതിരേ ഗവാസ്‌കര്‍

ഹൈദരാബാദ്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ത്രില്ലിങ് ജയമാണ് നേടിയെടുത്തത്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തില്‍ ഇന്ത്യ വിറച്ചെങ്കിലും 12 റണ്‍സിന്റെ ജയം രോഹിത്തും സംഘവും നേടിയെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 49.2 ഓവറില്‍ 337 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.ശുബ്മാന്‍ ഗില്ലിന്റെ (208) ഇരട്ട സെഞ്ച്വറി പ്രകടനം കണ്ട മത്സരത്തില്‍ മൈക്കല്‍ ബ്രേസ്വെലിന്റെ (140) വെടിക്കെട്ടിലൂടെയാണ് സന്ദര്‍ശകരായ കിവീസ് തിരിച്ചടിച്ചത്.
78 പന്തില്‍ 12 ഫോറും 10 സിക്‌സും ഉള്‍പ്പെടെയായിരുന്നു ബ്രേസ്വെലിന്റെ ബാറ്റിങ് വെടിക്കെട്ട്. അടിയും തിരിച്ചടിയും കണ്ട സൂപ്പര്‍ പോരാട്ടത്തില്‍ ചില വിവാദ സംഭവങ്ങളുമുണ്ടായി. ഇതിലൊന്നായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ പുറത്താകല്‍.
കിവീസ് കീപ്പറും നായകനുമായ ടോം ലാദത്തിന്റെ ഗ്ലൗസ് തട്ടി വെയ്ല്‍സ് വീണിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചതാണ് വിവാദമായത്. ഇതിന് പിന്നാലെ കിവീസ് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ടോം ലാദത്തിനെ ഇഷാന്‍ തമാശക്ക് സ്റ്റംപ് ചെയ്തിരുന്നു.
ഹര്‍ദിക്കിന്റെ പുറത്താക്കലിനുള്ള പരിഹാസമെന്ന നിലയിലാണ് ടോം ലാദം ക്രീസില്‍ നില്‍ക്കവെ ഇഷാന്‍ സ്റ്റംപ് ചെയ്തത്. ഒരു നിമിഷം ടോം ലാദം ഹിറ്റ് വിക്കറ്റായെന്ന തോന്നലുണ്ടായി. റീപ്ലേയിലൂടെയാണ് ഇഷാനാണ് സ്റ്റംപിളക്കിയതെന്നത് വ്യക്തമായത്.
ഇപ്പോഴിതാ ഇഷാനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

ഇന്ത്യന്‍ താരങ്ങള്‍ അത് ചെയ്യരുത്
മാന്യതയില്ലാത്ത പെരുമാറ്റമാണിതെന്നും ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാവാന്‍ പാടില്ലെന്നുമാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. 'തമാശയെന്ന നിലയില്‍ ഇത് അംഗീകരിക്കാവുന്നതാണ്. എന്നാല്‍ അതിന് ശേഷം അവന്‍ അപ്പീല്‍ ചെയ്തു. അതൊരു മാന്യമായ രീതിയാണെന്ന് കരുതുന്നില്ല. അതൊരിക്കലും നല്ല ക്രിക്കറ്റല്ല'-ഗവാസ്‌കര്‍ പറഞ്ഞു.
എന്നാല്‍ ഇഷാന്റെ ശ്രമത്തെ പിന്തുണച്ചാണ് കൂടുതല്‍ ആരാധകരും രംഗത്തെത്തിയത്. ടോം ലാദം ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ നിരവധി തവണയാണ് ഇല്ലാത്ത വിക്കറ്റിനായി അപ്പീല്‍ ചെയ്തത്. അതുകൊണ്ട് തന്നെ ഇഷാന്‍ കാട്ടിയത് തെറ്റല്ലെന്നാണ് ആരാധക പക്ഷം.
Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

ടോം ലാതത്തിനെതിരേ വിമര്‍ശനം ശക്തം
കിവീസ് നായകനും വിക്കറ്റ് കീപ്പറുമായ ടോം ലാതം അല്‍പ്പം കൂടി മാന്യത കാട്ടണമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. അനാവശ്യമായി അപ്പീല്‍ ചെയ്യുന്നതും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സ്റ്റംപ് തട്ടിയിടുന്നതും നല്ല ഉദ്ദേശത്തോടെയല്ല.
കെയ്ന്‍ വില്യംസണെപ്പോലെ മാന്യനായ ആളല്ല ടോം ലാതമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ പുറത്താകലില്‍ ആരാധകര്‍ തേര്‍ഡ് അംപയര്‍ക്കെതിരേയും വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ടോം ലാതം മാന്യത കാട്ടിയില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
Also Read: ഈ റെക്കോഡുകളില്‍ ഇന്ത്യക്ക് എതിരില്ല, തകര്‍ക്കുക പ്രയാസം-അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

ഇഷാന്‍ ബാറ്റിങ്ങില്‍ ഫ്‌ളോപ്പ്
ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ശേഷം ഇഷാന്‍ കിഷന്‍ കളിക്കുന്ന ആദ്യത്തെ ഏകദിന മത്സരമായിരുന്നു ഹൈദരാബാദിലേത്. ഓപ്പണര്‍ റോളില്‍ അവസരം ലഭിക്കാതിരുന്ന ഇഷാന്‍ നാലാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. 14 പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഇഷാന് നേടാനായത്.
ലോക്കി ഫെര്‍ഗൂസന്റെ എക്‌സ്ട്രാ ബൗണ്‍സ് പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ പുറത്തായത്. ഇഷാന്റെ ബാറ്റിങ്ങില്‍ സ്ഥിരതയില്ലെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇഷാന് മുന്നിലുള്ള സുവര്‍ണ്ണാവസരമാണെങ്കിലും താരത്തിന് മുതലാക്കാനാവുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications