വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അടുത്ത ഇതിഹാസം, തുടരെ രണ്ടാം സെഞ്ച്വറിയുമായി ഗില്‍-വാഴ്ത്തി ഫാന്‍സ്

തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയോടെ അടുത്ത ഇതിഹാസമെന്ന തലത്തിലേക്ക് ശുബ്മാന്‍ ഉയര്‍ന്നിരിക്കുകയാണ്

1

ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ കിവീസിനെതിരേ സെഞ്ച്വറി പ്രകടനവുമായി ശുബ്മാന്‍ ഗില്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി പ്രകടനം നടത്തി ഗില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഭാവി താരമെന്ന വിശേഷണം ഇതിനോടകം നേടാന്‍ ശുബ്മാന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയോടെ അടുത്ത ഇതിഹാസമെന്ന തലത്തിലേക്ക് ശുബ്മാന്‍ ഉയര്‍ന്നിരിക്കുകയാണ്.

ഏകദിനത്തിലെ തന്റെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ചില റെക്കോഡുകളും ഗില്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: അവന്‍ കോലിയെപ്പോലെ! മൂന്ന് ഫോര്‍മാറ്റിലും വേണം- ആവിശ്യവുമായി അസ്ഹറുദ്ദീന്‍Also Read: അവന്‍ കോലിയെപ്പോലെ! മൂന്ന് ഫോര്‍മാറ്റിലും വേണം- ആവിശ്യവുമായി അസ്ഹറുദ്ദീന്‍

വേഗത്തില്‍ 1000 ഏകദിന റണ്‍സ്

വേഗത്തില്‍ 1000 ഏകദിന റണ്‍സ്

ഏകദിനത്തില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനക്കാരനായിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. 19 ഇന്നിങ്‌സില്‍ നിന്നാണ് ശുബ്മാന്റെ നേട്ടം. നേരത്തെ പാകിസ്താന്റെ ഇമാം ഉല്‍ ഹഖും 19 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയിരുന്നു.

18 ഇന്നിങ്‌സില്‍ നിന്ന് ഇൗ നേട്ടത്തിലെത്തിയ പാകിസ്താന്റെ ഫഖര്‍ സമാനാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇന്ത്യക്കാരില്‍ വേഗത്തില്‍ 1000 ഏകദിന റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താനും ശുബ്മാന്‍ ഗില്ലിനായി.

Also Read: IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

കോലിയുടെ റെക്കോഡ് തകര്‍ത്തു

കോലിയുടെ റെക്കോഡ് തകര്‍ത്തു

വേഗത്തില്‍ 1000 ഏകദിന റണ്‍സെന്ന റെക്കോഡില്‍ തലപ്പത്തുള്ള ഇന്ത്യക്കാരനെന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലായിരുന്നു. 24 ഇന്നിങ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. ഈ റെക്കോഡാണ് ഇപ്പോള്‍ ശുബ്മാന്‍ ഗില്‍ തകര്‍ത്തിരിക്കുന്നത്.

ശിഖര്‍ ധവാനും 24 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. നവജോത് സിങ് സിദ്ദുവും ശ്രേയസ് അയ്യരും 25 ഇന്നിങ്‌സില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. ഇവരുടെയെല്ലാം റെക്കോഡുകള്‍ തകര്‍ത്താണ് ഗില്‍ ഇപ്പോള്‍ താരമായിരിക്കുന്നത്.

23 വയസിനുള്ളില്‍ കൂടുതല്‍ സെഞ്ച്വറി

23 വയസിനുള്ളില്‍ കൂടുതല്‍ സെഞ്ച്വറി

23 വയസിനുള്ളില്‍ കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ശുബ്മാന്‍ ഗില്ലിനായി. മൂന്ന് സെഞ്ച്വറിയുമായി നിലവില്‍ സുരേഷ് റെയ്‌നയ്‌ക്കൊപ്പമാണ് ഗില്ലുള്ളത്.

അഞ്ച് സെഞ്ച്വറിയുമായി യുവരാജ് സിങ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 11 സെഞ്ച്വറിയുമായി ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 13 സെഞ്ച്വറിയുമായി വിരാട് കോലിയാണ് തലപ്പത്ത്.

Also Read: സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം

ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം

ടി20യില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനായില്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളരാന്‍ ശുബ്മാന്‍ ഗില്ലനായിട്ടുണ്ട്. 13 ടെസ്റ്റില്‍ നിന്ന് 736 റണ്‍സ് നേടിയ താരം 19 ഏകദിനത്തില്‍ നിന്ന് 1053 റണ്‍സും പിന്നിട്ടിരിക്കുകയാണ്.

ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ മുഖമായി ഗില്‍ മാറുന്നു. ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയുടെ പങ്കാളിയായി ഇന്ത്യ ശുബ്മാന്‍ ഗില്ലിനെത്തന്നെ പരിഗണിച്ചേക്കും. രോഹിത്തിനൊപ്പം മികച്ച ധാരണയോടെ കളിക്കാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്.

Story first published: Wednesday, January 18, 2023, 17:03 [IST]
Other articles published on Jan 18, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X