IND vs NZ: ഹാട്രിക് സിക്‌സിലൂടെ ഡബിള്‍ സെഞ്ച്വറി! ഗില്‍ വെടിക്കെട്ട്- സച്ചിനടക്കം വഴിമാറി

ഹൈദരാബാദ്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലൂടെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുമായി ഇന്ത്യയുടെ ശുബ്മാന്‍ ഗില്‍. പ്രമുഖര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യക്കായി ബാറ്റിങ് വിരുന്നൊരുക്കിയാണ് ഗില്‍ മടങ്ങിയത്. 1498 പന്തില്‍ 208 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്.
19 ബൗണ്ടറിയും 9 സിക്‌സും ഉള്‍പ്പെടെ 139.59 സ്‌ട്രൈക്കറേറ്റിലാണ് ശുബ്മാന്‍ ഗില്ലിന്റെ നേട്ടം. മനോഹരമായ ഗില്ലിന്റെ ഇന്നിങ്‌സിന് തകര്‍പ്പന്‍ ക്യാച്ചിലൂടെ ഗ്ലെന്‍ ഫിലിപ്‌സ് അവസാനമിടുകയായിരുന്നു. ഇന്ത്യന്‍ ആരാധകരുടെയും ടീം മാനേജ്‌മെന്റിന്റെയു മനസില്‍ വലിയ സ്ഥാനം നേടിയെടുക്കുന്ന പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്.

ഇന്ത്യയുടെ ഇതിഹാസം
ഇന്ത്യയുടെ ഇതിഹാസമെന്നാണ് ആരാധകര്‍ ശുബ്മാന്‍ ഗില്ലിനെ വാഴ്ത്തുന്നത്. വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ പോവുന്നത് ഗില്ലാണെന്നാണ് ആരാധകര്‍ പറയുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ സൂപ്പര്‍ താര പദവിയിലേക്ക് ഗില്‍ ഉയര്‍ന്നുകഴിഞ്ഞു.
ടി20യില്‍ ഇനിയും ഗില്‍ വളരേണ്ടിയിരിക്കുന്നു. ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ നിരവധി റെക്കോഡുകളും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഹൈദരാബാദിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഗില്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഗില്‍ തകര്‍ത്തത്. ലോക്കി ഫെര്‍ഗൂസനെ ഹാട്രിക് സിക്‌സടിച്ചാണ് ഗില്‍ തന്റെ കന്നി ഏകദിന ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. ഇത് താരത്തിന്റെ ക്ലാസ് വ്യക്തമാക്കുന്നു.
Also Read: IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

ഏകദിനത്തിലെ പ്രായം കുറഞ്ഞ ഇരട്ട സെഞ്ച്വറിക്കാരന്‍
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന റെക്കോഡ് ഇഷാന്‍ കിഷനെ മറികടന്ന് ശുബ്മാന്‍ ഗില്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഇന്ന് ഹൈദരാബാദില്‍ ഇരട്ട സെഞ്ച്വറി നേടുമ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെ പ്രായം 23 വയസും 132 ദിവസവുമാണ്.
ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടുമ്പോള്‍ ഇഷാന്‍ കിഷന്റെ പ്രായം 24 വയസും 145 ദിവസവുമായിരുന്നു. ഈ റെക്കോഡാണ് ഇപ്പോള്‍ ഗില്‍ തകര്‍ത്തിരിക്കുന്നത്. രോഹിത് ശര്‍മ ഏകദിന ഇരട്ട സെഞ്ച്വറി നേടുമ്പോള്‍ പ്രായം 26 വ.സും 186 ദിവസവുമായിരുന്നു.
Also Read: സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

വേഗത്തില്‍ 1000 ഏകദിന റണ്‍സ്
ഏകദിനത്തില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡ് ശുബ്മാന്‍ ഗില്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. സെഞ്ച്വറി നേട്ടത്തോടെ തന്നെ അദ്ദേഹം ഈ നേട്ടത്തിലെത്തി. വെറും 19 ഇന്നിങ്‌സില്‍ നിന്നാണ് ഗില്ലിന്റെ നേട്ടം. 24 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ വിരാട് കോലിയുടെ റെക്കോഡാണ് ഗില്‍ തകര്‍ത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 1000 റണ്‍സെന്ന റെക്കോഡില്‍ പാകിസ്താന്റെ ഫഖര്‍ സമാനാണ് തലപ്പത്ത് നില്‍ക്കുന്നത്. 19 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഇമാം ഉല്‍ ഹഖും ശുബ്മാന്‍ ഗില്ലുമാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്ത ഇന്ത്യന്‍ താരം
ഏകദിനത്തില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കും ശുബ്മാന്‍ ഗില്‍ എത്തിയിരിക്കുകയാണ്. രോഹിത് ശര്‍മ മൂന്ന് തവണയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്.
ഏകദിനത്തില്‍ ആദ്യമായി ഈ നേട്ടത്തിലെത്തിയ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് രോഹിത് ശര്‍മയുടെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സാണ് രോഹിത് നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏകദിന ഇരട്ട സെഞ്ചറി നേടുന്ന 10ാമത്തെ താരമാണ് ശുബ്മാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications