Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സിക്‌സറില്‍ വീണ്ടും റെക്കോഡ്, ഹിറ്റ്മാന്റെ മുന്നില്‍ ധോണിയും വഴിമാറി-അറിയാം

1

ഹൈദരാബാദ്: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ഏകദിനം ആവേശകരമായി ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം വിക്കറ്റില്‍ ഫിഫ്റ്റി കൂട്ടുകെട്ട് പിന്നിട്ട് മുന്നോട്ട് പോവുകയാണ്.

അവസാന നാല് ഏകദിനത്തില്‍ മൂന്ന് തവണയും 50 പ്ലസ് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇന്ത്യക്കായി. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് വലിയ പ്രതീക്ഷ നല്‍കുന്നു. ഏകദിന ലോകകപ്പിലും ഇന്ത്യ ഇതേ ഓപ്പണിങ് കൂട്ടുകെട്ടുമായി മുന്നോട്ട് പോവാനാണ് സാധ്യത.

ഭേദപ്പെട്ട് തുടങ്ങിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഹൈദരാബാദില്‍ വമ്പനൊരു സിക്‌സര്‍ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ സിക്‌സര്‍ റെക്കോഡാണ് രോഹിത് തകര്‍ത്തിരിക്കുന്നത്.

ഇന്ത്യയില്‍ കൂടുതല്‍ ഏകദിന സിക്‌സ്

ഇന്ത്യയില്‍ കൂടുതല്‍ ഏകദിന സിക്‌സ്

ഇന്ത്യയില്‍ ഏകദിനത്തില്‍ കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡിലാണ് രോഹിത് എംഎസ് ധോണിയെ മറികടന്നത്. ഹൈദരാബാദില്‍ രണ്ട് സിക്‌സുകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ധോണിയെ രോഹിത് മറികടന്നത്.

നിലവില്‍ 125 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 123 സിക്‌സുകളായിരുന്നു ധോണിയുടെ പേരിലുണ്ടായിരുന്നത്. രോഹിത് ഇതിനോടകം നിരവധി സിക്‌സര്‍ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരില്‍ കൂടുതല്‍ സിക്‌സര്‍ റെക്കോഡ് രോഹിത്തിന്റെ പേരിലാണ്.

Also Read: IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

സച്ചിനും കോലിയും യുവരാജും പട്ടികയില്‍

സച്ചിനും കോലിയും യുവരാജും പട്ടികയില്‍

ഇന്ത്യയില്‍ കൂടുതല്‍ സിക്‌സര്‍ നേടിയവരുടെ ടോപ് ഫൈവ് പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മൂന്നാം സ്ഥാനത്താണ്. ക്രിക്കറ്റ് ഇതിഹാസം 71 സിക്‌സുകളാണ് ഇന്ത്യയില്‍ ഏകദിനത്തില്‍ നേടിയത്. അന്താരാഷ്ട്ര ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡെല്ലാം സച്ചിന്റെ പേരിലാണെങ്കിലും 71 സിക്‌സര്‍ മാത്രമാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പിച്ചില്‍ നേടാനായത്.

ഇന്ത്യയുടെ നിലവിലെ സൂപ്പര്‍ താരം വിരാട് കോലി ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 66 സിക്‌സുകളാണ് കോലി നേടിയത്. അധികം വൈകാതെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനെ തകര്‍ക്കാന്‍ കോലിക്ക് സാധിച്ചേക്കും.

യുവരാജ് സിങ്ങാണ് അഞ്ചാം സ്ഥാനത്ത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ 65 സിക്‌സാണ് നേടിയത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് മധ്യനിരയിലാണ് കൂടുതലും ബാറ്റ് ചെയ്തിരുന്നത്. ഇന്നത്തെപ്പോലെ ഫീല്‍ഡിങ് നിയന്ത്രണം നേരത്തെ ഇല്ലായിരുന്നുവെന്നതിനാല്‍ വലിയ ഷോട്ട് കളിക്കാന്‍ താരങ്ങള്‍ക്ക് പ്രയാസമായിരുന്നു.

മികച്ച തുടക്കം മുതലാക്കാനായില്ല

മികച്ച തുടക്കം മുതലാക്കാനായില്ല

മികച്ച തുടക്കം മുതലാക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പിന്നോട്ട് പോവുകയാണ്. ഒട്ടുമിക്ക മത്സരങ്ങളിലും നന്നായി തുടങ്ങാന്‍ രോഹിത്തിനാവുന്നുണ്ടെങ്കിലും ഇതിനെ വലിയ സ്‌കോറാക്കി മാറ്റാനാവുന്നില്ല.

ഹൈദരാബാദിലും മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 38 പന്ത് നേരിട്ട് 4 ഫോറും 2 സിക്‌സുമടക്കം 34 റണ്‍സാണ് രോഹിത് നേടിയത്. ബ്ലെയര്‍ ടിക്കനറുടെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച രോഹിത് ശര്‍മ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

രോഹിത്തില്‍ നിന്ന് സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ പ്രതീക്ഷിക്കുമ്പോഴും അതിനൊത്തുയരാന്‍ ഇപ്പോള്‍ രോഹിത്തിന് സാധിക്കുന്നില്ല.

Also Read: സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

കിവീസ് പരമ്പര നിര്‍ണ്ണായകം

കിവീസ് പരമ്പര നിര്‍ണ്ണായകം

ന്യൂസീലന്‍ഡിനെതിരായ പരമ്പര രോഹിത് ശര്‍മയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികവ് കാട്ടേണ്ടിയിരിക്കുന്നു. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ കിവീസിനെ വീഴ്‌ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

രോഹിത്തിന് ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കേണ്ടിയിരിക്കുന്നു. വിരാട് കോലിയും ശുബ്മാന്‍ ഗില്ലും മികച്ച ഫോമില്‍ സ്ഥിരതയോടെ കളിക്കുന്ന സാഹചര്യത്തില്‍ രോഹിത്തിന് മികവ് കാട്ടേണ്ടത് അഭിമാന പ്രശ്‌നമാണ്.

Story first published: Wednesday, January 18, 2023, 14:46 [IST]
Other articles published on Jan 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+