Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ജാഫര്‍, സൂപ്പര്‍ സ്പിന്നറില്ല-അറിയാം

1

ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യയുടെ കിവീസ് വേട്ടക്ക് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരി ഏകദിന ലോകകപ്പിനായുള്ള പടയൊരുക്കം ശക്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യന്‍ ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ട് തന്നെ കിവീസ് പരമ്പരയിലും പ്രതീക്ഷകളേറെ. എന്നാല്‍ കരുത്തരായ കിവീസിനെ വീഴ്ത്തുക എളുപ്പമാവില്ല. കെയ്ന്‍ വില്യംസണ്‍, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവരുടെ അഭാവം കിവീസ് നിരയിലുണ്ട്.

ടോം ലാതം നയിക്കുന്ന കിവീസ് ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഏറ്റവും ശക്തമായ പ്ലേയിങ് 11 കളത്തിലിറക്കേണ്ടതായുണ്ട്. ഇപ്പോഴിതാ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

ഇഷാന്‍ നാലാം നമ്പറില്‍

ഇഷാന്‍ നാലാം നമ്പറില്‍

ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതിനാല്‍ ഇന്ത്യക്ക് നാലാം നമ്പറില്‍ പകരക്കാരനെ ആവിശ്യമാണ്. ശ്രേയസിന് പകരം യുവതാരം രജത് പാട്ടീധാറിന് ഇന്ത്യ അവസരം നല്‍കിയിരുന്നു. എന്നാല്‍ പ്ലേയിങ് 11 ഇഷാന്‍ മതിയെന്നാണ് വസിം ജാഫര്‍ പറയുന്നത്.

ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടിയ ഓപ്പണറാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യ ഇഷാന് അവസരം നല്‍കിയില്ല. ടി20 പരമ്പരയില്‍ താരം മോശം ഫോമിലുമായിരുന്നു. ന്യൂസീലന്‍ഡിനെതിരേ ഇഷാന്‍ മധ്യനിരയിലുണ്ടാവുമെന്ന് നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്.

നാലാം നമ്പറില്‍ നേരത്തെ കളിച്ചിട്ടുള്ള താരമാണ് ഇഷാന്‍. അതുകൊണ്ട് തന്നെ താരത്തിനെ മധ്യനിരയില്‍ കളിക്കുന്നത് കാര്യമായി ബാധിച്ചേക്കില്ല. രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറായി തുടരുമെന്നുറപ്പ്.

Also Read: IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

സൂര്യകുമാര്‍ അഞ്ചാം നമ്പറില്‍

സൂര്യകുമാര്‍ അഞ്ചാം നമ്പറില്‍

ശ്രേയസിന്റെയും കെ എല്‍ രാഹുലിന്റെയും അഭാവത്തില്‍ സൂര്യകുമാര്‍ യാദവിന് പ്ലേയിങ് 11 നിര്‍ണ്ണായക സ്ഥാനമുണ്ട്. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ കളിക്കണമെന്നാണ് ജാഫറും പറയുന്നത്. രാഹുലില്ലാത്തതിനാല്‍ സൂര്യയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

സൂര്യകുമാര്‍ യാദവിന്റെ ഇതിന് മുമ്പുള്ള ഏകദിനത്തിലെ പ്രകടനങ്ങള്‍ അത്ര സൂപ്പറല്ല. ടി20യിലേതുപോലെ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സൂര്യക്ക് സാധിച്ചട്ടില്ല. ഏകദിനത്തില്‍ സൂര്യക്ക് സീറ്റുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

മൂന്ന് മത്സരത്തിലും മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെച്ചാല്‍ മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സൂര്യക്ക് സാധിക്കും. കിവീസ് പരമ്പര സൂര്യകുമാറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നുറപ്പ്.

ചഹാല്‍ വേണ്ട, കുല്‍ദീപ് മതി

ചഹാല്‍ വേണ്ട, കുല്‍ദീപ് മതി

ഇന്ത്യയുടെ സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാല്‍ വേണ്ടെന്നാണ് ജാഫര്‍ പറയുന്നത്. ചഹാലിന്റെ സ്പിന്നിന് പഴയതുപോലെ ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. മധ്യനിരയില്‍ ചഹാല്‍ തല്ലുകൊള്ളി ബൗളറാവുകയാണ്. എന്നാല്‍ കുല്‍ദീപ് യാദവ് മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നു.

കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ കുല്‍ദീപിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യ ലോകകപ്പ് മുന്നില്‍ക്കണ്ട് കുല്‍ദീപിന് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ക്കും കിവീസ് പരമ്പര നിര്‍ണ്ണായകമാവുമെന്നുറപ്പ്.

സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറിനെയും ജാഫര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. സുന്ദര്‍ സമീപകാലത്തായി ബാറ്റിങ്ങിലും മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് താരത്തില്‍ പ്രതീക്ഷകളേറെ. വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള സ്പിന്നറാണ് താരം.

Also Read: സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

ജാഫര്‍ തിരഞ്ഞെടുത്ത ഇന്ത്യ 11

ജാഫര്‍ തിരഞ്ഞെടുത്ത ഇന്ത്യ 11

രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്

Story first published: Wednesday, January 18, 2023, 7:16 [IST]
Other articles published on Jan 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+