For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ബ്രേസ്വെല്ലിനെ എങ്ങനെ കുടുക്കി? തന്ത്രം പറഞ്ഞത് കോലി-വെളിപ്പെടുത്തി ശര്‍ദുല്‍

ഇന്ത്യ തോല്‍ക്കുമെന്ന് പോലും തോന്നിച്ചിടത്തുനിന്ന് ശര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു

1

ഹൈദരാബാദ്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആവേശ ജയമാണ് നേടിയെടുത്തത്. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ 12 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കിവീസ് 49.2 ഓവറില്‍ 337 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സിന് ശുബ്മാന്‍ ഗില്ലിന്റെ (208) ഇരട്ട സെഞ്ച്വറി പ്രകടനമാണ് കരുത്തായത്. 149 പന്തില്‍ 19 ഫോറും 9 സിക്‌സുമാണ് ഗില്‍ നേടിയത്. മറുപടിക്കിറങ്ങിയ കിവീസിനായി മൈക്കല്‍ ബ്രേസ്വെല്‍ (78 പന്തില്‍ 140) സെഞ്ച്വറി പ്രകടനത്തോടെ പൊരുതി. 12 ഫോറും 10 സിക്‌സും ഉള്‍പ്പെടെയായിരുന്നു ബ്രേസ്വെലിന്റെ പ്രകടനം.

ഇന്ത്യ തോല്‍ക്കുമെന്ന് പോലും തോന്നിച്ചിടത്തുനിന്ന് ശര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. ബ്രേസ്വെലിനെ എല്‍ബിയില്‍ കുടുക്കിയാണ് ശര്‍ദുല്‍ ഇന്ത്യയുടെ ഹീറോയായി മാറിയത്. ഇപ്പോഴിതാ യോര്‍ക്കറിലൂടെ ബ്രേസ്വെലിനെ കുടുക്കിയതിന് പിന്നിലെ വിരാട് കോലിയുടെ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് ശര്‍ദുല്‍.

കോലിയുടെ ഉപദേശം തുണച്ചു

കോലിയുടെ ഉപദേശം തുണച്ചു

'ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ യോര്‍ക്കര്‍ ലെങ്ത് ഉപയോഗിക്കാന്‍ വിരാട് കോലിയാണ് ഉപദേശിച്ചത്'-ശര്‍ദുല്‍ ഠാക്കൂര്‍ മത്സരശേഷം പറഞ്ഞു. ബ്രേസ്വെല്ലിനെ ശര്‍ദുല്‍ യോര്‍ക്കറിലാണ് പുറത്താക്കിയത്. കിവീസിന്റെ അവസാന വിക്കറ്റായിരുന്നു ഇത്. ശര്‍ദുലിനെ സിക്‌സറടക്കം പായിച്ച് ബ്രേസ്വെല്‍ അവസാന ഓവറില്‍ നന്നായി തുടങ്ങി.

എന്നാല്‍ അപ്രതീക്ഷിതമായി ശര്‍ദുലെറിഞ്ഞ യോര്‍ക്കറില്‍ ബ്രേസ്വെല്ലിന്റെ കണക്കുകൂട്ടല്‍ പിഴക്കുകയും വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയുമായിരുന്നു. ഇതോടെ കിവീസിന്റെ ചെറുത്തുനില്‍പ്പ് അവസാനിക്കുകയും 12 റണ്‍സിന് ഇന്ത്യ വിജയം നേടുകയുമായിരുന്നു.

Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വെല്‍

ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വെല്‍

ഇന്ത്യയുടെ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡിന് തൊട്ടതെല്ലാം പിഴച്ചു. തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മിടുക്കുകാട്ടിയതോടെ ഒരു ഘട്ടത്തില്‍ 6 വിക്കറ്റിന് 131 എന്ന നിലയിലേക്ക് ന്യൂസീലന്‍ഡ് വീണു. ഇന്ത്യ അനായാസ ജയം സ്വപ്‌നം കണ്ടിരുന്നെങ്കിലും ബ്രേസ്വെല്ലിന്റെ പ്രകടനം കണക്കുകൂട്ടല്‍ തെറ്റിച്ചു.

അതിവേഗത്തില്‍ തല്ലിത്തകര്‍ത്ത ബ്രേസ്വെല്‍ അവസാന ഓവറിലേക്ക് വരെ കളിയെത്തിച്ചു. മിച്ചല്‍ സാന്റ്‌നറിനൊപ്പം (57) സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത ബ്രേസ്വെല്‍ ഇന്ത്യക്ക് വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. എന്തായാലും ശര്‍ദുലിന്റെ കൃത്യമായ യോര്‍ക്കറില്‍ ബ്രേസ്വെല്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് നാണംകെടേണ്ടി വരുമായിരുന്നു.

ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിങ് പ്രശ്‌നം

ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിങ് പ്രശ്‌നം

ഇന്ത്യയുടെ ബൗളിങ് നിരയുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കാവുന്നുണ്ട്. എന്നാല്‍ തുടക്കത്തിലേ ഈ മികവ് പവര്‍പ്ലേയിലേക്ക് വരുമ്പോള്‍ ഇന്ത്യക്ക് നഷ്ടപ്പെടുന്നുവെന്നതാണ് വസ്തുത.

കിവീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇതാണ് കണ്ടത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുല്‍ദീപ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി ഇന്ത്യക്കായി തിളങ്ങി. മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയാന്‍ നിലവിലെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ജസ്പ്രീത് ബുംറയുടെ മടങ്ങിവരവോടെ ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിങ് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Also Read: ഈ റെക്കോഡുകളില്‍ ഇന്ത്യക്ക് എതിരില്ല, തകര്‍ക്കുക പ്രയാസം-അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

പരമ്പര നേടേണ്ടത് നിര്‍ണ്ണായകം

പരമ്പര നേടേണ്ടത് നിര്‍ണ്ണായകം

ഇന്ത്യയെ സംബന്ധിച്ച് കിവീസ് പരമ്പര നേട്ടം വളരെ പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ന്യൂസീലന്‍ഡിനെപ്പോലെ കരുത്തുറ്റ നിരയെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്കത് വലിയ നേട്ടമാവും.

കെയ്ന്‍ വില്യംസണ്‍, ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നീ സൂപ്പര്‍ താരങ്ങളില്ലാതെയാണ് ന്യൂസീലന്‍ഡ് ഇന്ത്യന്‍ പരമ്പരക്കെത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ വിറച്ച് ജയിച്ച ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വമ്പന്‍ ജയം തന്നെ നേടേണ്ടതായുണ്ട്.

Story first published: Thursday, January 19, 2023, 14:47 [IST]
Other articles published on Jan 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+