Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി, ശ്രേയസ് പുറത്ത്! പകരക്കാരനെ പ്രഖ്യാപിച്ചു

SHRYEAS

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയ്ക്കു തിങ്കളാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനു അപ്രതീക്ഷിത തിരിച്ചടി. പരിക്കു കാരണം മധ്യനിരയിലെ നിരയിലെ നിര്‍ണായക താരമായ ശ്രേയസ് അയ്യര്‍ പരമ്പരയില്‍ നിന്നും പിന്‍മാറി. പുറംഭാഗത്തിനേറ്റ പരിക്കു കാരണമാണ് താരം പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നു ബിസിസിഐ അറിയിച്ചു.

ശ്രേയസിന്റെ പകരക്കാരനായി രജത് പാട്ടിധറിനെയാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ ടീമിനായി ഇതിനകം അരങ്ങേറിയ താരമാണ് പാട്ടിധര്‍. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയുമായുളള ടി20 പരമ്പരയിലൂടെയായിരുന്നു ഇത്.

ശ്രേയസിന്റെ പിന്‍മാറ്റം

ശ്രേയസിന്റെ പിന്‍മാറ്റം

പരിക്കിന്റെ കാര്യങ്ങള്‍ കൂടുതല്‍ വിലയിരുത്തുന്നതിനും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനും ശ്രേയസ് അയ്യര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു ഉടന്‍ പോവുമെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്ത്യയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പിന്‍മാറ്റം വലിയ ക്ഷീണം തന്നെയാണ്. കാരണം നിലവില്‍ ഏകദിനത്തില്‍ ഏറ്റവും മികച്ച ഫോമിലുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ശ്രേയസ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് അദ്ദേഹമായിരുന്നു.

Also Read: IPL 2023: ഇവരെ ഒഴിവാക്കിയത് അബദ്ധം, ഇപ്പോഴുണ്ടെങ്കില്‍ റോയല്‍സിനെ തടയുക അസാധ്യം!

സൂര്യക്കു സുവര്‍ണാവസരം

സൂര്യക്കു സുവര്‍ണാവസരം

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു ഏകദിനങ്ങളിലും ശ്രേയസ് അയ്യര്‍ കളിച്ചിരുന്നു. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം അദ്ദേഹത്തിനു പരമ്പരയില്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. നല്ല തുടക്കം ലഭിച്ചെങ്കിലും ഇവ വലിയ സ്‌കോറുകളാക്കി മാറ്റന്‍ ശ്രേയസിനായില്ല. 28, 28, 38 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.

എന്നാല്‍ ശ്രേയസിന്റെ പിന്‍മാറ്റത്തോടെ വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പായിരിക്കുകയാണ്. ശ്രേയസിന്റെ പൊസിഷനില്‍ സൂര്യയായിരിക്കും ബാറ്റ് ചെയ്യുക.

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച പരമ്പരയില്‍ സൂര്യക്കു പകരം ശ്രേയസിനായിരുന്നു മുന്‍തൂക്കം ലഭിച്ചത്. ന്യൂസിലാന്‍ഡിനതിരേ മിന്നുന്ന പ്രകടനത്തിലൂടെ ഏകദിനത്തിലും തന്റെ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ സ്‌കൈയ്ക്കു ലഭിച്ചിരിക്കുന്നത്.

Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

ഇന്ത്യയുടെ പുതുക്കിയ ഏകദിന ടീം

ഇന്ത്യയുടെ പുതുക്കിയ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രജത് പാട്ടിധര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

Story first published: Tuesday, January 17, 2023, 15:28 [IST]
Other articles published on Jan 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+