IND vs NZ T20: ലോക റെക്കോഡ് തകര്‍ക്കാന്‍ ഭുവനേശ്വര്‍, എന്നാല്‍ എളുപ്പമല്ല! അറിയാം

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്ന് മത്സര ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. വെല്ലിങ്ടണിലാണ് ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പരയാണ് നടക്കാന്‍ പോകുന്നത്. 2022ലെ ടി20 ലോകകപ്പ് സെമിയില്‍ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കിവീസ് പരമ്പരയില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്.
സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടി20യില്‍ ഇന്ത്യയെ നയിക്കുന്നത്. ഹര്‍ദിക്കിനെ ഇന്ത്യ ടി20യില്‍ സ്ഥിരം നായകനാക്കണമെന്ന ആവിശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കേണ്ടത് ഹര്‍ദിക്കിനും അഭിമാന പ്രശ്‌നം. പല റെക്കോഡുകളും പരമ്പരയില്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യന്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കാത്തിരിക്കുന്നത് ലോക റെക്കോഡാണ്. അത് എന്താണെന്ന് പരിശോധിക്കാം.

ഭുവിക്ക് വേണ്ടത് നാല് വിക്കറ്റ്
ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടമാണ് ഭുവനേശ്വര്‍ കുമാറിനെ കാത്തിരിക്കുന്നത്. ഈ വര്‍ഷം 36 വിക്കറ്റാണ് ഭുവനേശ്വര്‍ വീഴ്ത്തിയത്. നാല് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഭുവിക്ക് ഈ റെക്കോഡില്‍ തലപ്പത്തെത്താം. നിലവില്‍ അയര്‍ലന്‍ഡിന്റെ ജോഷ്വാ ബ്രിയാന്‍ ലിറ്റിലിന്റെ പേരിലാണ് ഈ റെക്കോഡ്. 26 മത്സരത്തില്‍ നിന്ന് 39 വിക്കറ്റാണ് ലിറ്റില്‍ വീഴ്ത്തിയത്. ഭുവി 30 മത്സരത്തില്‍ നിന്ന് 36 വിക്കറ്റാണ് ഈ വര്‍ഷം വീഴ്ത്തിയത്.
Also Read: IND vs NZ T20: ഇഷാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

പ്ലേയിങ് 11 ഇടം ലഭിക്കുമോ?
ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ പുതിയൊരു തുടക്കമാണ് പ്രതീക്ഷിക്കുന്നത്. പേസ് നിരയില്‍ വലിയ മാറ്റം വേണമെന്ന ആവിശ്യം ഇതിനോടകം ശക്തമാണ്. ഇന്ത്യ ടി20യില്‍ യുവ പേസര്‍മാരെ പരിഗണിക്കണമെന്ന ആവിശ്യം ശക്തം. എന്നാല്‍ ന്യൂസീലന്‍ഡില്‍ അനുഭവസമ്പത്ത് വേണമെന്നതിനാല്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ പുറത്തിരുത്തിയേക്കില്ല. ടി20 ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് താരം നടത്തിയത്. ഡോട്ട്‌ബോളുകളെറിയുന്നുണ്ടെങ്കിലും വിക്കറ്റ് നേടാന്‍ പഴയ മികവില്ല. അതുകൊണ്ട് തന്നെ ഭുവിയുടെ കാര്യത്തില്‍ ഇന്ത്യ പുനര്‍ചിന്ത നടത്തിയേക്കും.

ന്യൂസീലന്‍ഡില്‍ ജയിക്കുക കടുപ്പം
ന്യൂസീലന്‍ഡില്‍ ഇന്ത്യക്ക് ജയം നേടുക പ്രയാസമാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ കിവീസില്‍ പരമ്പര നേടിയിരുന്നു. എന്നാല്‍ ഇത്തവണ സീനിയേഴ്‌സില്ലാതെ ഇറങ്ങുന്ന ഇന്ത്യയുടെ യുവനിരക്ക് അത്ഭുതം കാട്ടാന്‍ സാധിക്കുമോയെന്നതാണ് അറിയേണ്ടത്. ഹര്‍ദിക്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരെല്ലാം നടത്തുന്ന ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാവും. ഇവരില്‍ പലര്‍ക്കും ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ന്യൂസീലന്‍ഡില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

ഇന്ത്യയുടെ ബൗളിങ് കൂട്ടുകെട്ട് എങ്ങനെ
ഇന്ത്യയുടെ ബൗളിങ് കൂട്ടുകെട്ട് എങ്ങനെയാവുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ് എന്നിവരെല്ലാം അവസരം തേടുമ്പോള്‍ ഇതില്‍ ആരെയൊക്കെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം. ഭുവിക്കും അര്‍ഷദീപിനും അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. മൂന്നാമനായി ആരെന്നതാണ് പ്രധാന ചോദ്യം. ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക് എന്നിവരിലൊരാളെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. അതിവേഗ പേസറായ ഉമ്രാന്‍ കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നു.
Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

ഇന്ത്യയുടെ ടി20 ടീം
ഹര്‍ദിക് പാണ്ഡ്യ (c), ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (vc), സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications