For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: ബുംറയെ ആരെങ്കിലും ക്യാപ്റ്റനാക്കുമോ? കാണിച്ചത് വന്‍ അബദ്ധം, ഇതാ കാരണങ്ങള്‍

അയര്‍ലാന്‍ഡുമായി ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പരിക്കില്‍ നിന്നും മോചിതനായി മാസങ്ങള്‍ക്കു ശേഷം മല്‍സരരംഗത്തേക്കു തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് നായകസ്ഥനാനം ഇന്ത്യ ഏല്‍പ്പിച്ചിരിക്കുന്നത്. ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരടക്കമുള്ള മുന്‍നിര കളിക്കാര്‍ക്കെല്ലാം ഐറിഷ് പര്യടനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയിരുന്നു.

ഇതോടെയാണ് ടീമിനു പുതിയ നായകനെ തിരഞ്ഞെടുക്കേണ്ടി വന്നത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഈ മാസം 18 മുതല്‍ ഇന്ത്യയും അയര്‍ലാന്‍ഡും കൊമ്പുകോര്‍ക്കുക. ബുംറ നായകനായപ്പോള്‍ വൈസ് ക്യാപ്റ്റന്‍സി ലഭിച്ചിരിക്കുന്നത് യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനാണ്.

JASPRIT BUMRAH

വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര ടീമിനെ നിലവില്‍ നയിച്ചുകൊണ്ടിരിക്കുന്നത് റുതുരാജാണ്. ബുംറയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡിലേക്കു വന്നാല്‍ അദ്ദേഹം നേരത്തേ ഒരിക്കല്‍ മാത്രമേ ഇന്ത്യയെ നയിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലായിരുന്നു ഇത്. മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

അയര്‍ലാന്‍ഡിനെതിരേ ബുംറയെ ഇന്ത്യന്‍ നായകസ്ഥാനമേല്‍പ്പിച്ചത് തീര്‍ച്ചയായും നല്ലൊരു നീക്കമല്ല. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. ദീര്‍ഘകാലത്തേക്കു ക്യാപ്റ്റന്റെ റോളിലേക്കു ഇന്ത്യക്കു പരിഗണിക്കാവുന്ന താരമല്ല ബുംറയെന്നതാണ് ആദ്യത്തെ കാരണം.

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ഇപ്പോള്‍ ടി20 പ്ലാനിന്റെ ഭാഗമല്ല. രോഹിത്തിനു പകരം ഹാര്‍ദിക്കിലേക്കു ടീം പൂര്‍ണമായി മാറിക്കഴിഞ്ഞു. അയര്‍ലാന്‍ഡിനെതിരേ ഹാര്‍ദിക് കളിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ ഈ ഫോര്‍മാറ്റില്‍ ടീമിനെ നയിക്കാന്‍ സാധിക്കുന്ന ഒരാളെയായിരുന്നു ഇന്ത്യ നാകനാക്കേണ്ടിയിരുന്നത്.

ബുംറയ്ക്കു ഇപ്പോള്‍ 29 വയസ്സായിക്കഴിഞ്ഞു. മാത്രമല്ല നിരന്തരം പരിക്കുകള്‍ വേട്ടയാടുന്ന താരവുമാണ്. ഇങ്ങനെയൊരാള്‍ക്കു ദീര്‍ഘകാലം എല്ലാ ഫോര്‍മാറ്റിലും കളിക്കുക ദുഷ്‌കരമായിരിക്കും. മാത്രമല്ല ഇനി ഫിറ്റായാലും ഇന്ത്യയുടെ വരാനിരിക്കുന്ന എല്ലാ ടി20 പരമ്പരകളിലും ബുംറ കളിക്കാനും സാധ്യതയില്ല.

ടീമിനെ നയിച്ച് പരിചയസമ്പത്തുള്ള സഞ്ജു സാംസണും റുതുരാജും ഇന്ത്യന്‍ സംഘത്തിലുണ്ടായിട്ടും അവരെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കാതിരുന്നതാണ് അടുത്ത കാരണം. റുതുരാജ് ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വരാനിടയുള്ള താരങ്ങളിലൊരാളാണ്.

ഏഷ്യന്‍ ഗെയിംസില്‍ അദ്ദേഹത്തിനു നായകനായി നറുക്കുവീണതും ഇതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ജൂനിയര്‍ ടീമുകളെയോ, ഐപിഎല്‍ ടീമുകളെയോ ഇനിയും റുതുരാജ് നയിച്ചിട്ടില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാവി ക്യാപ്റ്റനായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

ഏഷ്യാഡിനു മുമ്പ് റുതുരാജിന്റെ ക്യാപ്റ്റന്‍സി മിടുക്ക് അളക്കാനുള്ള ഏറ്റവും നല്ല അവസരം കൂടിയായിരുന്നു ഐറിഷ് പര്യടനം. പക്ഷെ ബുംറയെ നായകനാക്കിയതിലൂടെ ഈ അവസരം കൂടിയാണ് ഇന്ത്യ നഷ്ടമാക്കിയിരിക്കുന്നത്. റുതുരാജിനെക്കൂടാതെ സഞ്ജുവും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വളരെ മികച്ച ഓപ്ഷനായിരുന്നു.

SANJU SAMSON

ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള നായകനുമാണ് അദ്ദേഹം. 2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് സഞ്ജുവാണ്. 2022ല്‍ ടീമിനെ ഫൈനല്‍ വരെയെത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിനെ നയിക്കുന്നതും സഞ്ജുവാണ്.

വലിയൊരു ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുന്ന താരമാണ് ബുംറയെന്നതാണ് മൂന്നാമത്തെ കാരണം. മാസങ്ങളോളം പരിക്കേറ്റ് കളത്തിനു പുറത്തായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, ഇത്തവണത്തെ ഐപിഎല്‍ എന്നിവയെല്ലാം ബുംറയ്ക്കു നഷ്ടമായിരുന്നു. നീണ്ട വിശ്രമത്തിന്റെ ആലസ്യത്തിലെത്തുന്ന ഇങ്ങനെയൊരാള ക്യാപ്റ്റനാക്കുന്നതില്‍ എന്തു യോജിക്കാണുള്ളത്?

മാത്രമല്ല ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ ബുംറയെ ഫ്രീയായി കളിക്കാന്‍ അനുവദിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇതു തന്റെ ബൗളിങില്‍ കൂടുതല്‍ ശ്രദ്ധിക്കാനും പഴയ താളത്തിലേക്കു മടങ്ങിയെത്താന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമായിരുന്നു.

Story first published: Tuesday, August 1, 2023, 18:35 [IST]
Other articles published on Aug 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+